Home Entertainment

അതീവ ഗ്ലാമറസായി നടി നിരഞ്ജന അനൂപ്, ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ ലോകത്ത് വൻ ഹിറ്റ്, വാപൊളിച്ച് ആരാധകർ

102

വളരെ പെട്ടെന്ന് തന്നെ ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവനടിയാണ് നിരഞ്ജന അനൂപ്. ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ ഇതിനോടകം നിരഞ്ജന അഭിനയിച്ചു കഴിഞ്ഞു. രഞ്ജിത് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലോഹം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് നിരഞ്ജന അനൂപ് അരങ്ങേറിയത്.

Advertisements

ചെറുപ്പം മുതൽ കുച്ചിപ്പുഡി അഭ്യസിച്ച താരം സൂപ്പർ നടിമാരായ മഞ്ജുവാര്യർക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നർത്തകി കൂടിയാണ്. അഭിനയമികവിൽ മറ്റ് മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും നിരഞ്ജനയ്ക്ക് ഉണ്ടായി. ലോഹം എന്ന ചിത്രത്തിനു ശേഷം 2017 ൽ കെയർ ഓഫ് സൈറ ബാനു, ഗൂഢോലോചന, പുത്തൻപണം എന്നീ ചിത്രങ്ങളിലും നിരഞ്ജന അഭിനയിച്ചു.

മൃദുൽ എം നായർ സംവിധാനം നിർവ്വഹിച്ച് 2018ൽ പ്രദർശനത്തിനെത്തിയ ബിടെക് എന്ന ചിത്രത്തിൽ അവതരിപ്പിച്ച അനന്യ വിശ്വനാഥൻ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ആസിഫ് അലി, അപർണ ബാലമുരളി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ഐവി ശശി മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദേവാസുരം സിനിമയ്ക്ക് കാരണക്കാരനായ മുല്ലശ്ശേരി രാജുവിന്റെ പേരക്കുട്ടിയുമാണ് നിരഞ്ജന. അമ്മ നാരായണി അറിയപ്പെടുന്ന നർത്തകി കൂടിയാണ്. കുറച്ച് സിനിമകളിലൂടെ തന്നെ നിരഞ്ജനയ്ക്ക് ശ്രദ്ധ ലഭിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ നിരഞ്ജന അനൂപിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. മോഡേൺ വേഷത്തിലാണ് നിരഞ്ജന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൗർണമി മുകേഷ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മേക്കപ്പ് ഫെമി ആന്റണിയാണ്.

ലോഹം, പുത്തൻപണം, ബി ടെക് തുടങ്ങിയ ചിത്രങ്ങളിൽ നടി ശ്രദ്ധേയയാ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അഭിനേതാവ് എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് നടി. നിരഞ്ജനയുടെ അമ്മ നാരായണിയും നർത്തകിയാണ്. നിരഞ്ജന കുച്ചിപ്പുടിയും ഭരതനാട്യവും അവതരിപ്പിക്കാറുണ്ട്. മഞ്ജു വാരിയർ നായികയായി എത്തിയ ചതുർമുഖമാണ് നിരഞ്ജനയുടേതായി പുറത്തെത്തിയ അവസാന ചിത്രം. അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന കിങ് ഫിഷ് ആണ് നടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

അതേ സമയം എക്കാലത്തെയും ഹിറ്റ് ചിത്രം ദേവാസുരം സിനിമയിലെ മോഹൻലാൽ രേവതി കഥാപാത്രങ്ങൾക്ക് പ്രചോദനമായത് നിരഞ്ജനയുടെ മുത്തശ്ശനും മുത്തശ്ശിയുമാണ്. അടുത്തിടെ തന്റെ മുത്തശ്ശനെയും മുത്തശ്ശിയേയും രേവതി സന്ദർശിച്ച ഒരു പഴയകാല ചിത്രം നിരഞ്ജന പോസ്റ്റ് ചെയ്തിരുന്നു.

Advertisement