വെട്ടം സിനിമയിൽ ദിലീപിന്റെ അനിയത്തി ആയി അഭിനയിച്ച ഈ നടി ഇപ്പോൾ എവിടെയാണെന്ന് ആറിയാമോ

1873

ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായ പ്രിയദർശന്റെ സിനിമയിൽ മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് ആദ്യമായി നായകനായി അഭിനയിച്ച സിനിമയായിരുന്നു വെട്ടം. 2004 ൽ പുറത്തിറങ്ങിയ ഈ സിനിമ പൊട്ടിച്ചിരിയുടെ മാലപ്പടക്കം ആയിരുന്നു തിയ്യറ്ററുകളിൽ തീർത്തത്.

ദിലീപിന് പുറമേ നായകയായി ഭവാനി പാനി എന്ന മോഡൽ ആയിരുന്നു എത്തിയത്. കലാഭവൻ മണി, ഇന്നസെന്റ് ജഗതി ശ്രീകുമാർ, മാമുക്കോയ, ഗണേഷ് കുമാർ, മിഥുൻ രമേശ്, ബിന്ദു പണിക്കർ തുടങ്ങി വലിയ ഒരു താരനിര തന്നെ ഈ സിനിമയിൽ അണിനിരന്നിരുന്നു.

Advertisements

Also Read
ദുൽഖറിന്റെയും ചേച്ചി സുറിമിയുടേം കൂടെ പാടത്ത് ഒക്കെ ഓടി കളിക്കാറുണ്ടായിരുന്നു; കുഞ്ഞിലെ വിശേഷങ്ങൾ പറഞ്ഞ് നടി അമ്പിളി

അതേ സമയം ഈ ചിത്രത്തിൽ ചെറുതെങ്കിലും പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ദിലീപിന്റെ അനിയത്തിയുടെ കഥാപാത്രം. ദിലീപ് ഈ ചിത്രത്തിൽ അവതരിപ്പിച്ച ഗോപി എന്ന കഥാപാത്രവുമായി പ്രേക്ഷകനെ അടുപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നായിരുന്നു അനിയത്തിയുമായുള്ള രംഗങ്ങൾ. അനിയത്തിയുടെ വിവാഹക്കാര്യം ചിത്രത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവുകളിൽ ഒന്നായിരുന്നു.

വെട്ടത്തിൽ പറയത്തക്ക സംഭാഷണങ്ങൾ പോലും ഈ നടിക്ക് ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമായിരുന്നു ഈ നടിയെകുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഒരു വ്യക്തി ചിത്രത്തിൽ നിന്നും ഉള്ള ഇവരുടെ ഒരു സ്‌ക്രീൻഷോട്ട് എടുക്കുകയും അതിനെ എച്ച് ഡി ആക്കി മാറ്റുകയും ചെയ്തു. ഈ നടിയെക്കുറിച്ച് ഇപ്പോൾ എന്തെങ്കിലും വിവരമുണ്ടോ എന്നായിരുന്നു ഇയാൾ ചിത്രത്തിനൊപ്പം ഇയാളുടെ ആവശ്യം.

അധികമാർക്കും ഇവരെക്കുറിച്ച് വലിയ ഐഡിയ ഒന്നും ഇല്ലായിരുന്നു. എന്നാൽ ചില ആളുകൾ സൂചനയുമായി എത്തി.
ഈ നടിയുടെ ശരിക്കുമുള്ള പേര് രാജേശ്വരി എന്നാണ്. എന്നാൽ സിനിമയിൽ എത്തിയതോടെ ഇവർ പ്രിയ നമ്പ്യാർ എന്ന പേരുമാറ്റിയിരുന്നു. അതേ സമയം സിനിമയിൽ അധികം തിളങ്ങാൻ ഇവർക്ക് സാധിച്ചിരുന്നില്ല.

വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തിലും ഒരു സുപ്രധാന കഥാപാത്രത്തെ ഇവർ അവതരിപ്പിച്ചിരുന്നു. അതിനു ശേഷം ഇവർ മലയാള സിനിമയിൽ അധികം സജീവമായിരുന്നില്ല. ചെറിയ വിവാദങ്ങൾക്കും ഇവർ കാരണമായിരുന്നു. ഡ്രാക്കുള എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഇവരും സുധീറും ആയി എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.

Also Read
ധന്യയ്ക്കുള്ള വോട്ടിംഗിനെ ബാധിക്കാൻ വേണ്ടി തരംതാണ പരിപാടി ചെയ്യുന്നു, ധന്യ നിൽക്കുന്നത് ആരൊക്കെയോ പേടിക്കുന്നു: പൊട്ടിത്തെറിച്ച് ധന്യയുടെ ഭർത്താവ് ജോൺ

അതിനെ തുടർന്ന് ഇവർ നടൻ സുധീറിനു എതിരെ കേസ് നൽകിയിരുന്നു എന്ന് അന്നത്തെ പത്രങ്ങളിൽ കണ്ടിരുന്നതായി ചിലർ പറയുന്നു. എന്നാൽ ഈ കേസിനെ സംബന്ധിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇപ്പോൾ ഇവരുടെ പുതിയ വിശേഷങ്ങൾ ആർക്കും തന്നെ അറിയില്ല എന്നതാണ് സത്യം.

Advertisement