നൈറ്റ് പാർട്ടി ഒന്നും ഉണ്ടാകില്ല, എട്ടുമണിക്ക് മുൻപ് വീട്ടിൽ കയറി പത്ത് മണി ആകുമ്പോൾ ഉറങ്ങാൻ റെഡി ആകുന്ന കുട്ടികളിൽ ഒരാളാണ് ഞാൻ: അഹാന കൃഷ്ണ

76

മലയാളത്തിന്റെ പ്രിയതാരവും ബിജെപി നേതവുമായ നടൻ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്തവളായ
അഹാന കൃഷ്ണ മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ്. 2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആണ് അഹാന മലാല സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Also Read
ഡ്രെസ്സിന്റെ കാര്യത്തിൽ പോരായ്മ തോന്നി, കെട്ടിപ്പിടിച്ചതിലും പാളിച്ച ഉണ്ടായി, പക്ഷേ നായികയെ മാത്രം കുറ്റം പറയരുത്: വിമർശനങ്ങൾക്ക് മറുപടി

Advertisement

നായികയായി ചുവട് ഉറപ്പിച്ച താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടികൂടിയാണ് അഹാന. മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും നാല് പെൺമക്കളും മലയാളികൾക്ക് സുപരിചിതരാണ്. അഹാനയെ പോലെ തന്നെ അനിയത്തിമാരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

സോഷ്യൽ മീഡിയയിലും സജീവമാണ് അഹാന. ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടേയും യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെയുമെല്ലാം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട് താരം. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ഒരാളെ എന്ത് കൊണ്ടാണ് ഫോളോ ചെയ്യുന്നതെന്നും ഒരാളെ എന്ത് കൊണ്ടാണ് ഒഴിവാക്കുന്നത് വഎ ന്നതിന്റെയും കാരണങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് അഹാന.

കൂടാതെ തിരുവനന്തപുരം ലൈഫിൽ ജീവിക്കുന്നത് കൊണ്ട് എട്ടു മണിക്കകത്ത് വീട്ടിൽ കയറി പത്ത് മണി ആകുമ്പോൾ ഉറങ്ങാൻ റെഡിയാകുന്ന കുട്ടിയാണ് താനെന്നും അഹാന പറയുന്നു. അഹാനയുടെ വാക്കുകൾ ഇങ്ങനെ:

Also Read
ദുൽഖറിന്റെയും ചേച്ചി സുറിമിയുടേം കൂടെ പാടത്ത് ഒക്കെ ഓടി കളിക്കാറുണ്ടായിരുന്നു; കുഞ്ഞിലെ വിശേഷങ്ങൾ പറഞ്ഞ് നടി അമ്പിളി

പേഴ്‌സണലായി എന്തേലും ഇഷ്ടം കുറവുണ്ടേൽ ഒരാളെ അൺഫോളോ ചെയ്‌തേക്കാം. വെറുതെ എന്തേലും ചപ്പും ചവറും എഴുതിയിട്ടാലും അൺഫോളോ ചെയ്യാൻ തോന്നും. അവരുടെ എന്തെങ്കിലും വർക്ക് കണ്ടു ഇഷ്ടമായാൽ തീർച്ചയായും ഫോളോ ചെയ്യും. പിന്നെ അവർ നല്ല ഗുഡ് കണ്ടന്റ് ഇടുമായിരിക്കും.

ചിലപ്പോൾ ഇതൊന്നും ആയിരിക്കില്ല ആ വ്യക്തിയെ എനിക്ക് ഭയങ്കര ഇഷ്ടമായിരിക്കും. തിരുവനന്തപുരം ജീവിതത്തിൽ നൈറ്റ് പാർട്ടി അങ്ങനെ ഒന്നും ഉണ്ടാകില്ല അതുകൊണ്ട് തന്നെ എട്ടുമണിക്ക് മുൻപ് വീട്ടിൽ കയറി പത്ത് മണി ആകുമ്പോൾ ഉറങ്ങാൻ റെഡി ആകുന്ന കുട്ടികളിൽ ഒരാളാണ് ഞാൻ എന്നും അഹാന പറയുന്നു.

Advertisement