‘എനിക്ക് തുണി ഒന്നും ഉടുത്തില്ലെങ്കിൽ അത്രയും സന്തോഷം, എല്ലാവരും അങ്ങനെ നടക്കണമെന്നാണ് ആഗ്രഹം’; വസ്ത്രധാരണത്തിലെ കാഴ്ചപ്പാട് പറഞ്ഞ് ഓവിയ

143

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ തമിഴ് പതിപ്പിലൂടെയാണ് മലയാളി താരം ഓവിയ ഹെലനെ തമിഴർ ശ്രദ്ധിക്കുന്നത്. ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായ ആരവ് പ്രണയം നിഷേധിച്ചതിനെ തുടർന്ന് ഓവിയ ബിഗ് ബോസ് ഹൗസിൽ ആ ത്മ ഹ ത്യാ ശ്രമം നടത്തിയതും വാർത്തയായിരുന്നു.

പിന്നീട് താൻ ഒരിക്കലും വിവാഹിതയാകില്ലെന്നും ജീവിക്കാൻ വേണ്ടി തനിക്കൊരു പങ്കാളിയുടെ ആവശ്യമില്ലെന്നും ഓവിയ പറഞ്ഞത് ഏറെ വൈറലായി മാറിയിരുന്നു. ഞാൻ ഒരിക്കലും കല്ല്യാണം കഴിക്കില്ല, എനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല. ഞാൻ എന്നിൽ തന്നെ പൂർണ്ണയാണെന്നാണ് എനിക്ക് തോന്നുന്നതെന്നും താരം പറഞ്ഞിരുന്നു.

Advertisements

മലയാളിയായ ഓവിയ ടെലിവിഷൻ അവതാരകയായാണ് സ്‌ക്രീനിലെത്തിയത്. പിന്നീട് നടിയായി തമിഴ് സിനിമാലോകത്തേക്ക് എത്തി. തമിഴ് ബിഗ്ഗ് ബോസ് ഷോയുടെ മുഖം തന്നെയായിരുന്നു ഓവിയ. സിനിമകളിൽ ചെറിയ വേഷങ്ങളിലും ഗ്ലാമർ ഫോട്ടോഷൂട്ടുകളിലും താരം സജീവമാണ്. ഇപ്പോൾ തന്റെ പുതിയ വെബ് സീരീസായ ചൂയിഗത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ഓവിയ.

ALSO READ- മലയാളി മുഖം വേണം എന്നുള്ള പരിപാടിക്ക് എന്നെയാണ് വിളിക്കുന്നതെന്ന് അനു സിത്താര; ഫുൾ ടൈം ഭർത്താവ് കൂടെയുണ്ടെന്ന് വിനയ് ഫോർട്ട്

ഇതിനിടെ താരം നൽകിയ പുതിയൊരു അഭിമുഖമാണ് വൈറലാകുന്നത്. ഒരു ചോദ്യത്തിന് ഒട്ടും പ്രതീക്ഷിത്ത മറുപടി നൽകിയാണ് ഓവിയ ഞെട്ടിച്ചിരിക്കുന്നത്. ഏറ്റവും ഇഷ്ടടപ്പെട്ട വസ്ത്രം ഏതാണ്, എന്ത് ധരിച്ചാലാണ് കംഫർട്ട് എന്ന് ചോദിച്ചപ്പോഴാണ് താരം അത്ഭുതപ്പെടുത്തുന്ന മറുപടി നൽകിയത്.

‘എനിക്ക് തുണി ഒന്നും ഇല്ലെങ്കിൽ അത്രയും സന്തോഷം’ എന്നാണ് ഓവിയ പറയുന്നത്. എന്റെ അഭിപ്രായത്തിൽ എല്ലാവരും ഒന്നുമില്ലാതെ നടക്കണം. അതാവുമ്പോൾ വളരെ ഫ്രീ ആണല്ലോ, യാതൊരു പ്രശ്നവും ഇല്ലല്ലോ’- എന്നും ഓവിയ പറഞ്ഞു ചിരിക്കുന്നു.

