ഡ്രെസ്സിന്റെ കാര്യത്തിൽ പോരായ്മ തോന്നി, കെട്ടിപ്പിടിച്ചതിലും പാളിച്ച ഉണ്ടായി, പക്ഷേ നായികയെ മാത്രം കുറ്റം പറയരുത്: വിമർശനങ്ങൾക്ക് മറുപടി

2255

സീകേരള ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് നീയും ഞാനും എന്ന സീരിയൽ. മലയാള ടെലിവിഷൻ ചരിത്രത്തിൽ ഇതുവരെ കാണാത്ത കഥയും അവതരണവുമായി വന്ന ഈ പരമ്പര ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു.

ഹെലികോപ്റ്ററിൽ നായകൻ വന്നിറങ്ങിയതടക്കം പരമ്പര വമ്പൻ ചർച്ചകൾക്ക് വഴിയൊരുക്കിയ നിരവധി കാര്യങ്ങളുണ്ട്. സ്ഥിരം അമ്മായിയമ്മ മരുമകൾ പോരാട്ടങ്ങളാണ് സീരിയലുകളിലെങ്കിൽ നീയും ഞാനും മനോഹരമായൊരു പ്രണയത്തിന്റെ കഥയാണ് പറയുന്നത്. രവിവർമ്മൻ എന്ന ബിസിനസുകാരനും അദ്ദേഹത്തിന്റെ കമ്പനിയിലെ സ്റ്റാഫായ ശ്രീലക്ഷ്മിയും തമ്മിലുള്ള പ്രണയമാണ് പരമ്പരയുടെ ഇതിവൃത്തം.

Advertisements

Also Read
താൻ ഒരു ഫെമിനിസ്റ്റ് ആണ്, സ്ത്രീ ശാരീരികമായും മാനസികമായും തയ്യാറാകുമ്പോൾ മാത്രമേ ഗർഭിണിയാവാൻ പാടുള്ളൂ : ധന്യ വർമ്മ

ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് ശ്രദ്ധേയം. അതേ സമയം കഴിഞ്ഞ എപ്പിസോഡിന് ശേഷം സീരിയലിനെ വിമർശിച്ച് ചിലരെത്തിയിരുന്നു. ഇപ്പോഴിതാ അവർക്കുള്ള മറുപടിയായി ഒരു ആരാധിക എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആ കുറിപ്പിന്റെ പൂർണരൂപം:

ചില കമന്റ്സ് പേഴ്സണൽ മെസ്സേജ് എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പോസ്റ്റ്. ഇതിൽ ഈ പോസ്റ്റ് വായിച്ചു അഭിപ്രായം പറയുക ശരിയല്ലേ എന്ന്. പോരായ്മകൾ ഒരുപാട് ഉണ്ടായിരുന്നു. സമ്മതിച്ചു തരുന്നു. അതിൽ നിന്നും എത്രയോ മുൻപോട്ട് വന്നിരിക്കുന്നു ആ കുട്ടി ഇപ്പോൾ. ഇത്രയും വിമർശനം നേരിടാനും മാത്രം മോശം എന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്കെന്നല്ല ആർക്കും. കുറ്റം പറയാൻ വേണ്ടി മാത്രം ഇരിക്കുന്നവർ നാഷണൽ അവാർഡ് ജേതാക്കളെ വരെ പറയും.

പിന്നെ ആ ഹഗ്ഗ് സീൻ ആദ്യ ആംഗിളിൽ കാണിച്ചത് എഡിറ്റിങ് മിസ്റ്റേക്ക് ഉണ്ട്. നായകന്റെ ഉയരകൂടുതൽ കാരണം നായികക്ക് അഡ്ജസ്റ്റ് ചെയ്യാൻ അതിനടിയിൽ സപ്പോർട്ട് ഉണ്ട്. അതിൽ നിന്നു ചായുമ്പോൾ ഒരു ബുദ്ധിമുട്ട് ഉണ്ടാകും. അതിന് നായികയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം. രണ്ടാമത്തെ ആംഗിളിൽ കാണിക്കുമ്പോൾ അവർ കൂടുതൽ ചേർന്നു തന്നെയാണ് നിൽക്കുന്നത്. എവിടെ ആർക്കു പാളിച്ച പറ്റിയാലും നായികയെ കുറ്റം ആക്കരുത്.

