അത് വിവാദമായപ്പോൾ വേദനിച്ചത് എന്റെ വീട്ടുകാർക്ക് ആയിരുന്നു, അമ്മയ്ക്ക് വലിയ സങ്കടവുമായി; തുറന്നു പറഞ്ഞ് റിമ കല്ലിങ്കൽ

646

ശ്യാമ പ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ എത്തി പിന്നീട് മലയാള സിനിമയിൽ കുത്തുറ്റ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പേരെടുത്ത നടിയാണ് റിമാ കല്ലിങ്കൽ. പ്രശ്‌സത സംവിധാവയകനായ ആഷിക് അബുവിനെയാണ് റിമ കല്യാണം കഴിച്ചിരിക്കുന്നത്.

ഇരുവരുടേതും പ്രണയ വിവാഹം ആയിരുന്നു. അതേ സമയം മിക്ക വിഷയങ്ങളിലും തന്റെ നിലപാടുകൾ തുറന്നു പറയുന്നതിൽ യാതൊരു മടിയും ഇല്ലാത്ത താരം കൂടിയാണ് റിമ കല്ലിങ്കൽ. പെൺകുട്ടികൾ നേരിടുന്ന വിവേചനത്തിന് പൊരിച്ച മീൻ ഉദാഹരണം പറഞ്ഞ നടി റിമ കല്ലിങ്കൽ നേരത്തെ വിവാദത്തിൽ ചെന്ന് പെട്ടിരുന്നു.

Advertisements

Also Read
ആ ചിത്രം ഇത്രയും വലിയ പരാജയമാകുമെന്ന് ഒരിക്കലും കരുതിയില്ല, പിന്നീട് മമ്മൂക്കയ്ക്ക് എന്നോട് കടുത്ത ദേഷ്യമായിരുന്നു: പ്രമുഖ സംവിധായകന്റെ വെളിപ്പെടുത്തൽ

ഇതേ തുടർന്ന് താരത്തിന് എതിരെ നിരവധി ട്രോളുകൾ ആണ് ഇറങ്ങിയത്. ഒരു പൊതുവേദിയിൽ വെച്ചാണ് തന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീൻ വറുത്തതിൽ നിന്നുമാണെന്ന് റിമ പറഞ്ഞത്. തന്റെ വീട്ടിൽ അമ്മയുടെ പക്കൽ നിന്നും ഒരിക്കൽ പൊരിച്ച മീൻ തനിക്ക് മാത്രം കിട്ടിയില്ല.

എന്നാൽ, തന്റെ സഹോദരനും അച്ഛനും അമ്മ നൽകിയെന്നും ആ ഒരു സംഭവത്തിൽ നിന്നാണ് ഉള്ളിലെ ഫെമിനിസം വളർന്നതെന്നും റിമ പറഞ്ഞിരുന്നു. ഇപ്പോഴിതാ പൊരിച്ച മീൻ വിവാദം വീട്ടുകാരെ എങ്ങനെ ആണ് ബാധിച്ചതെന്ന് ഒരു മാധ്യമവുമായുള്ള അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് നടി.

Also Read
സോഷ്യൽ മീഡിയയിലുടെ അനീഷ യുവാക്കളെ പരിചയപ്പെടും, കാണിക്കേണ്ടതെല്ലാം കാണിച്ച് കൊടുക്കും, രഹസ്യ സംഗമത്തിനായി കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തും, പോയാൽ അതോടെ അവൻ തീർന്നു

നന്നേ ചെറുപ്പം മുതൽക്കു തന്നെ എന്റെ വീട്ടിൽ കലഹിക്കാനും എല്ലാം തുറന്നു പറയാനും ഉള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ആ തലത്തിൽ നിന്നുകൊണ്ടാണ് പൊരിച്ച മീനിനെക്കുറിച്ച് പൊതു വേദിയിൽ സംസാരിച്ചത്. ചേട്ടന് കൊടുത്ത മീനിനെ പകുതി എനിക്ക് കൂടി ഉള്ളതാണ് എന്ന് അവകാശം ബോധമായിരുന്നു ഞാൻ അവിടെ പറഞ്ഞത്.

എന്നാൽ അത് വലിയ വിവാദമായപ്പോൾ അമ്മയ്ക്ക് വലിയ വിഷമമായി. അതു വിവാദമായപ്പോൾ അമ്മയ്ക്ക് വളരെ സങ്കടമായി. ആളുകൾക്കു പെട്ടെന്നു മനസ്സിലാകാൻ വേണ്ടി ഒരു ഉദാഹരണമാണ് അന്ന് പറഞ്ഞത്. പക്ഷേ അത് ഈ രീതിയിൽ വൈറൽ ആകുമെന്ന് ഞാനും വിചാരിച്ചില്ല.

വേദനിച്ചത് എന്റെ വീട്ടുകാർക്ക് ആയിരുന്നു, പക്ഷേ അന്ന് കുട്ടികാലത്ത് എനിക്ക് എത്രമാത്രം വേദന ഉണ്ടായി എന്ന് അവർ തിരിച്ചറിയുകയും ചെയ്തു. ഇപ്പോൾ അവർ അത് തിരുത്തുകയും ചെയ്തു എന്നും റിമ കല്ലിങ്കൽ വ്യക്തമാക്കുന്നു.

Also Read
കാവ്യയ്ക്ക് റോളില്ലാത്ത സിനിമയുടെ ലൊക്കേഷനിലും ദിലീപും കാവ്യയും ഒരുമിച്ചുണ്ടാവാറുണ്ട് ; മഞ്ജുവിന് നേരത്തെ എല്ലാം അറിയാമായിരുന്നു, കാവ്യയുടെ ആദ്യ വിവാഹത്തിൽ വച്ച്, ഇനി മഞ്ജുവിന് സമാധാനമായി ജീവിക്കാലോ എന്ന് ഞാൻ പറഞ്ഞിരുന്നു : ലിബർട്ടി ബഷീർ

Advertisement