ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽ നിന്നും ബിരുദം നേടി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ, അപൂർവ്വ നേടത്തിന്റെ സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് താരപുത്രി

7659

ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് വില്ലനായി അവിടെ നിന്നും നായകനായി മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആയി മാറിയ നടനാണ് സുരേഷ് ഗോപി. അഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ എല്ലാം ശോഭിക്കുന്ന അദ്ദേഹം നല്ലൊരു അച്ഛനും മനുഷ്യ സ്‌നേഹിയും ആണ്.

ബുദ്ധിമുട്ടുന്നവർക്ക് സഹായമെത്തിച്ചും, ദുരിതത്തിൽ പെട്ടുപോയവരുടെ കണ്ണീരൊപ്പിയുമൊക്കെ സുരേഷ് ഗോപിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എപ്പോഴും വലിയ വാർത്തകൾ ആവാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisements

തന്റെ ബിരുദ ദാന ചടങ്ങിന്റെ ചിത്രങ്ങളാണ് ഭാഗ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ബ്രിട്ടീഷ് കൊളമ്പിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയിരിക്കുന്നത്. തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യ അതിനൊപ്പം ഷെയർ ചെയ്തിച്ചുണ്ട്.

Also Read
സെ ക് സ് ചെയ്യാൻ എനിക്ക് പുരുഷന്റെ ആവശ്യമില്ല, വേറെ മാർഗങ്ങൾ ഉണ്ട്, നടി കനിഷ്‌ക സോണി പറഞ്ഞത് കേട്ടോ

ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽ നിന്നു ബിരുദം നേടിയ സന്തോഷം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. യുബിസി സൗഡെർ സ്‌കൂൾ ഓഫ് ബിസിനസിലാണ് ഭാഗ്യ ബിരുദപഠനം നടത്തിയത്. ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളും ഭാഗ്യ പങ്കുവച്ചു.

കേരള സാരി അണിഞ്ഞാണ് ഭാഗ്യ ചടങ്ങിന് എത്തിയിരിക്കുന്നത്. അനവധി പേർ ഭാഗ്യയ്ക്ക് അഭിനന്ദനം അറിയിച്ച് കമന്റ് ചെയ്യുന്നുണ്ട്. ഗോകുൽ സുരേഷ്, ഭാവ്‌നി സുരേഷ്, ലക്ഷ്മി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ. അച്ഛന്റെ പാത പിന്തുടർന്ന് ഗോകുലും മാധവും സിനിമയിൽ സജീവമാണ്.

മുദ്ദുഗൗ, മാസ്റ്റർപീസ്, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഗോകുൽ സുപരിചിതനായപ്പോൾ, ദുൽഖർ സൽമാൻ ചിത്രം കിങ്ങ് ഓഫ് കൊത്തയിൽ ഒരു പ്രധാന വേഷത്തിൽ ഗോകുലും എത്തുകയാണ്. കുമ്മാട്ടികളി എന്ന ചിത്രത്തിലൂടെ മാധവ് സുരേഷും തന്റെ സിനിമാ പ്രവേശനത്തിന് തയ്യാറെടുക്കുയാണ്.

അരുൺ വർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഗരുഡൻ ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. ബിജു മോനോൻ, അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത് മിഥുൻ മാനുവൽ തിരക്കഥ എഴുതിയ ചിത്രം നിർമിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്.

Also Read
എന്തിനാണ് അവർ എന്റെ പേരും മുഖവും വെച്ചതെന്ന് അറിയില്ല, അത് ഫേക്ക് ആണ്, തുറന്നടിച്ച് ആര്യാ ബാബു, അമ്പരന്ന് അരാധകർ

Advertisement