ഒരു രാത്രി മതി ഒരാളുടെ ജീവിതം മാറാൻ എന്ന് ദിലീപേട്ടൻ അന്ന് പറഞ്ഞത് ഇന്നും എന്റെ മനസ്സിലുണ്ട്, ആ പറഞ്ഞത് ശരി തന്നെയാണ്: നിത്യ ദാസ്

1488

താഹ സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് നായകൻ ആയ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താര സുന്ദരിയാണ് നടി നിത്യാ ദാസ്. ഈ സിനമയുലൂടെ മലയാളികളുടെ പ്രിയപ്പെട്ട ബസന്തിയായി മാറിയ നിത്യാ ദാസ് പിന്നീട് നിരവധി മലയാള സിനിമകളുടേയും ഭാഗമായി മാറി.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ വിവാഹിതയായ താരം പിന്നീട് അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു. എന്നാൽ തമിഴ് സീരിയലുകളിലൂടെ തിരിച്ചു വന്ന നടി ഇപ്പോൾ പള്ളിമണി എന്ന സിനിമയിലൂടെ മലയാള സിനിമയിേക്കും മടങ്ങി എത്തിയിരിക്കുകയാണ്. അതേ സമയം സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമാണ് നിത്യാ മേനോൻ.

Advertisements

നിത്യയും മകൾ നൈനയും ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളും എല്ലാം നടി ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. സന്തൂർ മമ്മി എന്നാണ് സ്നേഹപൂർവ്വം നീത്യയെ പ്രേക്ഷകർ വിളിക്കുന്നത്. അതേ സമയം സ്റ്റാർ മാജിക്ക് അടക്കമുള്ള ടിവി ഷോകളിലും താരം ഇപ്പോൾ സ്ഥിര സാന്നിധ്യമാണ്.

Also Read
ജുനൈസ് പെരുങ്കള്ളന്‍, ഗെയിമില്‍ ജയിക്കാന്‍ മോഷണം വരെ നടത്തുമെന്ന് അഖില്‍, ബിഗ് ബോസ് ഹൗസില്‍ പൊരിഞ്ഞ അടി

ഇപ്പോഴിതാ നടൻ ദിലീപിനെ കറിച്ച് നിത്യ ദാസ് പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായി മാറന്നത്. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിൽ ആണ് നടിയുടെ തുറന്നു പറച്ചിൽ. ഈ പറക്കും തളിക എന്ന സിനിമയിൽ ദിലീപേട്ടന്റെ കൂടെ നായികയായി ചെയ്തു.

ഒരു രാത്രി മതി ഒരാളുടെ ജീവിതം മാറി മറിയാൻ എന്ന് ദിലീപേട്ടൻ പറഞ്ഞ വാക്ക് ഞാനെപ്പോഴും ആലോചിക്കും. കോളേജിൽ പോയിരുന്ന ഞാൻ ഒറ്റ ദിവസം കൊണ്ടാണ് സിനിമയിലേക്ക് വരുന്നത് നിത്യ പറയുന്നു. ഞാൻ കോളേജിൽ പോവുമ്പോൾ ഒരു ഫോട്ടോഗ്രാഫർ ഫോട്ടോയെടുത്ത് ഗൃഹലക്ഷ്മി മാഗസിന് അയച്ച് കൊടുത്തോട്ടെയെന്ന് ചോദിച്ചു.

വീട്ടിൽ ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു. വീട്ടിൽ നിന്ന് സമ്മതം പറഞ്ഞു. അങ്ങനെ ആ ഫോട്ടോ ഗൃഹലക്ഷ്മി മാഗസിനിൽ വന്നു. അത് മഞ്ജു ചേച്ചി ദിലീപേട്ടന് കാണിച്ച് കൊടുത്തു. അങ്ങനെ ദിലീപേട്ടൻ എന്നെ സിനിമയിലേക്ക് വിളിക്കുക ആയിരുന്നെന്നും നിത്യ ദാസ് പറയുന്നു.

ഒരു രാത്രി മതി ഒരാളുടെ ജീവിതം മാറിമറിയാൻ എന്ന് ദിലീപേട്ടൻ അന്ന് പറഞ്ഞിരുന്നെന്ന് നിത്യ പറയുന്നു. ആ പറഞ്ഞത് ശരി തന്നെയാണ്. തന്റെ കാര്യം തന്നെ എടുത്തു നോക്കിയാൽ കാണാം കോളേജിൽ പൊയ്ക്കൊണ്ടിരുന്ന ഒരു സാധാരണ കുട്ടിയായിരുന്നു താൻ.

ഒരു ദിവസം കൊണ്ട് തന്റെ ജീവിതം മാറി താൻ സിനിമയിൽ എത്തുകയും ഒരു സിനിമ നടിയായി മാറുകയും ചെയ്തു. അങ്ങനെ അദ്ദേഹം പറഞ്ഞതു പോലെ നമുക്ക് നന്നാവാനും ചീത്തയാവാനും നമ്മുടെ ജീവിതം തന്നെ മാറിമാറിയാൻ ഒരു രാത്രി മതിയാകും. എന്തു വിഷമമുണ്ടായാലും താൻ ദിലീപേട്ടൻ പറഞ്ഞ ആ വാക്ക് ആലോചിക്കാറുണ്ട്. അത് ആലോചിക്കുമ്പോൾ താൻ പിറ്റേ ദിവസമാകുമ്പോഴും ഓക്കേ ആകാറുണ്ടെന്നും നിത്യ ദാസ് വ്യക്തമാക്കുന്നു.

Also Read
ഇഷ്ടമില്ലാത്ത പലകാര്യങ്ങളും കല്യാണത്തിന് ശേഷം ഞാൻ ചെയ്തിട്ടുണ്ട്: നവ്യാ നായർ പറഞ്ഞത് കേട്ടോ

Advertisement