ദിലീപിന്റെ തോളിൽ ചാഞ്ഞുകിടന്ന് കാവ്യയും ദിലീപും കാണാതെ ക്യാമറയിലേക്ക് നോക്കി മഹാലക്ഷ്മി, വൈറലായി പുതിയ ചിത്രം

522

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് കാവ്യ മാധവൻ താരദമ്പതികൾക്ക് ആരാധകർ നിരവധിയാണ്. ദിലീപിന്റെ കുടുംബസമേതമുള്ള ചിത്രളാണ് ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഇളയ മകൾ മഹാലക്ഷ്മിയേയും എടുത്ത് കൊണ്ടുള്ള ഫോട്ടോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

മഹാലക്ഷ്മിയുടെ ഫോട്ടോകൾ ദിലീപും കാവ്യയും പുറത്തുവിടാറില്ല.2018 ഒക്ടോബർ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. 2018 നവംബർ 17നാണ് മകളുടെ പേരിടൽ ചടങ്ങ് നടന്നത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയതെന്ന് ദിലീപ് പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ മകൾ മഹാലക്ഷ്മിയുടെ പുത്തനൊരു ചിത്രം ദിലീപ് ഫാൻസ് ഗ്രൂപ്പുകളിൽ ഏറെ വൈറലായിരിക്കുകയാണ്. കണ്ണൂർ വിമാനത്താവളത്തിൽ ദിലീപും കാവ്യയും മകൾക്കൊപ്പം എത്തിയപ്പോൾ ആരോ പകർത്തിയതാണ് ഈ ചിത്രം.

ദിലീപിന്റെ തോളിൽ ചാഞ്ഞുകിടക്കുന്ന മഹാലക്ഷ്മിയെയാണ് ഫോട്ടോയിൽ കാണാനാവുക. മീനാക്ഷിക്കെന്ന പോലെ ദിലീപിന്റെ മകൾ മഹാലക്ഷ്മിക്കും ആരാധകർ ഏറെയാണ്. മഹാലക്ഷ്മിയുടെ ഫോട്ടോയ്ക്കായി കാത്തിരിക്കുകയാണ് ദിലീപ് ഫാൻസ്. കഴിഞ്ഞ ദിവസം മഹാലക്ഷ്മിയുടെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മകളെ കയ്യിലെടുത്ത് നിൽക്കുന്ന ദിലീപിന്റെ ഫോട്ടോയാണ് ഫാൻസ് പേജുകളിലൂടെ പുറത്തുവന്നത്. ദിലീപിനു തൊട്ടടുത്തായി കാവ്യയും ഉണ്ടായിരുന്നു. പക്ഷേ, ഫോട്ടോയിൽ മഹാലക്ഷ്മിയുടെ മുഖം കാണാൻ കഴിയുമായിരുന്നില്ല. ഇതിന്റെ നിരാശ കമന്റിലൂടെ ആരാധകർ പങ്കുവയ്ക്കുകയും ചെയ്തു.

അതിനിടെയാണ് ആരാധകരുടെ നിരാശ മാറ്റുന്ന തരത്തിൽ മഹാലക്ഷ്മിയുടെ പുതിയൊരു ഫോട്ടോ കൂടി പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഈ ഫോട്ടോയിൽ മഹാലക്ഷ്മിയുടെ മുഖം ചെറുതായി കാണാം.

ഏതാനും ദിവസങ്ങളായി ദിലീപിന്റെയും കാവ്യയുടെയും നിരവധി ഫോട്ടോകൾ ഫാൻ പേജുകളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. കാവ്യയുടെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവിൽ ഇരുവരും തൊഴാൻ എത്തിയതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഏറെ കാലത്തിനുശേഷമാണ് ദിലീപ് കാവ്യയ്ക്കൊപ്പം നീലേശ്വരത്തെത്തുന്നത്.

മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് മകളുടെ ചിത്രം ദിലീപ് ആദ്യമായി പങ്കുവച്ചത്. പിന്നീട് മൈ സാന്റായുടെ ഫോട്ടോഷൂട്ടിനിടയിൽ എടുത്ത ദിലീപിന്റെയും മകളുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രം തിയേറ്ററിൽ എത്തിയ സന്തോഷം പങ്കുവച്ചുകൊണ്ട് ദിലീപ് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ദിലീപിനൊപ്പം മഹാലക്ഷ്മിയും പ്രത്യക്ഷപ്പെട്ടത്.

Advertisement