ശ്വേതാ മേനോന് ഒപ്പമുള്ള പ്രണയ രംഗം അഭിനയിച്ചപ്പോൾ ശരിക്കും ലജ്ജ തോന്നി; വെളിപ്പെടുത്തലുമായി ലാൽ

437

സിദ്ധീഖ് ലാൽ സംവിധാന ജോഡി വേർപ്പെട്ടപ്പോൾ നിർമ്മാതാവായും നടനായും സംവിധായകനായും കളം മാറി ചവുട്ടിയ താരമാണ് ലാൽ. ഇപ്പോൾ മലയാള സിനിമയിലെ ശ്രദ്ധേയനായ നടനും സംവിധായകനുമാണ് നടൻ ലാൽ.

മലയാള സിനിമ പ്രേമികൾക്ക് നിരവധി സൂപ്പർഹിറ്റ് സിനിമകൾ അദ്ദേഹം സമ്മാനിച്ചു. ഇപ്പോൾ താൻ അഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും ലജ്ജ തോന്നിയ ഒരു രംഗത്തെക്കുറിച്ചും പിന്നീട് അത് തിയേറ്ററിൽ ഉണ്ടാക്കിയ കൈയ്യടികളെക്കുറിച്ചും തുറന്നു പറയുകയാണ് ലാൽ.

Advertisements

Also Read
ഇനി ഇങ്ങനെയൊന്ന് ഉണ്ടാവുമോ എന്ന് സംശയമാണ് അതിന് പ്രേരിപ്പിച്ചത്: വെളിപ്പെടുത്തലുമായി അനന്യ

തനിക്ക് വലിയ ചമ്മൽ ആഷിക് അബു സംവിധാനം ചെയ്ത സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയുടെ ക്ലൈമാക്‌സ് അഭിനയിക്കുമ്പോൾ ഉണ്ടായെന്നും അത് പിന്നീട് ആ സീനിനു ഗുണം ചെയ്തുവെന്നും ലാൽ പറയുന്നു. ലാലിന്റെ വാക്കുകൾ ഇങ്ങനെ:

സിനിമയിലെ അഭിനയ ജീവിതത്തിലെ ചില നിമിഷങ്ങളുണ്ടാകും. അത്രയ്ക്കും ചമ്മൽ തോന്നുന്ന നിമിഷങ്ങൾ. അങ്ങനെയൊരു അനുഭവമായിരുന്നു സാൾട്ട് ആന്റ് പെപ്പർ ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോൾ എനിക്ക് ഉണ്ടായിരുന്നത്.

തിരുവനന്തപുരത്തെ മ്യൂസിയത്തിനുള്ളിൽ ഞാനും ശ്വേതയും അതിലെ പ്രണയ സീൻ അഭിനയിക്കുമ്പോൾ അത് കാണാൻ ചുറ്റും കൂടി നിൽക്കുന്നവർക്ക് പോലും ഇതെന്ത് പൊട്ട സിനിമയാണെന്ന് തോന്നി കാണും. പക്ഷേ തിയേറ്ററിൽ കണ്ടപ്പോഴാണ് ആ രംഗത്തിന്റെ മഹത്വം മനസിലാകുന്നത്.

പക്ഷ് എന്റെ ചമ്മൽ ആ രംഗത്തിനു ഗുണം ചെയ്യുകയും ചെയ്തു. അഭിനയ ജീവിതത്തിൽ അങ്ങനെ ചില നിമിഷങ്ങളുണ്ടാകും. അഭിനയിക്കുന്ന സമയത്ത് വല്ലാതെ ലജ്ജ തോന്നും. പിന്നീട് ആ സിനിമ തന്നെയാകും നടനെന്ന നിലയിൽ നമുക്ക് അഭിമാനിക്കാനുള്ള അനുഭവം സമ്മാനിക്കുകെന്നും ലാൽ പറയുന്നു.

strong>Also Read
ഞങ്ങൾ സ്‌നേഹിക്കുന്നു, ഞങ്ങൾ പോരാടുന്നു, ഞങ്ങൾ അത് സംസാരിക്കുന്നു, ഞങ്ങൾ വീണ്ടും ശ്രമിക്കുന്നു: ജ്യോൽസനയുടെ കുറിപ്പ് വൈറൽ

Advertisement