പു ക വ ലിയും മദ്യ പാ ന വും ഒന്നുമല്ല ല ഹ രി, അതിനേക്കാൾ വലിയ ഒരു ല ഹ രി യുണ്ട്, തന്റെ പ്രണയത്തെ കുറിച്ച് നടി സംയുക്ത മേനോന്റെ വെളിപ്പെടുത്തൽ

480

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച നടിയാണ് സംയുക്ത മേനോൻ. ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സംയുക്താ മേനോൻ.

തെന്നിന്ത്യൻ സിനിമയിൽ വളരെ പെട്ടെന്ന് തന്നെ നായികാ നടിയായി ശ്രദ്ധേയ ആകാൻ സംയുക്ത മേനോന് കഴിഞ്ഞിരുന്നു. 2016ൽ പുറത്തിറങ്ങിയ പോപ്കോൺ എന്ന തമിഴ് സിനിമയിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. കളരി, ജൂലൈ കാട്രിൽ എന്ന സിനിമയിലും തമിഴിൽ തുടക്കകാലത്ത് നടി അഭിനയിച്ചു.

Advertisements

തീവണ്ടി, ഒരു യമണ്ടൻ പ്രണയകഥ, ഉയരെ, കൽക്കി, എടക്കാട് ബറ്റാലിയൻ 06, അണ്ടർവേൾഡ്, വെള്ളം, ആണും പെണ്ണും, വുൾഫ്, കടുവ തുടങ്ങിയവയാണ് സംയുക്ത മേനോൻ അഭിനയിച്ചിട്ടുള്ള പ്രധാന സിനിമകൾ. അതേ സമയം മലയാള സിനിമയിൽ തിരക്കേറിയ താരമായി മാറിയ സംയുക്ത തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നും അത് പിന്നീട് ബ്രേക്ക് ആപ്പ് സംഭവിച്ചു എന്നും വെളിപ്പെടുത്തിയിരുന്നു.

Also Read
സൂപ്പർനടി, അതിലും സൂപ്പർ നർത്തകി, തെന്നിന്ത്യയിലെ താരറാണി, പക്ഷേ ഇപ്പോഴും അവിവാഹിത, കാരണം ഒരു സൂപ്പർ നടൻ: നടി ശോഭനയുടെ ജീവിതം

പ്രണയത്തെ പറ്റിയുള്ള തന്റെ നിലപാടും സംയുക്ത വ്യക്തമാക്കി. താൻ പ്രണയിച്ചിട്ടുണ്ടെന്നും ഈ കാണുന്ന പു ക വ ലിയും മ ദ്യ പാ നവും ഒന്നും ഒരു ലഹരിയെ അല്ലെന്നും അതിനേക്കാൾ ഒരുപാട് വലുതാണ് പ്രണയം എന്ന ലഹരി എന്നാണ് സംയുക്ത മേനോൻ പറയുന്നത്. ജീവിതം ആകുമ്പോൾ പ്രശങ്ങൾ ഉണ്ടകുമെന്നും അപ്പോൾ നമ്മുക്ക് പിന്തുണയായി ഒരു പാർട്ട്ണർ കൂടെ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും സംയുക്ത പറയുന്നു.

പ്രണയം, വിവാഹം ലൈഫിൽ ഉണ്ടാകുമെന്നും അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ് പ്രണയമെന്നും വിവാഹ മെന്നും ചോദിക്കേണ്ട കാര്യമില്ല. പ്രണയത്തിന്റെ ഉത്തരമാണ് വിവാഹമെന്നും സംയുക്ത കൂട്ടിച്ചേർത്തു. ജീവിത ത്തിൽ ബ്രേക്ക് അപ്പ് എന്തെന്ന് അനുഭവിച്ചിട്ടുണ്ട് അതിന്റെ വേദന ഏത്ര കഠിനമാണ് എന്ന് മനസിലാക്കിയിട്ടുണ്ട്. നമ്മുടെ ഇഷ്ടങ്ങൾ എല്ലാം നല്ലതാകണമെന്നില്ല. തന്റെ ജീവിതത്തിൽ ഉണ്ടായ ഇഷ്ടങ്ങൾ നല്ലതായിരുന്നില്ല അപ്പോൾ ദേഷ്യം വിഷമം ഒക്കെ വരുമെന്നും സംയുക്ത വെളിപ്പെടുത്തുന്നു.

അതേ സമയം ബൂമറാംഗ് ആണ് സംയുക്ത അവസാനമായി അഭിനയിച്ച മലയാള ചിത്രം. ഈ ചിത്രവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി സംയുക്ത അടുത്തിടെ രംഗത്ത് എത്തിയിരുന്നു. താൻ ഇപ്പോൾ വലിയ സിനിമകളാണ് ചെയ്യുന്നത്. 35 കോടി സിനിമയാണ് ചെയ്യുന്നതെന്നും തനിക്ക് തന്റേതായ കരിയർ ഉണ്ടെന്നും അത് തനിക്ക് നോക്കണമെന്നും സംയുക്ത പറഞ്ഞതായി നിർമ്മാതാവ് ആരോപിച്ചിരുന്നു.

ഇതിലാണ് താരത്തിന്റെ പ്രതികരണം. താൻ ഒരിക്കലും ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് മാത്രമേ പ്രൊമോഷൻ ചെയ്യുകയുള്ളൂവെന്ന് പറഞ്ഞിരുന്നില്ല. ബൂമറാംഗ് എന്നത് 2019ൽ ഏറ്റെടുത്ത് ചിത്രമായിരുന്നുവെന്നും അത് നീണ്ടുപോയെന്നും മറ്റൊരു ചിത്രത്തിന്റെ ഷെഡ്യൂൾ വരെ മാറ്റിവെച്ചാണ് ആ ചിത്രം ചെയ്തു തീർത്തത് എന്നും സംയുക്ത മേനോൻ പറയുന്നു.

Also Read
കാമുകന് ഒപ്പം കിടപ്പറ പങ്കിടുന്നത് ഒരു തെറ്റല്ല, പക്ഷെ വിവാഹം കഴിക്കുമ്പോൾ മൂന്ന് വട്ടം ചിന്തിക്കണം; നടി അനുശ്രീ പറഞ്ഞത്

Advertisement