ആ ചിത്രം ഇത്രയും വലിയ പരാജയമാകുമെന്ന് ഒരിക്കലും കരുതിയില്ല, പിന്നീട് മമ്മൂക്കയ്ക്ക് എന്നോട് കടുത്ത ദേഷ്യമായിരുന്നു: പ്രമുഖ സംവിധായകന്റെ വെളിപ്പെടുത്തൽ

8950

അഭിനയ രംഗത്ത് എത്തി 50 വർഷങ്ങൾ പിന്നിട്ട് ഇപ്പോഴും മലയാളത്തിന്റെ പകരം വെയ്ക്കാനില്ലാത്ത് അഭിനയ കുലപതിയായി നിറഞ്ഞു നിൽക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ഇന്ത്യൻ സിനിമയിലെ തന്നെ ഒരു ജീനിയസ് നടനാണ്. നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ഈ അതുല്യ നടൻ മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും തമിഴിലും തെലുങ്കിലും എല്ലാം ഹിറ്റുകൾ തീർത്തിട്ടുണ്ട്.

അതേ സമയം വിജയം പോലെ തന്നെ നിരവധി പരാജയ ചിത്രങ്ങളും അദ്ദേഹത്തിന്റെ കരിയറിൽ ഉണ്ടാിട്ടുണ്ട്. തന്റെ അഭിനയം മൂലം പരാജയമായിപ്പോയ ചിത്രങ്ങൾ അദ്ദേഹത്തിന് ഇല്ല എന്ന് തന്നെ പറയാം. പലപ്പോഴും പാളിച്ച സംഭവിക്കുന്നത് തിരക്കഥയിലോ സംവിധാനത്തിന്റെ ആകാം.

Advertisements

അതല്ലങ്കിൽ കഥ കേൾക്കുമ്പോൾ മികവുറ്റതാണ് എന്ന് തോന്നുകയും ചിത്രീകരണം കഴിയുമ്പോളോ തീയറ്ററിൽ എത്തുമ്പോഴോ അതല്ലങ്കിൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുമ്പോളോ ആകാം അതിന്റെ അപാകതകൾ മനസിലാകുന്നത്. അത്തരത്തിൽ വൻ പരാജയങ്ങൾ ആയി തീർന്ന ധാരാളം ചിത്രങ്ങൾ മമ്മൂട്ടിയുടെ കരിയറിൽ ഉണ്ട്.

Also Read
സോഷ്യൽ മീഡിയയിലുടെ അനീഷ യുവാക്കളെ പരിചയപ്പെടും, കാണിക്കേണ്ടതെല്ലാം കാണിച്ച് കൊടുക്കും, രഹസ്യ സംഗമത്തിനായി കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തും, പോയാൽ അതോടെ അവൻ തീർന്നു

ഇപ്പോൾ ഇതാ ഇത്തരത്തിൽ വൻ പരാജയം ആയിപ്പോയ ഒരു മമ്മൂട്ടി ചിത്രത്തെ കുറിച്ച് മുൻപൊരിക്കൽ പ്രമുഖ സംവിധായകൻ ലാൽ ജോസ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് വീണ്ടും ശ്രദ്ധേയമാകുന്നത്. 2003 ൽ ഓണം റിലീസായി വലിയ പ്രതീക്ഷയോടെ എത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ലാൽജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന സിനിമ. റെജി നായരുടേതായിരുന്നു തിരക്കഥ.

മമ്മൂട്ടിക്ക് പുറമേ കലാഭവൻ മണി, ബിജു മേനോൻ, ഇന്ദ്രജിത്ത്, ഇന്നസെന്റ്, ജ്യോതിർമയി, ടെസ്സ തുടങ്ങി വമ്പൻ താരനിര ആയിരുന്നു ഈ സിനിമയിൽ അണി നിരന്നത്. ഒരു പട്ടാളക്കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കാൻ ആയിരുന്നു ലാൽ ജോസിന്റെ ശ്രമം. എന്നാൾ ഈ ശ്രമം ഒട്ടും വിജയം കണ്ടില്ല എന്ന് മാത്രമല്ല മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായി മാറി പട്ടാളം സിനിമ.

പട്ടാള വേഷങ്ങൾ എന്നും സൂപ്പർ ഹിറ്റാക്കിയിട്ടുള്ള താരമാണ് മമ്മൂട്ടി. അതുകൊണ്ടു തന്നെ വമ്പൻ പ്രതീക്ഷയോടെ മമ്മൂട്ടിയുടെ തീപ്പൊരി ആക്ഷൻ രംഗങ്ങളും കിടിലൻ ഡയലോഗുകളും കാണാൻ എത്തിയ പ്രേക്ഷകർക്ക് ചിത്രം ഒരു കോമാളിപ്പടം പോലെ തോന്നി എന്ന് മാത്രമല്ല വലിയ രീതിയിൽ കളിയാക്കലുകളും മമ്മൂട്ടി ഏറ്റു വാങ്ങി.

പാമ്പിനെ പിടിക്കാനും പട്ടിയെ പിടിക്കാനായി പട്ടാളക്കാർ ഇറങ്ങിയത് പ്രേക്ഷകർക്ക് ഒട്ടും ദഹിച്ചില്ല. ആ വർഷത്തെ ഏറ്റവും വലിയ പരാജയ ചിത്രമായിരുന്നു മമ്മൂട്ടിയുടെ പട്ടാളം. ആ ചിത്രത്തിന്റെ പരാജയം മമ്മൂക്കയുമായുള്ള തന്റെ അടുപ്പത്തിന് മങ്ങലേൽപ്പിച്ചു എന്നാണ് ലാൽജോസ് പറയുന്നത്.

Also Read
ഞാൻ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് പാപ്പുവിനെ ആണ്, ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചതും മകൾ ജനിച്ചപ്പോളാണ്: ബാല പറയുന്നത് കേട്ടോ

പിന്നീട് മമ്മൂട്ടി തന്നോട് മിണ്ടാതായെന്നും കുറേക്കാലത്തിന് ശേഷമാണു മമ്മൂക്ക താനുമായി സംസാരിച്ച് തുടങ്ങയത് എന്നുംലാൽ ജോസ് പറഞ്ഞിരുന്നു. എന്നാൽ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു. വിദ്യാസാഗർ ആയിരുന്നു പട്ടാളം സിനിമയ്ക്ക് സംഗീതം നൽകിയത്.

Advertisement