മലയാളത്തിൽ ഏഴുമണിക്ക് ചിത്രീകരണം വച്ചാൽ ഓ അത്രയും നേരത്തെ വരാൻ പറ്റില്ലെന്ന് പറയുന്ന ജയറാമാണ് അവിടെ കിടന്ന് വിശ്രമമില്ലാതെ വർക്ക് ചെയ്യുന്നത്: തുറന്നു പറഞ്ഞ് ലാൽ

10112

സിദ്ദിഖ് ലാൽ എന്ന സംവിധാന ജോഡിയായി മലയാള സിനിമയിലേക്കെത്തി പിന്നീട് നടനും നിർമ്മാതാവും ആയിമാറിയ സംവിധായകനാണ് ലാൽ. സംവിധായകൻ സിദ്ധീഖുമായി ചേർന്ന് ഒരു പിടി വമ്പൻ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ലാൽ സിദ്ധീഖ്‌ലാൽ ജോഡി പിരിഞ്ഞിതിന് ശേഷം തനിച്ച് സംവിധാനം ചെയ്ത സിനിമകളും വൻ വിജയമായിരുന്നു നേടിയത്.

ഇപ്പോൾ തെന്നിന്തിയയിലെ തന്നെ മികച്ച നടൻ കൂടിയാണ് ലാൽ. മലയാളത്തിന് പുറമ് തമിഴിലും തെലുങ്കിലും എല്ലാം ലാൽ തന്റെ ശക്തമായ സാന്നിധ്യം ലാൽ അറിയിച്ചു കഴിഞ്ഞു. ഇപ്പോൾ മണിരത്‌നത്തിന്റെ ബ്രഹാമാണ്ഡ ചിത്രം പൊന്നിയൽ സെൽവൻ എന്ന സിനിമയിൽ കരുത്തുറ്റ ഒരു വേഷം ചെയ്യുകയാണ് ലാൽ.

Advertisements

അതേ സമയം മണിരത്‌നത്തിന്റെ സിനിമയുടെ ലൊക്കേഷൻ തന്നെ ഞെട്ടിച്ചു കളഞ്ഞെന്നാണ് ലാൽ പറയുന്നത്. പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ ഏറെ പ്രാധാന്യമുള്ള ഒരു വേഷം ചെയ്യുന്ന ലാലിന്റെ ഏറെ നാളത്തെ മോഹമായിരുന്നു ഒരു മണിരത്‌നം സിനിമയിൽ അഭിനയിക്കണമെന്നുള്ളത്. സിനിമയിടെ വിശേഷങ്ങൾ പറയുന്നതിന് ഒപ്പം മലയാളത്തിന്റെ സൂപ്പർതാരം ജയറാമിനെ കുറിച്ചും ലാൽ ഒരു തുറന്നു പറച്ചിൽ നടത്തിയിരുന്നു.

Also Read
നൈറ്റ് പാർട്ടി ഒന്നും ഉണ്ടാകില്ല, എട്ടുമണിക്ക് മുൻപ് വീട്ടിൽ കയറി പത്ത് മണി ആകുമ്പോൾ ഉറങ്ങാൻ റെഡി ആകുന്ന കുട്ടികളിൽ ഒരാളാണ് ഞാൻ: അഹാന കൃഷ്ണ

ഒരു എഫ്എം ചാനലിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു ലാൽ വെളിപ്പെടുത്തലുമായി എത്തിയത്. ലാലിന്റെ വാക്കുകൾ ഇങ്ങനെ:

മണിരത്‌നത്തിന്റെ സിനിമ എന്ന നിലയിൽ എന്റെ മനസ്സിൽ ഇതൊരു ബിഗ്ബജറ്റ് സിനിമ തന്നെയായിരുന്നു. പക്ഷേ ലൊക്കേഷനിൽ ചെല്ലുമ്പോൾ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. എനിക്ക് തോന്നുന്നത് കമൽഹാസനും, രജനീകാന്തും ഒഴിച്ച് തമിഴിലെ എല്ലാ ലീഡ് താരങ്ങളും സിനിമയുടെ ഭാഗമായിട്ടുണ്ട്.

ഒരു സീനിൽ തന്നെ പതിനഞ്ചോളം പ്രമുഖ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. അതിൽ തന്നെ ഒന്നോ രണ്ടോ പേർക്ക് മാത്രമാകും ആ സീനിൽ പ്രാധാന്യം കാണുക. ബാക്കിയെല്ലാവരും വെറുതെ ഇരിക്കലാവും. അങ്ങനെയൊരു സെറ്റ് മുൻപ് ഞാൻ കണ്ടിട്ടില്ല. മാത്രമല്ല മൂന്ന് മണിക്കൊക്കെ പാക്കപ്പ് പറഞ്ഞു കഴിഞ്ഞാൽ രണ്ടു മണിക്കൂർ കഴിഞ്ഞു വീണ്ടും ചിത്രീകരണം തുടങ്ങും.

Also Read
മുന്നിൽ ഇരിക്കുന്ന എല്ലാവരും എന്നെ നോക്കി കൂവലോട് കൂവൽ, പിന്നെയാണ് എനിക്ക് കാര്യം മനസ്സിലായത്: വെളിപ്പെടുത്തലുമായി ആത്മീയ രാജൻ

ജയറാം ഉൾപ്പെടെയുള്ളവർ അതുമായി സഹകരിച്ചു. മലയാളത്തിലാണേൽ രാവിലെ ഏഴു മണിക്ക് ചിത്രീകരണം വച്ചാൽ ഓ അത്രയും നേരത്തെ വരാൻ പാടാണ് എന്ന് ന്യായം പറയുന്ന ജയറാമൊക്കെ തമിഴിൽ അഭിനയിക്കുമ്പോൾ വിശ്രമമില്ലാതെ തന്നെ വർക്ക് ചെയ്യുന്നത് കാണാൻ സാധിച്ചു എന്നും ലാൽ പറയുന്നു.

Advertisement