ദുൽഖറിന്റെയും ചേച്ചി സുറിമിയുടേം കൂടെ പാടത്ത് ഒക്കെ ഓടി കളിക്കാറുണ്ടായിരുന്നു; കുഞ്ഞിലെ വിശേഷങ്ങൾ പറഞ്ഞ് നടി അമ്പിളി

63

ഒരു കാലത്ത് മലയാള സിനിമയിൽ ബാലതാരമായി നിറഞ്ഞ് നിന്ന താരമാണ് അമ്പിളി. വാത്സല്യം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മമ്മൂട്ടിയുടെയും ഗീതയുടെയും മകളായിട്ടായിരുന്നു അമ്പിളി എത്തിയത്. രാജൻ ശങ്കരാടി സംവിധാനം ചെയ്ത മീനത്തിൽ താലിക്കെട്ടിൽ ദിലീപിന്റെ സഹോദരിയായിട്ടാണ് അമ്പിളി എത്തിയത്.

ചെറിയ പ്രായത്തിൽ തന്നെ നിരവധി വ്യത്യസ്ത റോളുകൾ ആണ് അമ്പിളി അവതരിപ്പിച്ചത്. വാത്സല്യം മാത്രമല്ല കാക്കത്തൊള്ളായിരം, മിന്നാരം, മിഥുനം, മീനത്തിൽ താലിക്കെട്ട്, അഭയം, രണ്ടാം ഭാവം, എന്നിങ്ങനെ അമ്പിളി ബാലതാരമായി അഭിനയിച്ച നിരവധി ചിത്രങ്ങളാണുള്ളത്.

Advertisement

Also Read
താൻ ഒരു ഫെമിനിസ്റ്റ് ആണ്, സ്ത്രീ ശാരീരികമായും മാനസികമായും തയ്യാറാകുമ്പോൾ മാത്രമേ ഗർഭിണിയാവാൻ പാടുള്ളൂ : ധന്യ വർമ്മ

വിവാഹം കഴിഞ്ഞതോടെ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം കഴിയുകയാണ്. മുൻപ് നിയമപഠനം പൂർത്തിയാക്കിയ താരത്തിന്റെ ഫോട്ടോസ് വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന് വാർത്തകളിൽ നിറയുകയും ചെയ്തു. കോഴിക്കോട് ലോ കോളെജിൽ നിന്നാണ് അമ്പിളി നിയമപഠനം പൂർത്തിയാക്കിയത്.

അതേ സമയം സ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത് തന്നെ അഭിനയത്തിൽ നിന്ന് മാറി നിന്ന താരം ഇപ്പോൾ തന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. വാത്സല്യം സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന രസകരമായ ഓർമ്മകളാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ അമ്പിളി പങ്കുവെച്ചത്.

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെയും സഹോദരി സുറുമിയുടെയും കൂടെ പാടത്തൂടി ഓടി കളിച്ച് നടന്ന കഥകളും താരം പങ്കുവെക്കുന്നുണ്ട്. അമ്പിളിയുടെ വാക്കുകൾ ഇങ്ങനെ:

വാത്സല്യം ലൊക്കേഷനിലൊക്കെ എനിക്ക് നല്ല ഓർമ്മയുണ്ട്. അന്ന് ഞാൻ അഞ്ചാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്. അന്നൊക്കെ അത്യാവശ്യം വലുതായത് കൊണ്ട് ഓർമ്മയൊക്കെ ഉണ്ട്. ആ സിനിമ ചെയ്യുമ്പോൾ, വെക്കേഷൻ സമയത്ത് ദുൽഖറും സഹോദരിയും ലൊക്കേഷനിൽ വന്നിട്ടുണ്ടായിരുന്നു. ആ വീടിന്റെ മുന്നിൽ നെൽപ്പാടമുണ്ടായിരുന്നു. ദുൽഖറും ചേച്ചിയും ഞങ്ങളെല്ലാവരും അവിടെ പോയി കളിക്കുമായിരുന്നു.

അവര് പോയി കഴിയുമ്പോൾ മമ്മൂക്കയോട് മോൻ എവിടെ എനിക്ക് കളിക്കാൻ വേണമായിരുന്നു എന്നൊക്കെ പറയും. ചേച്ചിയൊക്കെ പോയോ എന്ന് ചോദിക്കുമ്പോൾ, പിന്നെ അവർക്കൊക്കേ സ്‌കൂളുണ്ട്. നിന്നെ പോലെ ആണോന്ന് മമ്മൂക്ക തിരിച്ച് ചോദിക്കുമായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോഴാണ് ദൈവമേ ഞാൻ അന്ന് ആരുടെ കൂടെയാണ് ഓടിക്കളിച്ചത് എന്നൊക്കെ ഓർമ്മ വരുന്നതെന്ന് അമ്പിളി പറയുന്നു.

Also Read
മുമ്പും വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട് ; ഇപ്പോൾ ജീവിച്ചിരിക്കാൻ സാധിക്കുന്നുവെന്നതൊരു ഭാഗ്യമാണ് : ശിൽപ ഷെട്ടി

ആ സിനിമ വിജയമാവാൻ കാരണമുണ്ടെന്ന് കൂടി അമ്പിളി വ്യക്തമാക്കിയിട്ടുണ്ട്. ഓരോ സീൻ കഴിയുമ്പോഴും സംവിധായകനായ കൊച്ചിൻ ഹനീഫയും സിദ്ദിഖുമടക്കമുള്ള താരങ്ങൾ ഒരിടത്ത് മാറി ഇരുന്ന് അതിനെ കുറിച്ച് ചർച്ച ചെയ്യുമായിരുന്നു. കുറേ നേരം സംസാരിച്ചിട്ടാണ് അടുത്ത സീനിലേക്ക് പോവുക. ഇപ്പോഴും അമ്മ സംഘടനയിൽ മെമ്പാറാണെന്ന കാര്യം കൂടി അമ്പിളി പറയുന്നു.

കവിയൂർ പൊന്നമ്മയെ പോലെ വലിയൊരു നടിയായി ഒത്തിരി കാലം സിനിമയിൽ ഉണ്ടാവുമെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് അച്ഛനെ കൊണ്ട് ലൈഫ് ലോങ് മെമ്പർഷിപ്പ് എടുപ്പിച്ചത്. ഇപ്പോഴും എക്സിക്യൂട്ടീവ് മീറ്റിങ്ങിനും മറ്റ് പരിപാടികൾക്കുമൊക്കെയായി വിളിക്കാറുണ്ടെന്ന് താരം പറയുന്നു.

Advertisement