പിന്നെ ഡോ എസ് ജനാർദ്ദനൻ സാർ വലിയൊരു ഡയറക്ടർ ആണ്. അദ്ദേഹം തിരഞ്ഞെടുത്തു അഭിനയത്തിൽ ഇത്രയേറെ മുന്നോട്ട് പരിമിതികൾ പരിഹരിച്ചു കൊണ്ട് വന്ന നായികയാണ്. എത്ര നന്നായി ചെയ്താലും എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത് എന്ന് മനസ്സിലാകുന്നില്ല. ഡ്രസ്സിന്റെ കാര്യത്തിൽ ഷാൾ പോരായ്മ ആയി തോന്നിയിരുന്നു. ശരിയാണ് അത് പോലെ ഹഗ്ഗ് സീൻ ആദ്യ ആംഗിളും.

അതൊഴിച്ചാൽ മറ്റെല്ലാം മനോഹരം ആയിരുന്നു. അത് അംഗീകരിക്കാൻ ആർക്കും മനസ്സില്ല എന്നതാണ് വാസ്തവം. മോശം ആയത് അങ്ങനെ പറയുന്നവർക്ക് നല്ലതിനെ നല്ലത് എന്ന് എന്ത് കൊണ്ട് പറഞ്ഞു കൂടാ. നല്ല നിലയിൽ പോകുന്ന ഒരു സീരിയലിനെ ഇത് പോലെ വിമർശിക്കുന്നവർ മാത്രം കേറിയിരുന്നു ഓരോന്ന് പറഞ്ഞു കുളം ആക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു.

Also Read
മുമ്പും വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട് ; ഇപ്പോൾ ജീവിച്ചിരിക്കാൻ സാധിക്കുന്നുവെന്നതൊരു ഭാഗ്യമാണ് : ശിൽപ ഷെട്ടി

സാധാരണ പ്രേക്ഷകർ ആഗ്രഹിക്കുന്ന സീനുകൾ അദ്ദേഹം സീരിയലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽ ഇനി എങ്ങനെ കെട്ടിപിടിക്കണം എന്നാണ് നിങ്ങളൊക്കെ പറയുന്നത്. പ്രണയിക്കുന്ന ആൾ ആണ് കൈ നീട്ടി വിളിക്കുന്നത്. ശരിയാണ്. അത് വരെ ഇല്ലാത്ത അങ്കലാപ്പ് ഒരു പെൺകുട്ടിയിൽ കാണും. അല്ലാതെ ഒന്നു വിളിക്കുമ്പോളേക്കും ഓടി പോയി കേറി കൊടുക്കുന്ന രീതി ശരിയാണോ? സീരിയലിനെ സീരിയൽ ആയി കാണുക.

അതിനൊരു പരിധി കാണും. ഫിലിമിലെ ഓവർ റൊമാൻസ് സീരിയലിൽ കൊണ്ട് വരാൻ കഴിയില്ല. കാരണം കുടുംബം മൊത്തം ഇരുന്ന് കാണുന്ന ഒരു സീരിയൽ ആണ് നീയും ഞാനും. ജനാർദ്ദനൻ സാർ സ്റ്റാൻഡേർഡ് കീപ്പ് ചെയ്തു അത് മുന്നോട്ടു കൊണ്ട് പോകുന്നത്. നീയും ഞാനും ക്രൂവും ഒത്തിരി കഷ്ടപ്പെട്ടാണ് ഓരോ രംഗങ്ങളും നമ്മിലേക്കെത്തിക്കുന്നത്.

കമ്പാരിസൺ നടത്താതെ കാണുക. ഇതൊരു ബിഗ് ബഡ്ജറ്റ് മൂവി അല്ല. പരിമിതികൾക്കുള്ളിൽ നിന്നു തന്നെ ഹെലികോപ്റ്റർ രംഗം ചിത്രീകരിച്ച ജനാർദ്ദനൻ സാറിനെ അഭിനന്ദിക്കാതെ തരമില്ല എന്നായിരുന്നു ആ കുറിപ്പ്.

Advertisement