ഇഷ്ടമില്ലാത്ത പലകാര്യങ്ങളും കല്യാണത്തിന് ശേഷം ഞാൻ ചെയ്തിട്ടുണ്ട്: നവ്യാ നായർ പറഞ്ഞത് കേട്ടോ

4371

കലോൽസവ വേദിയിൽ നിന്നും സിനിമാ രംഗത്തേക്ക് എത്തി പിന്നീട് മലയാല സിനിമയിലെ നമ്പർ വൺ നായികമാരിൽ ഒരാളായി മാറിയ നടിയാണ് ധന്യ വീണ എന്ന നവ്യാ നായർ. ജനപ്രിയ നായകൻ ദിലീപിന്റെ നായിക ആയി ഇഷ്ടം എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ രംഗത്ത് എത്തുന്നത്.

സിനിമയ്ക്ക് വേണ്ടിയാണ് താരം തന്റെ ധന്യ വീണ എന്ന പേര് നവ്യാ നായർ എന്നാക്കി മാറ്റിയത്. ഇഷ്ടത്തിന് ശേഷമെത്തിയ നന്ദനം എന്ന സിനിമയിവൂടെ നവ്യ നായർ മലയാളികളുടെ ഹൃദയം കീഴടക്കുക ആയിരുന്നു. തുടർന്ന് താരത്തിന് കൈ നിറയെ അവസരങ്ങൾ ആയിരുന്നു ലഭിച്ചത്.

Advertisements

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം താരം നായികാ വേഷത്തിൽ തിളങ്ങി. ഒട്ടുമിക്ക സൂപ്പർതാരങ്ങളുടേയും യുവ നായകൻമാരുടേയും എല്ലാം നായികയായി നവ്യാ നായർ എത്തി. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ വിവാഹിതയായി നടി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തന്നെ മടങ്ങിയെത്തുക ആയിരുന്നു.

Also Read
അവന്റെ യഥാര്‍ത്ഥ സ്വഭാവം ബോധ്യമായത് ബിഗ് ബോസിന് പുറത്തിറങ്ങിയപ്പോള്‍, വിഷ്ണുവുമായി ഇനി ഒരു ബന്ധവുമില്ല, തുറന്നടിച്ച് ദേവു

ഇപ്പോൾ സെലക്ടീവായി സിനിമകൾ ചെയ്യുന്നതിന് ഒപ്പം മിനി സ്‌ക്രീൻ പ്രോഗ്രാമുകിലും നൃത്ത പരിപാടികളിലും എല്ലാം സജീവ സാന്നിധ്യാണ്. ലാൽ നായകനായി സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയ താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഒരുത്തി ആണ്. വി കെ പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നവ്യയുടെ വേഷത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു.

ജാനകി ജാനേയാണ് നടിയുടെ പ്രദർശനത്തിന് തയ്യാറായിരിക്കുന്ന പുതിയ ചിത്രം. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അടുത്തിടെ പിറത്തിറങ്ങിയ ടീസർ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ കല്യാണത്തിന് ശേഷം ഇഷ്ടമല്ലാതെ ഇരുന്നിട്ട് കൂടി താൻ ചെയ്ത കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നവ്യ നായർ.

തന്റെ ഏറ്റവും പുതി. സിനിമയായ ജാനകി ജാനേയുടെ പ്രമോഷന്റെ ഭാഗമായി ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് നവ്യാ നായർ ഇഷ്ടമല്ലാതെ താൻ ചെയ്തിട്ടുള്ള കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. തിരിച്ചു വരവിന് ശേഷം നവ്യ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന മൾട്ടി ടാസ്‌കിങ്ങുകളെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് നവ്യ ഇക്കാര്യങ്ങൾ പറഞ്ഞത്.

സിനിമയിൽ അഭിനയിക്കുന്നതിനോട് ഒപ്പം തന്നെ ടിവി ഷോകളിൽ പങ്കെടുക്കുകയും ഡാൻസ് സ്‌കൂളിൽ ടീച്ചറായി ജോലി ചെയ്യുകയുമൊക്കെ ചെയ്യുന്നത് എൻജോയ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഇടയിലാണ് നവ്യ താൻ ഇഷ്ടമല്ലാതിരുന്നിട്ട് കൂടി ചെയ്ത കാര്യങ്ങളെ കുറിച്ച് പറഞ്ഞത്.

കല്യാണത്തിന് ശേഷം എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത പലകാര്യങ്ങളും ഞാൻ മൾട്ടി ടാസ്‌കിങ് ആയി ചെയ്തിട്ടുണ്ട്. കുക്ക് ചെയ്യും, തുണി നനച്ചത് വിരിക്കും, അത് മടക്കും, അത് അയേൺ ചെയ്യാൻ കൊടുക്കും, അത് തിരിച്ചു വാങ്ങി എണ്ണി വീട്ടിൽ വെക്കും, അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ഇഷ്ടമില്ലാതെ ചെയ്തിട്ടുണ്ട് എന്നായിരുന്നു നവ്യാ നായർ പറഞ്ഞത്.

Also Read
ഇനി പരസ്പരം മുന്നോട്ടു പോകാന്‍ കഴിയില്ല, ഞങ്ങളെ ആരും മാനസികമായി വേദനിപ്പിക്കരുത്, വേര്‍പിരിയുകയാണെന്ന് ട്രാന്‍സ് ദമ്പതികളായ പ്രവീണും ഐശുവും

Advertisement