അമൃതയും ബാലയും പിരിയാൻ കാരണക്കാരനായത് ബ ലാ ൽ സം ഗ വീരൻ വിജയ് ബാബു, അമൃതയും വിജയ് ബാബുവും ലിവിങ് ടുഗദറിലും കഴിഞ്ഞിരുന്നതായി വിവരം

4807

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നുസൂപ്പർഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി മലയാളികളുടെ പ്രീയ ഗായിക ആയി മാറിയ താരമാണ് അമൃത സുരേഷ്. പിന്നീട് പല സിനിമകളിലും ആൽബങ്ങളിലും പാടിയ അമൃത സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. സഹോദരിയ്ക്ക് ഒപ്പം ചേർന്ന് അമൃതംഗമയ എന്ന മ്യൂസിക് ബാന്റുമായി തിരക്കിലാണ് ഇപ്പോൾ താരം

അതേ സമയം ഒരു ഗായിക എന്നതിന് അപ്പുറം അറിയപ്പെടുന്ന വ്‌ളോഗർ കൂടെയാണ് അമൃത സുരേഷ്.
അമൃത പങ്കുവയ്ക്കുന്ന സോഷ്യൽ മീഡിയ വീഡിയോകൾ എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറ ലാവാറുണ്ട്. നടൻ ബാലയെ പ്രണയിച്ച് വിവാഹം കഴിച്ച താരം അധികം വൈകാതെ തന്നെ ബാലയുമായി പിരിഞ്ഞിരുന്നു ഈ ബന്ധത്തിൽ അമൃതയ്ക്ക് ഒരു മകളും ഉണ്ട്.

Advertisements

സ്റ്റാർസിംഗറിൽ അമൃത പങ്കെടുക്കവെയാണ് ജഡ്ജായി എത്തിയ ബാലയുമായി അമൃത പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുന്ന പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള ബന്ധമാണ്. അമൃതയെ മാറോട് ചേർത്ത് പിടിച്ചുള്ള ഒരു സെൽഫി ഗോപി സുന്ദറും അമൃതയും പുറത്തു വിട്ടതോടെയാണ് ഇവരുടെ ബന്ധം പുറത്തറിഞ്ഞത്.

Also Read
എനിക്ക് ആ നടനോട് ഒരുപാട് ക്രഷ് തോന്നിയിരുന്നു, പലർക്കും അതറിയാമായിരുന്നു: അവസാന നിമിഷം അത് നഷ്ടപ്പെട്ടപ്പോൾ വിഷമം തോന്നി: അൻസിബ പറയുന്നു

ഇതിനെ പിന്നാലെ അമൃതയുടേയും ഗോപി സുന്ദറിന്റെയും എല്ലാം ഭൂതകാലം ചികഞ്ഞെടുക്കുകയാണ് സോഷ്യൽ മീഡിയ. ഇപ്പോഴിതാ അമൃതയും ആദ്യ ഭർത്താവ് ബാലയും പിരിയാനുണ്ടായ കാരണമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

അമൃതയും ആദ്യ ഭർത്താവ് ബാലയും വേർപിരിഞ്ഞ സമയത്ത് ഒരു നടനാണ് തങ്ങളുടെ ബന്ധം തകർത്തത് എന്ന് ബാല കോടതിയിൽ അടക്കം പറഞ്ഞിരുന്നു. ഇപ്പോൾ നടിയെ ബ ലാ ൽ സം ഘം ചെയ്ത കേസിൽ മുങ്ങിനടക്കുന്ന വിജയ് ബാബുവാണ് ആ നടൻ എന്ന് ബാല തുറന്നു പറയുകയും ചെയ്തിരുന്നു.

നിയമപരമായി ഡൈവോഴ്‌സ് വാങ്ങുന്നതിന് മുമ്പ് അമൃത സുരേഷ് കുറേ നാൾ ബാലയുമായി പിരിഞ്ഞ് കഴിഞ്ഞിരുന്നു. ആ സമയം വിജയ് ബാബുവും അമൃതയും ഒരു ഫ്ളാറ്റിൽ ലിവിങ് ടുഗദറിൽ കഴിയുക ആയിരുന്നു എന്നാണ് വിവരം. എന്നാൽ അധികനാൾ ഈ ബന്ധവും നില നിന്നില്ല.

അധികം വൈകാതെ തന്നെ ഇരുവരും പിണങ്ങി മാറുകയായിരുന്നു. ബാലയും അമൃതയും തമ്മിൽ പിരിയാൻ കാരണം വിജയ് ബാബു തന്നെയാണെന്ന് ബാല കോടതിയിലും തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഗോപി സുന്ദറും ആയി അമൃത സുരേഷ് വീണ്ടും ഒരു പുതിയ ജീവിതം ആരംഭിക്കുമ്പോൾ എല്ലാവരും ചൂണ്ടി കണിക്കുന്നത് അമൃതയുടെ ഗോപി സുന്ദറിന്റെയും മൂന്നാമത്തെ ബന്ധമാണ് ഇത് എന്നതാണ്.

Also Read
അത് വിവാദമായപ്പോൾ വേദനിച്ചത് എന്റെ വീട്ടുകാർക്ക് ആയിരുന്നു, അമ്മയ്ക്ക് വലിയ സങ്കടവുമായി; തുറന്നു പറഞ്ഞ് റിമ കല്ലിങ്കൽ

ഗോപിസുന്ദർ ആദ്യം വിവാഹിതനാണ്. ആ ബന്ധത്തിൽ രണ്ട് ആൺമക്കളുണ്ട്. അതിനുശേഷമാണ് ഗായികയും മോഡലുമായ അഭയ ഹിരണ്മയിമായി ലിവിംഗ് ടുഗതറിൽ കഴിഞ്ഞിരുന്നത്. ഇപ്പോൾ അമൃതയുമായി ജീവിതം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് ഗോപിസുന്ദർ.

അതേ സമയം കഴിഞ്ഞ ദിവസം അമൃത മകൾക്കും ഗോപി സുന്ദറിനും ഒപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. അതിനിടെ ആദ്യ ഭാര്യ പ്രിയയുമായുള്ള വിവാഹ മോചനം നടക്കാത്ത സാഹചര്യത്തിലും പത്ത് വർഷത്തോളം അഭയ ഹിരൺമയിയുമായി ലിവിങ് ടുഗെതർ റിലേഷനിൽ ആയിരുന്നു ഗോപി സുന്ദർ.

പ്രിയയുമായുള്ള ദാമ്പത്യത്തിന് ഇടയിലായിരുന്നു അഭയയുമായി ഗോപി സുന്ദർ അടുക്കുന്നത്. വിവാഹ മോചനം ഇപ്പോഴും കോടതി പരഗണനയിൽ ഇരിക്കവെ അഭയയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിൽ ആവുക ആയിരുന്നു.

Also Read
ആ ചിത്രം ഇത്രയും വലിയ പരാജയമാകുമെന്ന് ഒരിക്കലും കരുതിയില്ല, പിന്നീട് മമ്മൂക്കയ്ക്ക് എന്നോട് കടുത്ത ദേഷ്യമായിരുന്നു: പ്രമുഖ സംവിധായകന്റെ വെളിപ്പെടുത്തൽ

Advertisement