വീണ്ടും രക്ഷകൻ എന്ന പ്രചരണത്തിന് ഇടയിലും റെക്കോർഡിട്ട് ബീസ്റ്റ് ട്രെയിലർ, എക്‌സ്‌പ്ലോസീവ് ആക്ഷൻ രംഗങ്ങളുമായി ചരിത്രം കുറിക്കാൻ ദളപതി വിജയ്

63

തമിഴകത്തിന്റെ ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ബീസ്റ്റ് എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തെത്തി. ഇറങ്ങി മണിക്കൂറുകൾക്ക് അകം തന്നെ റെക്കോർഡ് കാഴ്ചക്കാരുമയാ കുതിക്കുകയാണ് ഈ ട്രെയിലർ.

ഇറങ്ങി 13 മണിക്കൂറിനകം 2.4 മില്ല്യൻ കാഴ്ചക്കാരേയും 2.1 മില്ല്യന# ലൈക്കും നേടി ട്രെൻഡിങ്ങിൽ റെക്കോർഡ് ഇടുകയാണ് ബീസ്റ്റ് ട്രെയിലർ. വീരരാഘവൻ എന്ന സ്‌പൈ ഏജന്റ് ആയിട്ടാണ് വിജയിയുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാൾ പിടിച്ചെടുത്ത് സന്ദർശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികൾ.

Advertisements

Also Read
രമ എനിക്കൊപ്പം വന്നത് സമ്പന്ന കുടുംബത്തിൽ നിന്ന്, ഒരുപാട് കുറവുകൾ ഉണ്ടായിട്ടും ഇന്നുവരെ അവൾ പരാതികൾ ഒന്നും പറഞ്ഞിട്ടില്ല; നെഞ്ചുപൊട്ടി ജഗദീഷ്

സന്ദർശകർക്കിടയിൽ ഉൾപ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. എക്‌സ്‌പ്ലോസീവുകൾ ഏറെ ഉപയോഗിച്ചിരിക്കുന്ന ആക്ഷൻ രംഗങ്ങൾക്കൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ ട്രാക്കുകളും ട്രെയ്‌ലർ ഒരു ആവേശകരമായ അനുഭവമാക്കി മാറ്റുന്നുണ്ട്. സൺ പിക്‌ചേഴ്‌സ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക.

സെൽവരാഘവൻ, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, ജോൺ സുറാവു, വിടിവി ഗണേഷ്, അപർണ ദാസ്, ഷൈൻ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂർ അജിത്ത് വികൽ തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിംഗ് ആർ നിർമ്മൽ, കലാസംവിധാനം ഡി ആർ കെ കിരൺ, വസ്ത്രാലങ്കാരം വി സായ്, പല്ലവി സിംഗ്, മേക്കപ്പ് പി നടരാജൻ, വിഎഫ്എക്‌സ് ബിജോയ് അർപ്പുതരാജ്, ഫാൻറം എഫ്എക്‌സ്, സ്റ്റണ്ട് അൻപറിവ്, നൃത്തസംവിധാനം ജാനി, ഗോപി പ്രസന്ന.

ഡോക്ടർ എന്ന വിജയ ചിത്രത്തിനു ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ബീസ്റ്റിന് ലഭിച്ച പ്രേക്ഷക ശ്രദ്ധയ്ക്ക് ഒരു കാരണമാണ്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ഗാനങ്ങൾ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഏപ്രിൽ 13ന് ചിത്രം തിയറ്ററുകളിലെത്തും. മാസ്റ്ററിന്റെ വൻ വിജയത്തിനു ശേഷം എത്തുന്ന വിജയ് ചിത്രമാണിത്.

ആദ്യം ഏപ്രിൽ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാൽ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാൻ സംവിധായകൻ നെൽസൺ ദിലീപ് കുമാറും സംഘവും തീരുമാനിക്കുക ആയിരുന്നു.

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. ശെല്‍വരാഘവൻ, ഷൈൻ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

Also Read
എന്തോ മരുന്നു കഴിച്ചു തടികുറക്കാൻ നോക്കിയതാ കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മയെ പോലെയാവും പാർവതിയെന്ന് കമന്റുകൾ: ചുട്ട മറുപടി

ചിത്രത്തില്‍ 100 കോടിയാണ് വിജയ്‍യുടെ പ്രതിഫലം എന്നും റിപ്പോര്‍ട്ടുണ്ട്. മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് ‘ബീസ്റ്റ്’. മാസ്റ്ററിന്റെ വിജയമാണ് വിജയിയെ പ്രതിഫലം വര്‍ദ്ധിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകം. ‘മാസ്റ്ററി’ല്‍ വിജയ് വാങ്ങിയത് 80 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Advertisement