സീരിയസ് ആയ പ്രണയം ഉണ്ടായിരുന്നു, എന്റെ സുഹൃത്തിന്റെ സഹോദരനായിരുന്നു ആൾ, പക്ഷേ തേച്ചെന്ന് ഞാൻ പറയില്ല: വെളിപ്പെടുത്തലുമായി അൻഷിത

421

മലയാളി കുടുംബ സദസ്സുകൾക്ക് മുന്നിലേക്ക് നിരവധി സൂപ്പർഹിറ്റ് സീരിയലുകൾ സമ്മാനിച്ചിട്ടുള്ള ഏഷ്യാനെറ്റിൽ ആരംഭിച്ച പുതിയ പരമ്പരയാണ് കൂടെവിടെ. സംപ്രേഷണം തുടങ്ങി വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ് കൂടെവിടെ സീരിയൽ.

പഠിക്കാൻ വേണ്ടി ജീവിതം മാറ്റിവെച്ച സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും കഥയാണ് സീരിയൽ പറയുന്നത്. നടൻ കൃഷ്ണകുമാർ, ബിബിൻ ജോസ്, അൻഷിത എന്നിങ്ങനെയുള്ള താരങ്ങളാണ് പരമ്പരയിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement

Also Read
ദുൽഖറിന്റെയും ചേച്ചി സുറിമിയുടേം കൂടെ പാടത്ത് ഒക്കെ ഓടി കളിക്കാറുണ്ടായിരുന്നു; കുഞ്ഞിലെ വിശേഷങ്ങൾ പറഞ്ഞ് നടി അമ്പിളി

അൻഷിത അവതരിപ്പിക്കുന്ന സൂര്യ എന്ന കഥാപാത്രം താരത്തിന് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു. അതേ സമയം സൂര്യയായി അഭിനയിക്കുന്ന അൻഷിത തനിക്ക് നേരത്തെ ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത് വൈറലാവുകയാണിപ്പോൾ.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് വിശേഷങ്ങൾ പങ്കുവെച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

എനിക്ക് ഇഷ്ടമാണ് സീരിയലിൽ അഭിനയിക്കുന്നത് കൊണ്ടുള്ള പേടിയായത് കൊണ്ടാണോന്ന് അറിയില്ല. ആരും അങ്ങനെ പറയുന്നില്ല. അതിലെനിക്ക് വലിയ സങ്കടമുണ്ടെന്ന് തമാശ രൂപേണ അൻഷിത പറയുന്നു. സീരിയസ് ആയി റിലേഷൻ ഉണ്ടായിരുന്നു.

ഇപ്പോൾ ഓർക്കുമ്പോൾ കോമഡിയായി തോന്നും. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്. എന്റെ ഒരു സുഹൃത്തിന്റെ സഹോദരനായിരുന്നു ആള്. പ്രണയത്തിലായ ശേഷം കുറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ടായി. അങ്ങനെ പുള്ളിക്കാരന് രക്ഷപ്പെട്ടലോ എന്ന് തോന്നി. തേച്ചെന്ന് ഞാൻ പറയില്ല. നമ്മളൊരിക്കലും ആരെയും അപമാനിക്കരുത്.

Also Read
ഡ്രെസ്സിന്റെ കാര്യത്തിൽ പോരായ്മ തോന്നി, കെട്ടിപ്പിടിച്ചതിലും പാളിച്ച ഉണ്ടായി, പക്ഷേ നായികയെ മാത്രം കുറ്റം പറയരുത്: വിമർശനങ്ങൾക്ക് മറുപടി

അതിന് ശേഷം നമ്മുടെ പ്രായത്തിന്റെതാണെന്ന് തോന്നി. ഒരു റിലേഷൻ ഒന്നുമില്ലെങ്കിലും നമ്മൾ ഭയങ്കര ഹാപ്പിയാണ്. പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഒന്നും ഉടനെ ആലോചിക്കുന്നില്ല. കാരണം മറ്റ് ടെൻഷൻ ഒന്നും ഉണ്ടാവില്ലല്ലോന്ന് അൻഷിത പറയുന്നു. ഉമ്മയുമായിട്ടാണ് ഏറെ സൗഹൃദം. എല്ലാ കാര്യങ്ങളും തുറന്ന് പറയാറുണ്ടെന്നും താരം പറയുന്നു.

Advertisement