സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിമ്മിൽ, വലിയ അവഗണന ആണ് ബിജെപിയിൽ നിന്ന് നേരിട്ടതെന്ന് സംവിധായകൻ

911

നിരവധി സൂപ്പർഹിറ്റ് സിനിമകൾ ാെരിക്കിയ പ്രിയ സംവിധായകൻ ആണ് രാജസേനൻ. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത കുടുംബ സിനിമളിലൂടെയാണ് രാജസേനൻ ശ്രദ്ധിക്കപ്പെട്ടത്. താൻ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിൽ നായക കഥാപാത്രമായും രാജസേനൻ അഭിനയിച്ചിരുന്നു.

1993ൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീട് ആണ് രാജസേനന് ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ സ്ഥിരപ്രതിഷ്ഠ നല്കിയത്. പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു.

Advertisements

സിനിമകളിൽ പരാജയം നേരിട്ടപ്പോൾ അദ്ദേഹം രാഷ്ട്രീയത്തിലേക്കും ഇറങ്ങിയിരുന്നു. ബിജെപിയിൽ ചേർന്ന അദ്ദേഹം ബിജെപി സംസ്ഥാന സമിതി അംഗമായി മാറിയിരുന്നു. പിന്നീട് 2016ൽ അരുവിക്കര നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റിരുന്നു.

ഇപ്പോഴിതാ ബിജെപി ബന്ധം വിട്ട് രാജസേനൻ സിപിഎമ്മിലേക്ക് ചേക്കേറുന്നു എന്ന വാർത്തകൾ ആണ് പുറത്ത് വരുന്നത്. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണന ആണ് ബിജെപിയിൽ നിന്ന് നേരിട്ടത്. കലാരംഗത്ത് പ്രവർത്തിക്കാൻ കൂടുതൽ നല്ല പാർട്ടി സിപിഎം ആണെന്നും രാജസേനൻ പറഞ്ഞു.

രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും കടുത്ത അവഗണനയാണ് ബിജെപിയിൽ നിന്ന് നേരിട്ടതെന്ന് രാജസേനൻ പറഞ്ഞു. കലാരംഗത്ത് പ്രവർത്തിക്കാൻ പറ്റിയ ഏറ്റവും നല്ല പാർട്ടി സിപിഎം ആണ്. മനസുകൊണ്ട് താനിപ്പോൾ സിപിഎം ആണ്.

ബിജെപി സംസ്ഥാന ഘടകത്തിൽ ഏറെ പോരായ്മകളുണ്ട്. അവഗണന ആവർത്തിക്ക പെട്ടതോടെ ആണ് രാജിവയ്ക്കാൻ തീരുമാനിച്ചത്. ബിജെപി സംസ്ഥാന കമ്മിറ്റിയംഗത്വം ഇന്ന് തന്നെ രാജി വെയ്ക്കുമെന്നും രാജസേനൻ വ്യക്തമാക്കി.

നേരത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ആയിരുന്ന രാജസേനൻ ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്ന് ആരോപിച്ചാണ് ഇപ്പോൾ പാർട്ടി വിടുന്നത്. കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഏറ്റവും ഒടുവിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുക്കുക ആയിരുന്നുവെന്നും രാജസേനൻ പറഞ്ഞു.

Advertisement