ഞാൻ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് പാപ്പുവിനെ ആണ്, ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചതും മകൾ ജനിച്ചപ്പോളാണ്: ബാല പറയുന്നത് കേട്ടോ

1889

തമിഴ് നാട് സ്വദേശി ആണെങ്കിലും മലയാള സിനിമകളിൽ നിരന്തരം അഭിനയിച്ച് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ബാല. നായകനായും വില്ലനായും സഹനടനായും എല്ലാം നിരവധി സിനിമകളിൽ ബാല അഭിനയിച്ചിട്ടുണ്ട്.

അൻപ് എന്ന തമിഴ് സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ബാല. തുടർന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. മലയാളം, തമിഴ് ഭാഷകളിൽ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഈ ബന്ധം പക്ഷേ വേർപിരിഞ്ഞിരുന്നു.

Advertisements

തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെ ആണ് ബാല രാണ്ടാമത് വിവാഹം കഴിച്ചത്. ആദ്യ ഭാര്യ അമൃത സുരേഷും ആയുള്ള ബന്ധം വേർപെടുത്തിയ ശേഷം ആയിരുന്നു എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. അതേ സമയം ഇപ്പോൾ ഇവർക്ക് ഇടയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന സംശയവും ഉയർത്തി ചില ആരാധകർ എത്തിയിരുന്നു.

Also Read
എനിക്ക് ഇണങ്ങുന്നതാണ് അത്, പക്ഷേ അത് വേണമെങ്കിൽ ഞാൻ ഗോവയ്ക്ക് പോകേണ്ട അവസ്ഥയാണ്: ജാനകി സുധീർ പറയുന്നത് കേട്ടോ

കഴിഞ്ഞ ദിവസങ്ങളിൽ ബാല പറഞ്ഞ ചില കാര്യങ്ങൾ കൂട്ടിച്ചേർത്താണ് ഇങ്ങനൊരു നിഗമനത്തിലേക്ക് ആളുകൾ എത്തിയത്. ഇപ്പോഴിതാ അമൃതാ സുരേഷിൽ ജനിച്ച തന്റെ മകൾ പാപ്പുവിനെ കുറിച്ച് ബാല പറഞ്ഞതാണ് വൈറലായി മാറുന്നത്.

കേരളത്തിൽ ആയാലും ചെന്നൈയിൽ ആയാലും ജീവിതത്തിൽ ഞാൻ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് എന്റെ മകളെ ആണ്. എന്താണ് സംഭവം എന്ന് നിങ്ങൾക്ക് എല്ലാം അറിയുമായിരിക്കും. ആ വിഷയത്തിൽ എനിക്ക് കൂടുതൽ സംസാരിക്കാൻ താത്പര്യമില്ല. ജീവിതത്തിൽ ഏറ്റവും അധികം സന്തോഷിച്ചത് അവൾ ജനിച്ചു എന്ന വാർത്ത കേട്ടപ്പോഴാണ്.

Also Read
സാരിയിൽ ഒരൊന്നൊന്നര സുന്ദരിയായി അനു സിത്താര, വൗവ് ശാലീനം എന്ന് ആരാധകർ..

ആ സമയത്ത് ഞാൻ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുകയായിരുന്നു. അഡ്മിറ്റ് ആയി എന്ന് പറഞ്ഞപ്പോൾ തിരക്ക് പിടിച്ച് എയർ പോർട്ടിലേക്ക് ഓടി. തിരക്കിന് ഇടയിൽ അബദ്ധത്തിൽ ഒരു ചെറിയ കത്തി എന്റെ കീശയിൽ ആയിപ്പോയി. എയർ പോർട്ടിൽ എത്തിയതും പൊലീസ് എന്നെ തടഞ്ഞു വച്ചു. ആ സമയത്ത് ആണ് അവൾ ജനിച്ചു എന്ന ഫോൺ കോൾ വരുന്നത്.

അപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ഓടിയണച്ച് ആശുപത്രിയിൽ എത്തി. അവളുടെ മുഖം ആദ്യമായി കണ്ടു, അപ്പോഴൊരു ചിരിയുണ്ടായിരുന്നു മുഖത്ത്. ഏറ്റവും സന്തോഷം തോന്നിയ നിമിഷമാണ് അത്. അവൾ ആദ്യമായി കുമ്പിട്ട് കിടന്നത് മുതൽ എല്ലാ കാര്യങ്ങളും മനോഹരമായ ഓർമകളാണെന്നും ബാല പറയുന്നു.

Also Read
അനീഷ റെഡ്ഡിയുമായി പിരിഞ്ഞ വിശാൽ പുതിയ വധുവിനെ കണ്ടെത്തിയതായി റിപ്പോർട്ട്, ഇത്തവണ വധുവായി കേൾക്കുന്നത് നടി അഭിനയയുടെ പേര്

Advertisement