സിനിമയിലൂടെയെത്തി മിനിസ്‌ക്രീനിലും സാന്നിധ്യമറിയിച്ച നടിയാണ് സ്വാസിക വിജയ്. ഇപ്പോൾ സിനിമയിലും സീരിയലിലും ഒരേ പോലെ തിളങ്ങുകയണ് താരം. മലയാള സിനിമയിൽ ഒരുപിടി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്ത സ്വാസിക സീത എന്ന പരമ്പരയിലൂടെയാണ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.
ഇപ്പോൾ സീകേരളത്തിന്റെ മനം പോലെ മംഗല്യം എന്ന പരമ്പരയാണ് താരം അഭിനയിക്കുന്നത്. അതേ സമയം കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വെച്ച് നടി സ്വാസിക സ്വന്തമാക്കിയിരുന്നു. പുരസ്‌കാരം ലഭിച്ച സന്തോഷത്തില്ഡ എടുത്ത ചില ചിത്രങ്ങൾ പുറത്ത് വന്നതോടെ സ്വാസിക വീണ്ടും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയാണ് ഇപ്പോൾ.
നടനും എഴുത്തുകാരനുമായ ബദ്രിനാഥിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഇതിന് കാരണമായത്. ഇരുവരും മുൻപ് സിനിമയിലും ഇപ്പോൾ വെബ് സീരിസിലും അഭിനയിക്കുകയാണ്. സ്വാസികയുടെ വിവാഹം കാത്തിരുന്നവർ ഈ വാർത്ത വളരെ വേഗമാണ് പ്രചരിപ്പിച്ചത്. ഇപ്പോഴിതാ താൻ ഉടനെ വിവാഹിതയാവുമോ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സ്വാസിക.
സമയം മലയാളത്തിന് നൽകിയ പ്രതികരണത്തിലൂടെയാണ് നടി വിശദീകരണവുമായി എത്തിയിരിക്കുന്നത്. സ്വാസികയുടെ വാക്കുകൾ ഇങ്ങനെ:
ഒരു വാർത്തയുടെ പിന്നാലെ ഉള്ള ഓട്ടത്തിലാണ് എല്ലാവരും. എന്റെ വിവാഹം ഉറപ്പിച്ചു, നിശ്ചയം കഴിഞ്ഞു, പെണ്ണുകാണൽ കഴിഞ്ഞു എന്ന് തുടങ്ങിയ രീതിയിലാണ് വാർത്തകൾ വന്നത്. സത്യത്തിൽ അങ്ങനെയൊന്നും ഇല്ല. അത്തരമൊരു തീരുമാനം ഇനിയും നമ്മൾ എടുത്തിട്ടില്ല. പെട്ടെന്ന് ഒരു വിവാഹ കാര്യം ഞങ്ങൾ ഫിക്സ് ചെയ്തിട്ടുമില്ല.
ഈ വ്യക്തിയുമായിട്ട്, അതായത് ബദ്രിനാഥുമായി വർഷങ്ങൾക്ക് മുൻപേയുള്ള പരിചയമാണ്. ഞങ്ങളൊരുമിച്ച് ഒരു സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട്. പത്തു വർഷങ്ങൾക്കു ശേഷം വീണ്ടും ഞങ്ങൾ ഒരുമിക്കുകയാണിപ്പോൾ. നിലവിൽ ഒരു വെബ് സീരീസ് ഒരുമിച്ചു ചെയ്ത് കൊണ്ടിരിക്കുകയാണ്. ആ ഷൂട്ടിങ് സ്ഥലത്ത് വച്ചെടുത്ത ചിത്രമാണ് ഇത്.
ഈ പത്ത് വർഷമായിട്ടുള്ള പരിചയം, ഒരു സൗഹൃദ ബോണ്ടിങ്, ഒക്കെയാണ്. അല്ലെങ്കിൽ ചില സുഹൃത്ത് ബന്ധം ഒരു നോർമൽ സൗഹൃദത്തിന് അപ്പുറം ഡീപ്പ് റിലേഷൻ പോലെ ആയിരിക്കും. അങ്ങനെ ഒരു വ്യക്തി എന്ന നിലയിലും നടനായും എനിക്ക് ഒരുപാട് പിന്തുണ നൽകുന്ന ആളാണ് ബദ്രി. അതുകൊണ്ടാണ് ഫോട്ടോ ഇട്ടപ്പോൾ അങ്ങനെ എഴുതിയത്.
ആ ക്യാപ്ഷൻ കൊണ്ട് ഞാൻ ഉദ്ദേശിച്ചത് അതാണ്. പിന്നെ കുറെ വർഷങ്ങൾക്ക് മുൻപേ ഉള്ള അഭിമുഖം എടുത്തു നോക്കിയാലും നിങ്ങൾക്ക് അറിയാം പ്രണയത്തെ കുറിച്ചു ചോദിക്കുമ്പോൾ എന്താണ് പറയുന്നതെന്ന്. സത്യത്തിൽ എന്റെ മനസ്സിൽ ഒരു ഇഷ്ടം ഉണ്ട്, പ്രണയം ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അത് കയ്യാലപുറത്തിരിക്കുന്ന തേങ്ങാ മാതിരി ആണെന്നും പറഞ്ഞിട്ടുണ്ട്.
അത് തന്നെയാണ് ഇപ്പോഴത്തെ സാഹചര്യവും. എന്റെ മനസ്സിൽ ഒരു ഇഷ്ടം ഉണ്ട്. പക്ഷെ അത് കല്യാണത്തിലേക്ക് എത്തുമോ എന്ന് പറയാൻ ആകില്ല. കാരണം അതിന് കുടുംബത്തിന്റെ പിന്തുണ കൂടി പ്രധാന്യമുള്ളതാണ്. ഒപ്പം ജാതകവും പ്രധാനമാണ്. ഞാൻ അതിലൊക്കെ പ്രാധാന്യം കൊടുക്കുന്ന ഒരാൾ കൂടിയാണ്.
എല്ലാം കൊണ്ടും എല്ലാം ഒത്തു വരികയാണെങ്കിൽ മാത്രമാണ് കല്യാണത്തിലേക്ക് എത്തിപെടുകയള്ളു. തൽകാലത്തേക്ക് ഇപ്പോൾ ഒരു വിവാഹത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. പിന്നെ ഒരു ഇഷ്ടമുണ്ട്. അത് എനിക്ക് തുറന്ന് പറയാൻ മടിയില്ല. ഇതിനു മുൻപും
ഇതേ കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് എന്താകും എന്നത് ദൈവത്തിന്റെ കൈയ്യിൽ ആണ്. അത് വരുന്ന വഴിക്ക് കാണാം എന്നേ ഉള്ളൂ. ഇപ്പോൾ പ്രചരിക്കുന്ന ഈ ന്യൂസ് സത്യമല്ലെന്ന കാര്യം കൂടി സ്വാസിക വ്യക്തമാക്കുന്നു.