ആ പ്രണയം മാനസികമായി വല്ലാതെ തളർത്തി, പൊരുത്തമില്ലാത്ത ഒരാളെ കെട്ടുന്നതിനേക്കാൾ നല്ലത് വിവാഹം കഴിക്കാതിരിക്കുന്നതാണ്: വെളിപ്പെടുത്തലുകളുമായി നിത്യാ മേനോൻ

128

ഹനുമാൻ എന്ന ഇംഗ്ലീഷ് സിനിമയിലൂടെയെത്തി മലയാളത്തിൽ അടക്കം നിരവധി ഭാഷകളിൽ നായികയായി തിളങ്ങുന്ന നടിയാണ് നിത്യ മേനോൻ. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും നിത്യ അഭിനയിച്ചിട്ടുണ്ട്.

മോഹൻലാൽ ചിത്രമായ ആകാശ ഗോപുരത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ നിത്യ മേനോനൻ പിന്നീട് ഉറുമി, അപൂർവ രാഗം, 100 ഡേയ്‌സ് ഓഫ് ലവ്, ബാംഗ്ലൂർ ഡേയ്‌സ്, ഉസ്താദ് ഹോട്ടൽ തുടങ്ങിയ സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്.

Advertisement

തെന്നിന്ത്യൻ സിനിമകൾക്ക് പുറമെ ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് നിത്യാ മേനോൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നിത്യ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിലെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെയാണ് ബോളിവുഡിൽ നിത്യ അരങ്ങേറ്റം കുറിച്ചത്. അക്ഷയ് കുമാർ നായകനായ മിഷൻ മംഗൾ എന്ന ചിത്രമായിരുന്നു അത്. തിയേറ്ററുകളിൽ വലിയ വിജയമായി മാറിയ മിഷൻ മംഗളിൽ പ്രധാന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിച്ചത്. മലയാളത്തിൽ കോളാമ്പി എന്ന ചിത്രത്തിലാണ് നിത്യാ മേനോൻ ഒടുവിൽ അഭിനയിച്ചിരുന്നത്.

അതേ സമയം സിനിമയിൽ പ്രണയ രംഗങ്ങൾ വളരെ തന്മയത്തതോടെ കൈകാര്യം ചെയ്യുന്ന നിത്യാ മേനോന്റെ യുടെ പ്രണയത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. പതിനെട്ടാം വയസ്സിലായിരുന്നു നിത്യയുടെ പ്രണയം. വളരെ ആഴത്തിലുള്ള ബന്ധമായിരുന്നു അത്. എന്നാൽ അതിനു അധികം ആയുസുണ്ടായിരുന്നില്ല.

അകാലത്തിൽ പൊലിഞ്ഞു പോയ ആ പ്രണയം നിത്യയെ വല്ലാതെ തളർത്തിയിരുന്നു. ആ പ്രണയം മനസ്സിൽ നിലനിൽക്കുന്നത് കൊണ്ടാണ് താൻ ചെയ്യുന്ന സിനിമകളിൽ പ്രണയ സീനുകൾ ഭംഗി ആകുന്നത് എന്ന് നിത്യ മുൻപ് പറഞ്ഞിരുന്നു. കന്നഡ നടൻ സുദീപുമായി നിത്യ പ്രണയത്തിലാണെന്നും ഇവർ വിവാഹിതരാകാൻ ഒരുങ്ങുകയാണെന്നും മുൻപ് വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ, അതെല്ലാം ചിരിച്ചു കൊണ്ട് നിത്യ നിരസിച്ചു. ഒരു ഗായിക കൂടിയായ നിത്യ ഇരുപതോളം സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നെഗറ്റീവ് കമന്റുകൾ തന്നെ ബാധിക്കാറില്ലെന്നും സിനിമയിൽ പെർഫോമൻസാണ് ഒന്നാമത്തെ കാര്യമെന്നും നിത്യ പറയുന്നു.

അഭിനയത്തെക്കുറിച്ച് ചിന്തിക്കുമെന്നല്ലാതെ പട്ടിണി കിടക്കാനും ജിമ്മിൽ പോകാനുമൊന്നും പറ്റില്ല. പുതിയ ഭാഷകൾ പഠിക്കാനും സംസാരിക്കാനും ഇഷ്ടമാണ്. എല്ലാ ഭാഷയി സിനിമകൾക്കായി സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്യുന്നത്. ഓരോ ഭാഷയിലെ സെറ്റിലും അതേ ഭാഷയിൽ തന്നെ സംസാരിക്കാൻ ശ്രമിക്കാറുണ്ട്. ആളുകളോട് അവരുടെ സ്വന്തം ഭാഷയിൽ സംസാരിക്കാൻ ഇഷ്ടമാണെനിക്കെന്നും നിത്യ പറയുന്നു.

വിവാഹം കഴിക്കണമെന്ന് തനിക്ക് നിർബന്ധമൊന്നുമില്ല. അനുയോജ്യനല്ലാത്ത ഒരാൾക്കൊപ്പം ജീവിച്ച് തീർക്കാനുള്ളതല്ല തന്റെ ജീവിതമെന്നും നിത്യ പറഞ്ഞു. ശരിക്കും മനസിലാകുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ.

പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാൾ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഒരാളെ താൻ പ്രണയിച്ചിരുന്നു. അത് ആരാണെന്നു വെളിപ്പെടുത്തേണ്ട അവസരമല്ല ഇത്. ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേർത്ത് കഥകൾ പ്രചരിക്കാറുണ്ട്.

ഇത് പതിവായതിനാൽ ഇതിനോടൊന്നും പ്രതികരിക്കാറില്ല. മറുഭാഷയിൽ അഭിനയിച്ചപ്പോൾ വിവാഹിതരായ നായകൻമാരുമായി ചേർത്തുവെച്ചുള്ള പ്രണയ കഥകൾ എനിക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. മറ്റൊരാളുടെ കുടുംബ ജീവിതത്തിലേയ്ക്ക് എന്നെ വലിച്ചിഴയ്ക്കുന്നത് ആർക്കായാലും വലിയ പ്രയാസം ഉണ്ടാക്കുമെന്നും നിത്യ മേനോൻ പറഞ്ഞു.

Advertisement