എന്നെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച നടിയാണ് സംയുക്ത വർമ്മ, വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്

48457

നിരവധി സൂപ്പർഹിറ്റ് കുടുംബ സിനിമകൾ ഒരുക്കി മലയാളികളുടെ മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകൻ ആയി മാറിയ താരമാണ് സത്യൻ അന്തിക്കാട്. മലയാളികൾ എന്നും ഓർത്ത് ഇരിക്കുന്ന നിരവധി സിനിമകൾ സമ്മാനിക്കാൻ സത്യൻ അന്തിക്കാടിന് സാധിച്ചിട്ടുണ്ട്.

കൂടാതെ മലയാള സിനിമയ്ക്ക് ഒരുപിടി പുതുമുഖ നടിമാരെ സത്യൻ അന്തിക്കാട് സമ്മാനിച്ചിട്ടുണ്ട്. നയൻ താര, അസിൻ, സംയുക്ത വർമ തുടങ്ങി നിരവധി പേർ സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാളത്തിലും തെന്നിന്ത്യയിലും ബോളിവുഡിലും പേരെടുത്തവരാണ്.

Advertisements

ഇപ്പോൾ ഇതാ തന്റെ നായികമാരെക്കുറിച്ച് സംവിധായകൻ പങ്ക് വച്ച വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ വൈറലായി മാറുന്നത്. പുതുമുഖ താരങ്ങളായെത്തി ലൊക്കേഷനിൽ തന്നെ വെള്ളം കുടിപ്പിച്ച ചിലരുണ്ടെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.

Also Read
ഇഷ്ടപ്പെട്ടത് കിട്ടിയില്ലെങ്കിൽ വലിയ ബഹളം ഉണ്ടാക്കും, ഗോപി സുന്ദർ ഭയങ്കര അലമ്പനാണ്, അഭയ ഹിരൺമയി അന്ന് പറഞ്ഞത് കേട്ടോ

ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആണ് ലൊക്കേഷനിൽ ക്ഷമയുടെ നെല്ലിപ്പലക കാണിച്ച നായികമാർ ഉണ്ടോയെന്ന ചോദ്യത്തിന് സത്യൻ അന്തിക്കാട് മറുപടി നൽകുന്നത്. ലൊക്കേഷനിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ട സംഭവങ്ങളുണ്ട്. ഉദാഹരണത്തിന് സംയുക്ത വർമ. അവർ ആദ്യമായി അഭിനയിക്കുന്നത് വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലാണ്.

സംയുക്ത ഒരു ആക്ടർ ആകണമെന്ന് ആഗ്രഹിച്ചിട്ടില്ല. അവരുടെ കുടുംബവും ആഗ്രഹിച്ചിട്ടില്ല. ഞാൻ ഗൃഹ ലക്ഷ്മിയുടെ കവർ പേജിലാണ് സംയുക്തയുടെ ഫോട്ടോ ആദ്യം കാണുന്നത്. പിവി ഗംഗാധരനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഷെറിൻ ചേച്ചി എന്നോട് ചോദിച്ചു ഈ കുട്ടി നമ്മുടെ ക്യാരക്ടറിന് ചേരില്ലേ എന്ന്.

ഞാൻ നോക്കിയപ്പോൾ വളരെ കറക്ടാണെന്ന് എനിക്കും തോന്നി. അങ്ങനെ ഞാൻ തേടിപ്പിടിച്ച് കൊണ്ടുവന്ന് അവരെ നിർബന്ധ പൂർവം അഭിനയിപ്പിക്കുക ആണ്. അവർ ഇതിന് മുൻപ് അഭിനയിച്ചിട്ടില്ല. അഭിനയിക്കാൻ ഇഷ്ടമുണ്ട്. അങ്ങനെ സീൻ ഷൂട്ട് ചെയ്യുകയാണ്.

