കാലും ഒടിഞ്ഞു ജീവിതവും സ്തംഭിച്ചു, 100 രൂപയെങ്കിലും കിട്ടിയാൽ മതിയെന്ന അവസ്ഥയിലായിരുന്നു: തുറന്നു പറഞ്ഞ് മണിക്കുട്ടൻ

934

ടെലിവിഷൻ പരമ്പരയിലൂടെ എത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടൻ മണിക്കുട്ടൻ. കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ എത്തിയ മണിക്കുട്ടൻ ടെലിവിഷൻ ആരാധകരുടെ പ്രിയങ്കരൻ ആയി മാറുകയായിരുന്നു.

പിന്നീട് വിനയൻ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ മണിക്കുട്ടൻ നായകനായും സഹനടനായും ഒക്കെ തിളങ്ങുക ആയിരുന്നു. മിനി സ്‌ക്രീനീലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് മലയാളം പതിപ്പ് സീസൺ 3ൽ എത്തിയ മണികുട്ടൻ ആയിരുന്നു വിജയ കീരീടം നേടിയത്.

Advertisements

ബിഗ് ബോസ് സീസൺ 3യുടെ ടൈറ്റിൽ വിന്നറായതിന് പിന്നാലെ ഷോയിലേക്ക് പോകാൻ തീരുമാനിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മണിക്കുട്ടൻ. ബിഗ് ബോസിന്റെ ആദ്യ രണ്ട് സീസണിലേക്കും തന്നെ വിളിച്ചിരുന്നതായി മണിക്കുട്ടൻ പറയുന്നു. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മണിക്കുട്ടന്റെ തുറന്നു പറഞ്ഞത്.

Also Read
പാപമോചനം തേടി അജ്മീർ ദർഗ സന്ദർശിച്ച് നടി റായ് ലക്ഷ്മി, വൈറലായി വീഡിയോ

അന്ന് സിനിമയുടെ ഷൂട്ടിംഗിൽ ആയിരുന്നു. എന്നാൽ മൂന്നാം തവണ ലോക്ഡൗൺ കാലത്ത് വർക്ക് ഇല്ലാതെ വീട്ടിൽ ഇരിക്കുകയായരുന്നു. കോവിഡും ലോക്ഡൗണുമായി ജീവിതം തന്നെ സ്തംഭിച്ചു നിൽക്കുകയാണ്. തന്റെ കാൽ ആണെങ്കിൽ ആ സമയത്ത് ഒടിഞ്ഞിരിക്കുന്നു.

താൻ ഇത്തിരി മുടന്തി നടക്കുന്ന സമയമാണ്, ജീവിതവും മുടന്തി കൊണ്ടിരിക്കുകയാണ്. രണ്ടാമതൊന്നും ചിന്തിക്കാനില്ലായിരുന്നു. മുന്നിൽ വരുന്ന അവസരങ്ങൾ ഉപയോഗിക്കുക എന്നു മാത്രമേയുള്ളൂ. കോവിഡും ലോക്ഡൗണുമൊക്കെ ആണെങ്കിലും ചിലവുകൾക്ക് കുറവൊന്നുമില്ല, എന്നാൽ വരുമാനം കുറവ്.

Also Read
അമൃതയും ബാലയും പിരിയാൻ കാരണക്കാരനായത് ബ ലാ ൽ സം ഗ വീരൻ വിജയ് ബാബു, അമൃതയും വിജയ് ബാബുവും ലിവിങ് ടുഗദറിലും കഴിഞ്ഞിരുന്നതായി വിവരം

ആ സമയത്ത് 100 രൂപയെങ്കിലും വരുമാനമായി കിട്ടിയാൽ അത് വലിയ നേട്ടമാണ്. ബിഗ് ബോസിലേക്ക് വിളി വന്നപ്പോൾ വേറൊന്നും ചിന്തിച്ചില്ല, എത്ര ദിവസം നിൽക്കാൻ പറ്റുമോ അത്രനാൾ താനായിട്ട് നിൽക്കുക, ചിലപ്പോൾ ആദ്യത്തെ ആഴ്ചയിൽ തന്നെ എലിമിനേറ്റ് ആയേക്കാം. സാമ്പത്തികപരമായും ഗുണമുള്ള കാര്യമാണല്ലോ എന്നാണ് കൂട്ടുകാരോട് പറഞ്ഞത്.

എന്തായാലും സിനിമയിൽ നിന്നും അവസരങ്ങൾ വരാനുമൊക്കെ സമയമെടുക്കും. ബിഗ് ബോസിലാവുമ്പോൾ പ്രേക്ഷകർക്ക് കാണാനും അവരുമായി കണക്റ്റ് ചെയ്യാനും അവസരം ലഭിക്കുകയും ചെയ്യുമല്ലോ എന്നാണ് ചിന്തിച്ചിരുന്നതെന്ന് മണിക്കുട്ടൻ പറയുന്നു.

Advertisement