എനിക്ക് ഇണങ്ങുന്നതാണ് അത്, പക്ഷേ അത് വേണമെങ്കിൽ ഞാൻ ഗോവയ്ക്ക് പോകേണ്ട അവസ്ഥയാണ്: ജാനകി സുധീർ പറയുന്നത് കേട്ടോ

787

ഇന്ത്യ മുഴുവൻ ആരാധകരുള്ള ഒരു റിയാലിറ്റി ഷോയാണ് മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്. ഹിന്ദിയിൽ തുടങ്ങി സൂപ്പർഹിറ്റായി മാറിയ ഷോ പിന്നീട് മറ്റു ഭാഷകളിലേക്കും എത്തുകയായിരുന്നു. മലയാളത്തിൽ ഏഷ്യാനെറ്റ് ചാനലിൽ ആണ് ബിഗ്‌ബോസ് സംപ്രേഷണം ചെയ്യുന്നത്.

നാല് സീസണുകളാള് ഇതുവരെ മലയാളം ബിഗ് ബോസിൽ കഴിഞ്ഞിട്ടുള്ളത്. അടുത്തിടെ അവസാനിച്ച ബിഗ് ബോസ് നാലിലൂടെ ശ്രദ്ധേയ ആയി മാറിയ താരമാണ് ജാനകി സുധീർ. പൊതുവെ തന്നെ സംബന്ധിക്കുന്ന കാര്യങ്ങൾ എല്ലാം തുറന്ന് പറയുന്നതിനോട് യാതൊരു മടിയും ഇല്ലാത്ത താരം കൂടിയാണ് ജാനകി സുധീർ.

Advertisements

താരം ബിഗ് ബോസ് ഷോയിൽ പങ്കെടുത്തപ്പോൾ തന്നെ വ്യക്തമായ കാര്യമാണ് അത്. തന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ജാനകി സുധീർ ഷോയിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുതിയ ഒരു തുറന്നു പറച്ചിലാണ് വൈറലായി മാറുന്നത്.

Also Read
പരിചയപ്പെട്ടതും പ്രണയം വളർന്നതും ബസ് യാത്രയ്ക്കിടെ, ആവശ്യങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ മടുത്തു, ഒഴിവാക്കാൻ ചെയ്തത് കൊടും ചതി, ഗ്രീഷ്മ എന്ന ക്രി മി ന ലിന്റെ ചെയ്തികളിൽ അന്തം വിട്ട് മലയാളികൾ

ബിക്കിനി ധരിച്ചുകൊണ്ട് നടക്കാനാണ് ആഗ്രഹമെങ്കിലും ഇവിടെ അതിന് അവസരങ്ങൾ കുറവാണ് എന്നും റോഡിലും ബീച്ചിലും നടക്കണമെങ്കിൽ ഗോവക്ക് പോകേണ്ട അവസ്ഥയാണ് എന്നുമാണ് താരം പറയുന്നത്. നമ്മുടെ നാട്ടിൽ ബിക്കിനിയിൽ നടന്നാൽ എന്താണ് സംഭവിക്കുക എന്ന് നന്നായി അറിയാം എന്നും ജാനകി സുധീർ പറയുന്നുണ്ട്.

ഞാനിപ്പോൾ കാണുന്ന രൂപത്തിൽ വസ്ത്രങ്ങൾ ധരിക്കാൻ വേണ്ടി പെട്ടെന്നൊരു ദിവസം സജ്ജമായതല്ല എന്നും ഒരുപാട് തന്റെ ശരീരത്തെ മോൾഡ് ചെയ്തിട്ടുണ്ട് എന്നും ജാനകി പറയുന്നു. അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അച്ഛന്റെ വീട്ടിൽ വിവാഹത്തിന് എതിർപ്പ് ഉണ്ടായിരുന്നു, അമ്മയുടെ വീട്ടുകാർ സ്വീകരിച്ചു.

ചേച്ചിയായിരുന്നു അമ്മയുടെ കുടുംബത്തിലെ ആദ്യത്തെ കുട്ടി. അവൾക്ക് ആഗ്രഹമുള്ളത് എല്ലാം വാങ്ങി കൊടുത്ത് നന്നായി അവർ സ്വീകരിച്ചു. ഞാൻ ജനിച്ചപ്പോഴേക്കും അമ്മാവന്റെ ട്രാവൽ ഏജൻസി പൊട്ടി പാളീസായി അവർ കടത്തിലായി നാടുവിട്ടു, എന്റെ തലവെട്ടം കണ്ടപ്പോഴാണ് അവർക്ക് നാശം തുടങ്ങി.