പുതിയ കുട്ടിയല്ലേ ചില സീൻ അവർക്ക് മനസിലാവില്ല. അന്ന് ഫിലിമാണ്. 400 അടി ഫിലിം കയറ്റി കഴിഞ്ഞാൽ ടേക്ക് വൺ, ടേക്ക് ടു, ടേക്ക് ത്രീ, ടേക്ക് ഫോർ, ടേക്ക് ഫൈവ് ഈ നാന്നൂറ് അടി കഴിഞ്ഞു. അപ്പോൾ ഞാൻ പറയും അതേ ഇത് നല്ല വില കൊടുത്ത് വാങ്ങുന്നതാണെന്ന്.

Also Read
ഉപദേശങ്ങൾ കേട്ട് ഓരോന്ന് ചെയ്ത ശേഷം ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്, എലിസബത്ത് പുറത്ത് നിന്നുള്ള ആരുടേയും ഉപദേശം കേൾക്കുന്ന വ്യക്തിയല്ല ; ഞങ്ങൾ രണ്ടുപേരും പരസ്പരം കള്ളം പറയാറില്ല : വിശേഷങ്ങൾ പങ്കു വച്ച് ബാല

എന്നെ തന്നെ വെച്ച് അഭിനയിപ്പിക്കണമെന്ന് പ്രൊഡ്യൂസറോട് ഞാൻ പറഞ്ഞിട്ടില്ലല്ലോ എന്നായിരിക്കും സംയുക്തയുടെ മറുപടി. എനിക്കറിഞ്ഞൂടാ എന്ന് പറയും. അത്രയും ഇന്നസെന്റാണ് അവർ. ക്വാളിറ്റിയിലുള്ള നല്ലൊരു ആക്ടിങ് പുറത്തെടുക്കാനായിരുന്നു അന്ന് അത്രയും ചെയ്തത്.

ആ പടത്തിൽ സംയുക്ത വർമയ്ക്ക് സംസ്ഥാന അവാർഡും ലഭിച്ചു എന്ന് സത്യൻ അന്തിക്കാട് പറയുന്നു.
അഭിമുഖത്തിൽ നയൻതാരയെ കുറിച്ചും സത്യൻ അന്തിക്കാട് സംസാരിച്ചു. ഇപ്പോഴും നയൻതാര വിളിച്ച് അനുഗ്രഹം വാങ്ങാറുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോൾ അനുഗ്രഹം ചോദിച്ച് വിളിക്കാറില്ലെന്നും താൻ തന്നെ അത് നിർത്തിച്ചത് ആണെന്നുമായിരുന്നു സത്യൻ അന്തിക്കാടിന്റെ മറുപടി.

Also Read
അങ്ങനെ ഊർജ്ജം കളയാൻ എനിക്ക് തീരെ താൽപര്യമില്ല; തന്നെ വെറുക്കുന്നവവർക്ക് കൃത്യമായ മറുപടിയുമായി അഭിരാമി സുരേഷ്

വളരെ ജനുവിൻ ആയിട്ടുള്ള കുട്ടിയാണ് നയൻതാര. ഒരു കളങ്കവും ഇല്ലാത്ത ഒരുപാട് നന്മയുള്ള കുട്ടിയാണ്. ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, ഞാൻ സാറിനെ ലൈനിൽ കിട്ടാത്തതുകൊണ്ട് മേക്കപ്പിട്ട് കാത്തിരിക്കുകയാണ്. അജിത്തിന്റേയോ മറ്റോ സിനിമയാണ്.

ഞാൻ പറഞ്ഞു നയൻതാരയ്ക്ക് ഒരു ജന്മത്തേക്കുള്ള അനുഗ്രഹം ഞാൻ ഡെപ്പോസിറ്റായി തന്നു കഴിഞ്ഞ് എന്നും എടിഎം കാർഡ് വെച്ച് എടുക്കുന്നതു പോലെ എപ്പോൾ വേണമെങ്കിലും ഇനി എടുക്കാമെന്നും (ചിരി).

അതുകൊണ്ട് ഇപ്പോൾ അനുഗ്രഹം ചോദിച്ച് വിളിക്കാറില്ല. പക്ഷേ ഇടയ്ക്ക് വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യാറുണ്ട്. മകൾ കാണാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് മെസ്സേജ് അയച്ചിരുന്നു എന്നും സത്യൻ അന്തിക്കാട് പറയുന്നു.

Advertisement