Home Entertainment

അത് ധരിച്ച് മാത്രമെ പുറത്തിറങ്ങാറുള്ളൂ, ഞാൻ കാരണം ആരും ബുദ്ധിമുട്ടരുത്; വെളിപ്പെടുത്തലുമായി അനുമോൾ

2557

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷേ മലയാളം മിനി സ്‌ക്രീനിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഷോകളിൽ ഒന്നാണ് . സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളും മിമിക്രി, സിനിമകൾ എന്നിവയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളുമാണ് സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്.

സ്‌കിറ്റുകളും നൃത്തവും ഗെയിമുളുമാണ് പരിപാടിയുടെ പ്രധാന ആകർഷണം. നിരവധി സീരിയൽ താരങ്ങൾ ജനപ്രിയർ ആയതും സ്റ്റാർ മാജിക്ക് ഷോയിൽ പങ്കെടുക്കാൻ തുടങ്ങിയ ശേഷമാണ്. അക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് സീരിയൽ നടി അനുമോൾ. തങ്കച്ചനുമായിട്ടുള്ള അനുവിന്റെ ഓൺസ്‌ക്രീൻ പ്രണയവും നിഷ്‌കളങ്കമായിട്ടുള്ള സംസാരങ്ങളെല്ലാണ് അനുവിന് ആരാധകരെ നേടികൊടുത്തത്.

Advertisements

അനുവിന്റെ പേരിൽ നിരവധി ഫാൻസ് പേജുകളുണ്ട്. കഴിഞ്ഞ ദിവസം ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഒരു ആരാധകന് സർപ്രൈസ് നൽകിയ അനുഭവത്തെ കുറിച്ചും പുറത്തിറങ്ങുമ്പോൾ ആരാധകർ സ്‌നേഹ പ്രകടനവുമായി വരുന്നതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അനുമോൾ.

Also Read
ഇതൊക്കെ കണ്ടാൽ ആരാണ് വീഴാത്തത്, അമല പോളിന്റെ കിടിലൻ ഗ്ലാമറസ്സ് ചിത്രങ്ങൾ…

പുറത്തേക്കിറങ്ങുമ്പോൾ ആളുകൾ അടുത്ത് വന്ന് പരിചയം പുതുക്കുന്നത് കാണുമ്പോൾ അവാർഡ് ലഭിച്ച സന്തോഷമാണ് അനുഭവപ്പെടാറുള്ളതെന്നും അനുമോൾ പറയുന്നു. ഞാൻ പുറത്തേക്കിറങ്ങുമ്പോൾ പർദ്ദ ധരിച്ച് മാത്രമെ ഇറങ്ങാറുള്ളു. എനിക്ക് മാളുകളിൽ പോയാൽ എല്ലാ കടകളിലും കയറി ഇറങ്ങണം.

ഞാൻ ഇങ്ങനെ കയറി ഇറങ്ങുന്നത് കാണുമ്പോൾ ആർട്ടിസ്റ്റായകൊണ്ട് ആളുകൾ വിചാരിക്കരുതല്ലോ.
ഞാൻ എന്താണിങ്ങനെ എല്ലായിടത്തും കയറി ഇറങ്ങുന്നതെന്ന്. പിന്നെ ശരീരം ടാൻ ആകാതിരിക്കാൻ കൂടി വേണ്ടിയാണ് എന്നത് മറ്റൊരു സത്യം. ചിലപ്പോൾ നമ്മൾ പുറത്ത് പോകുമ്പോൾ ആളുകൾ സ്‌നേഹം പ്രകടിപ്പിക്കാൻ ഓടി വരും അപ്പോൾ ചെറിയ ആൾക്കൂട്ടം ഉണ്ടാകും.

കൂടി നിൽക്കുന്നവരെല്ലാം സ്‌നേഹം കൊണ്ട് വന്നവരാണെങ്കിലും പരിസരത്തുള്ള മറ്റുള്ളവർക്കും സെക്യൂരിറ്റി ചേട്ടന്മാർക്കും അത് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് പരമാവധി അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാറുണ്ട്. ബസ്സിൽ സഞ്ചരിക്കുമ്പോൾ പോലും പർദ്ദ ധരിക്കാറുണ്ട്. ഒരിക്കൽ ബസ്സിൽ യാത്ര ചെയ്യുമ്പോൾ എന്റെ സ്റ്റാർ മാജിക്കിലെ ഒരു വൈറൽ വീഡിയോ അപ്പുറത്തിരുന്ന ചേട്ടൻ കണ്ടുകൊണ്ടിരിക്കുകയാണ്.

ഞാൻ പർദ്ദ ധരിച്ചിരുന്നതിനാൽ എന്നെ മനസിലായില്ല. വീഡിയോ കണ്ട് ചേട്ടൻ പൊട്ടിച്ചിരിക്കുന്നത് കണ്ട് എനിക്ക് സന്തോഷം അടക്കാനായില്ല. അപ്പോൾ ഞാൻ മുഖത്തെ തുണി മാറ്റി ഞാൻ തന്നെയാണ് വീഡിയോയിലുള്ളതെന്ന് പറഞ്ഞു. ആദ്യം ആ ചേട്ടൻ വിശ്വസിച്ചില്ലെങ്കിലും ശ്രദ്ധിച്ച് നോക്കിയപ്പോൾ ചേട്ടൻ അത്ഭുതത്തോടെ ഇരിക്കുകയായിരുന്നു.

Also Read
ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരമാണ് അത്, ഞാൻ കല്യാണം കഴിച്ചിട്ടുമില്ല: നടി അദിതി രവി പറയുന്നു

ആ ചേട്ടന് എന്നെ നേരിട്ട് കണ്ടപ്പോഴുള്ള സന്തോഷം കണ്ട് എനിക്ക് സങ്കടം വന്നു. ചില ചേച്ചിമാരൊക്കെ വന്ന് കെട്ടിപിടിക്കുകയും വീട്ടിലെ ഒരു അംഗത്തെപ്പോലെ സംസാരിക്കുകയുമെല്ലാം ചെയ്യാറുണ്ടെന്നും അനു മോൾ തുറന്നു പറയുന്നു.

Advertisement