സിനിമയില്‍ 90 ശതമാനം നഗ്‌നത കാണിക്കും എന്ന് പറഞ്ഞപ്പോള്‍ ഒരു ലക്ഷം തന്നാല്‍ പൂര്‍ണ നഗ്നയാകാം എന്ന് പറഞ്ഞവളാണ് പരാതിക്കാരി; കേസിനോട് പ്രതികരിച്ച് പാല്‍പായസം സംവിധായിക

2067

പുതിയ അ ഡ ല്‍ട്ട് ഓണ്‍ ലി ഒടിടി പ്ലാറ്റ്‌ഫോമലേക്കായി ചിത്രീകരിച്ച വെബ് സീരിസില്‍ അഭിനയിച്ചവര്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ നല്‍കിയ പരാതി ഏറെ ചര്‍ച്ചയായിരുന്നു.

ഭീഷണിപ്പെടുത്തിയാണ് തങ്ങളെകൊണ്ട് അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചത് എന്ന് ആരോപിച്ച് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച നടിയും നടനും അടക്കം മൂന്ന് പേര്‍ രംഗത്ത് വന്നിരുന്നു.

Advertisements

തെറ്റിദ്ധരിപ്പിച്ചാണ് എഗ്രിമെന്റില്‍ ഒപ്പ് വെപ്പിച്ചതെന്നും പിന്നീട് ആ എഗ്രിമെന്റ് കാട്ടി ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചു എന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി. തനിക്ക് എഴുത്തും വായനയും അറിയില്ലെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.

ഈ വിവാദത്തോട് ഒടുവില്‍ പ്രതികരിച്ച് പാല്‍പായസം വെബ്‌സീരിസ് സംവിധായിക ലക്ഷ്മി ദീപ്ത രംഗത്തെത്തിയിരിക്കുകയാണ്. പൊതുവെ നല്‍കുന്നതില്‍ നിന്നും നാലിരട്ടി പ്രതിഫലമാണ് ഓരോ അഭിനേതാക്കള്‍ക്കും നല്‍കിയതെന്ന് ലക്ഷ്മി പറയുന്നു. ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകയുടെ വെളിപ്പെടുത്തല്‍.

ALSO READ- ഞാൻ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് പാപ്പുവിനെ ആണ്, ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചതും മകൾ ജനിച്ചപ്പോളാണ്: ബാല പറയുന്നത് കേട്ടോ

നല്‍കിയതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം നല്‍കാത്തതുകൊണ്ടാണ് അവര്‍ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചു എന്ന് പറയുന്നതെന്നും ലക്ഷ്മി കുറ്റപ്പെടുത്തി. കോര്‍ഡിനേഴ്സ് വഴിയാണ് ഞങ്ങള്‍ അഭിനേതാക്കളെ കണ്ടെത്തിയത്. ഇത്തരം സീരീസ് ആയതുകൊണ്ട് തന്നെ നമ്മള്‍ ആഗ്രഹിയ്ക്കുന്ന ലുക്കുള്ള അഭിനേതാക്കളെ കിട്ടില്ല, അപ്‌പോള്‍ താല്‍പര്യമുള്ളവരെ വെച്ചാണ് ഷൂട്ട് ചെയ്തത്.

ഈ പരാതി നല്‍കിയ കുട്ടിയെ കണ്ടപ്പോള്‍ തന്നെ അതിന്റെ ലുക്ക് എനിക്ക് ഇഷ്ടപ്പെട്ടില്ല. തൊണ്ണൂറ് ശതമാനം നഗ്‌നത കാണിക്കണം, അതിന് ഇവര്‍ തയ്യാറാവുമോ എന്നും ചോദിച്ചു. നേരത്തെ ഞങ്ങള്‍ ചെയ്ത വര്‍ക്കുകളും കണ്ടിട്ട് മാത്രം ഓകെ പറഞ്ഞാല്‍ മതിയെന്ന് അറിയിച്ചിരുന്നു.

അപ്പോള്‍ ആ കുട്ടി നാല്‍പതിനായിരംതരാം എന്ന് പറഞ്ഞതൊരു ലക്ഷം ആക്കി തരാമെങ്കില്‍ ഞാന്‍ പൂര്‍ണമായും നഗ്‌നയായി അഭിനയിക്കാം എന്നാണ്. ആവശ്യപ്പെടുന്ന തരത്തിലുള്ള എല്ലാ വേഷവും ധരിക്കാന്‍ തയ്യാറാവണമെന്ന് എഗ്രിമെന്റില്‍ അറിയിച്ചിരുന്നു. അതിലെ കണ്ടന്റിനെ കുറിച്ച് പക്ഷെ പറഞ്ഞിരുന്നില്ല.

ALSO READ- എനിക്ക് ഇണങ്ങുന്നതാണ് അത്, പക്ഷേ അത് വേണമെങ്കിൽ ഞാൻ ഗോവയ്ക്ക് പോകേണ്ട അവസ്ഥയാണ്: ജാനകി സുധീർ പറയുന്നത് കേട്ടോ

കൂടാതെ, ആ കുട്ടിയോട് കാര്യങ്ങളെല്ലാം പറഞ്ഞിട്ടാണ് ചിത്രീകരിച്ചത്. എന്നിട്ടും അഭിനയിക്കുന്ന സമയത്ത് യാതൊരു തരത്തിലുള്ള വിസമ്മതവും കുട്ടി കാണിച്ചിട്ടില്ല. അത്തരം രംഗങ്ങളില്‍ എല്ലാം പൂര്‍ണമായും സഹകരിക്കുകയാണ് ഉണ്ടായതെന്നും ലക്ഷ്മി പ്രതികരിക്കുന്നു.

തെളിവുകള്‍ കൈയ്യിലുണ്ടെന്നും ബിഹൈന്റ് ദ സീന്‍ ദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട് എന്നും ലക്ഷ്മി പറയുന്നു. ഒരു പ്രശ്നം വരാതിരിക്കാന്‍ മറ്റൊരു ക്യാമറ വച്ച് എല്ലാ കാര്യങ്ങളും ഷൂട്ട് ചെയ്തിട്ടുണ്ടെന്നും ലക്ഷ്മി അറിയിച്ചു, എഗ്രിമെന്റില്‍ വിവരങ്ങള്‍ നല്‍കിയതില്‍ കുറവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഞങ്ങള്‍ ലീഗല്‍ അഡൈ്വസറോട് ചോദിച്ച് മുന്നോട്ട് പോകുമെന്നാണ് ഇവരുടെ പ്രതികരണം.

Advertisement