ALSO READ-കസവുപട്ടുടുത്ത്, മുല്ലപ്പൂ ചൂടി, വിടർന്ന ചിരിയുമായി കൈക്കൂപ്പി എത്തി സണ്ണി ലിയോണി; കണ്ട് മതിയാകാതെ ആരാധകർ; കോഴിക്കോട് പോലീസിനേയും വെട്ടിലാക്കി സണ്ണി ആരാധകർ

കൂടാതെ, കാര്യമായി പറഞ്ഞാൽ, ആരെയും ഇംപ്രസ് ചെയ്യിപ്പിക്കാൻ വേണ്ടി താൻ വസ്ത്രം ധരിക്കാറില്ല. ഏതെങ്കിലും ഫങ്ഷന് പോകുമ്പോഴും, ഇന്റർവ്യുവിന് പോകുമ്പോഴും പ്രത്യേകം കോസ്റ്റ്യൂം സെറ്റ് ചെയ്യാറുണ്ട്. പക്ഷെ അതാരേയും തൃപ്തിപ്പെടുത്താനല്ല. തന്റെ ആഗ്രഹം ആണെന്നും ഓവിയ പറയുന്നു.

ഏത് വസ്ത്രമാകട്ടെ, ബിക്കിനിയോ, സാരിയോ ഏത് വേഷം ധരിച്ചാലും അവനവൻ കംഫർട്ട് ആകണം എന്നതാണ് പ്രധാനം. ധരിച്ച വേഷത്തിൽ നമ്മൾ കംഫർട്ട് അല്ലെങ്കിൽ അത് കാണുന്നവർക്കും ആ അൺകംഫർട്ട് ഫീൽ ചെയ്യുമെന്നും ഓവിയ വിശദീകരിച്ചു.

തനിക്ക് ജീവിതത്തിൽ ഒന്നിനെയും പേടിയില്ല. എനിക്കൊരു പ്രശ്നം വന്നാൽ മറ്റൊരാളെ ആശ്രയിക്കാറില്ല എന്നും താരം വെളിപ്പെടുത്തി. മരണത്തെ പോലും താൻ ഭയക്കുന്നില്ല, അതിനപ്പുറം എന്താണ് വേണ്ടതെന്നും തന്റെ പ്രശ്നങ്ങൾ ആരോടും പറയാറില്ല. അതിൽ തനിക്ക് താൽപര്യവുമില്ല.

അഥവാ എന്തെങ്കിലും പ്രശ്നത്തിൽ പെട്ടുപോയാൽ പോലീസിനെ വിളിച്ച് പരിഹരിക്കും എന്നല്ലാതെ മറ്റൊരാളെ വിശ്വാസമില്ലെന്നും ഓവിയ പറഞ്ഞു. താൻ ശരീര സൗന്ദര്യത്തിനോ, മുഖ സൗന്ദര്യത്തിനോ സംരക്ഷണം നൽകാൻ വേണ്ടി താൻ ഒന്നും ചെയ്യാറില്ല. ഗോ വിത്ത് ദ ഫ്ളോ എന്നാണ് തന്റെ രീതിയന്നും ഓവിയ വിശദീകരിച്ചു.

ALSO READ- ആര്ഡിഎക്‌സ് ആസ്വദിച്ചാണ് ഞങ്ങൾ ചെയ്തത്; ഞങ്ങളുടെ ഹൃദയം തൊടുന്ന നന്ദി; പ്രേക്ഷർക്ക് നന്ദി പറഞ്ഞ് ഫൈറ്റ് മാസ്റ്റർമാരായ അൻപും അറിവും

തനിക്ക് എല്ലാം നാച്വറലാണ്. ഒരു പ്ലാസ്റ്റിക് സർജ്ജറിയും ചെയ്തിട്ടില്ല. നന്നായി ഭക്ഷണം കഴിക്കും, നന്നായി ഉറങ്ങും. കൃത്രിമമായി എന്തെങ്കിലും ചെയ്താൽ അതിലൊരു തൃപ്തി ലഭിക്കില്ലെന്നും ഓവിയ വ്യക്തമാക്കി.

Advertisement