അന്ന് ചെയ്തത് ആരാധകർക്ക് തീരെ ഇഷ്ടപ്പെട്ടില്ല, ഇനി ഗ്ലാമർ വേഷങ്ങൾ ചെയ്യില്ല: തുറന്നു പറഞ്ഞ് അൻസിബ ഹസ്സൻ

156

നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അൻസിബ ഹസൻ. തമിഴിലും മലയാളത്തിലും ഒക്കെയായി അനവധി ചിത്രങ്ങളിൽ പലവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് അൻസിബ ആരാധകരുടെ ഉള്ളിൽ കടന്നുകൂടിയത്.

പിന്നീട് മിനിസ്‌ക്രീൻ അവതാരകയും സിംവിധായകയായും ഒക്കെ അൻസിബ പ്രേക്ഷകരുടെ മുന്നിലെത്തി. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം2 ആണ് അൻസിബയുടെ പുതിയ ചിത്രം. മോഹൻലാലിന്റെ കഥാപാത്രമായ ജോർജുകു്ടിയുടെ മകളുടെ വേഷത്തിലാണ് അൻസിബ എത്തുന്നത്.

Advertisements

അതേ സമയം താൻ ഇനി ഒരിക്കലും ഗ്ലാമർ വേഷങ്ങൾ ചെയ്യില്ല എന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അൻസിബ. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അൻസിബയുടെ വെളിപ്പെടുത്തൽ.

അൻസിബയുടെ വാക്കുകൾ ഇങ്ങനെ:

തമിഴിൽ ഒരു പാട്ടു സീനിൽ എല്ലാ നടിമാരെയും പോലെ ഡ്രസ്സ് ധരിച്ച് ഡാൻസ് ചെയ്തപ്പോൾ അത് എന്നെ ഇഷ്ടപ്പെടുന്ന ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല.ഗ്ലാമർ വേഷങ്ങൾ ഞാൻ ചെയ്തെന്ന രീതിയിൽ ഒരുപാട് വിമർശനങ്ങൾ വന്നു.

അതുകൊണ്ട് തന്നെ അത്തരത്തിലുള്ള വേഷങ്ങൾ ഞാൻ ഇനി ചെയ്യില്ലെന്ന് തീരുമാനിച്ചു. ഞാൻ പൊതുവെ അധികം സംസാരിക്കാത്ത പ്രകൃതമാണ്. ആ ഞാൻ എങ്ങനെ ആങ്കറിംഗ് ചെയ്തെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇസ്ലാമിക സ്‌കൂളിലായതുകൊണ്ട് തന്നെ വസ്ത്രധാരണമെല്ലാം അങ്ങനെയായിരുന്നു അതുകൊണ്ട് സിനിമയിൽ വന്നപ്പോൾ പലരും ഞെട്ടി.

സിനിമ ചെറുപ്പം മുതൽ ഇഷ്ടമായിരുന്നു പക്ഷേ ഒരിക്കലും സിനിമ നടിയാവണമെന്നൊന്നും ആഗ്രഹിച്ചിരുന്നില്ല. നാലു വർഷമായി എനിക്ക് സിനിമയിലില്ല. മലയാളി പ്രേക്ഷകർ പോലും എന്നെ മറന്നു കാണും. ഇനി സിനിമ ചെയ്യില്ലെന്ന തീരുമാനത്തിൽ എത്തി നിൽക്കുമ്പോഴായിരുന്നു ജീത്തു സാറിന്റെ ആ വിളി എത്തിയത്.

ദൃശ്യം 2 വരുന്നു, അടുത്ത മാസം ഷൂട്ട് എന്നായിരുന്നു ആ വിളിയുടെ ഉള്ളടക്കം. ദൈവം എന്ന ശക്തിയിൽ വിശ്വസിക്കുന്നൊരാളാണ് ഞാൻ. അവിടുന്നുള്ള അനുഗ്രഹമാണ് എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ നല്ല കാര്യങ്ങളും. സിനിമയിലേക്കുള്ള ഈ തിരിച്ചുവരവും ആ ദൈവത്തിന്റെ തീരുമാനമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടമെന്നും അൻസിബ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

Advertisement