അതോടെ എന്നോട് വെറുപ്പായി, അമ്മ ഒരു മന്ദബുദ്ധിയാണ്, എത്ര പറ്റിക്കപ്പെട്ടാലും വീണ്ടും വീണ്ടും പറ്റിക്കപെടാൻ നിന്ന് കൊടുക്കുന്ന പ്രകൃതക്കാരി. അച്ഛൻ നല്ല അസ്സൽ കുടിയൻ ആയിരുന്നു. കുടിച്ചില്ലെങ്കിൽ അച്ഛനെ പോലെ നല്ല ഒരു മനുഷ്യൻ വേറെ ഇല്ല, കുടിച്ചാൽ പിന്നെ പറയേണ്ട. എന്റെയൊക്കെ ചെറുപ്പത്തിൽ വീട്ടിൽ എന്നും തല്ലും വഴക്കുമാണ്.

വീട് എന്ന് പറയാൻ മാത്രം ഉള്ള വീടൊന്നും ആയിരുന്നില്ല അത്. അങ്ങനെയൊക്കെ ആണെങ്കിലും എനിക്ക് അച്ഛനെ ഇഷ്ടമാണ്, പക്ഷെ അനുഭവം അതൊക്കെ ആയിരുന്നു എന്ന് മാത്രം. അച്ഛനായിട്ട് ഞങ്ങൾക്ക് ഒന്നും വാങ്ങി തന്നിട്ടില്ല. പോലീസുകാരൻ ആണ്, പക്ഷെ അമ്മ കഷ്ടപ്പെട്ടിട്ടാണ് വളർത്തിയത്. അന്ന് മുസ്ലീം വീടുകളിൽ നിന്ന് സക്കാത്ത് കിട്ടുന്ന സാരി കൊണ്ട് പട്ട് പാവട തുന്നിത്തരുമായിരുന്നു അമ്മ.

Also Read
സാരിയിൽ ഒരൊന്നൊന്നര സുന്ദരിയായി അനു സിത്താര, വൗവ് ശാലീനം എന്ന് ആരാധകർ..

അച്ഛന്റെ എല്ലാം ച വി ട്ടും തൊ ഴി യും കൊണ്ട് അമ്മ ഞങ്ങൾക്ക് വേണ്ടി ജീവിച്ചു. അച്ഛൻ മരിച്ചതിന് ശേഷമാണ് ഞങ്ങൾക്ക് നല്ല ഒരു വീട് പോലും കിട്ടിയത്. കുടിച്ച് കുടിച്ച് ലിവറ് പോയി ആണ് അച്ഛൻ മരിച്ചത്. ഉണ്ടായിരുന്ന സ്വത്തുക്കൾ പോലും അച്ഛൻ വിറ്റ് കളഞ്ഞിരുന്നു. അമ്മയുടെ കഷ്ടപ്പാട് കണ്ട് ഡിഗ്രി ആയപ്പോഴേക്കും ചേച്ചി ഈവന്റ് മാനേജ്മെന്റ് ഷോകളിൽ ആങ്കറിങ് ചെയ്യാൻ തുടങ്ങി.

ഞാനും ഡിഗ്രിയ്ക്ക് എത്തിയപ്പോൾ എന്നോയും കൂടെ കൂട്ടി. അങ്ങനെയാണ് കരിയർ ആരംഭിയ്ക്കുന്നത്. എണ്ണൂറ് രൂപയാണ് ആദ്യത്തെ പ്രതിഫലം. പിന്നീട് ഒരി ഫ്രണ്ട് വഴി ഒരു ഫോട്ടോഗ്രാഫറെ പരിചയപ്പെട്ടു. അദ്ദേഹം എന്റെ കുറച്ച് ഫോട്ടോയ് എടുത്തോട്ടെ എന്ന് ചോദിച്ചു. അന്ന് എടുത്ത ഫോട്ടോ ഒരു മാഗസിൻ കവർ ഗേളായി വന്നു. പിന്നീട് ഇവന്റ്സിന് പോകുമ്പോൾ നാട്ടുകാർ കുശുകുശു പറയാൻ തുടങ്ങി.

Also Read
കല്യാണം കഴിഞ്ഞ് 2 മാസം ആകുമ്പോഴേക്കും രവീന്ദറിന്റെയും മഹാലക്ഷ്മിയുടെയും ജീവിതത്തിലേക്ക് സന്തോഷവാർത്ത, അതിശയിച്ച് ആരാധകർ

സുധീർ മരിച്ചപ്പോൾ മക്കൾ രാത്രിയം പകലും എല്ലാം പോകുന്നു എന്ന തരത്തിൽ സംസാരം വന്നപ്പോൾ ഞാൻ കൊച്ചിയിലേക്ക് മാറി. എനിക്ക് ഏവിയേഷൻ കോഴ്സിന് ചേരണം എന്ന് അമ്മയോട് പറഞ്ഞ് ആണ് കൊച്ചിയിലേക്ക് മാറിയത്. കോഴ്സിന് ചേർന്നു, ആ സമയത്ത് ഒരു സീരിയലിൽ അവസരം കിട്ടി. പിന്നെ ചങ്ക്സ് എന്ന സിനിമയിലെ വേഷമാണ് ആളുകൾ ശ്രദ്ധിച്ചത്.

അതിന് ശേഷം ചെറിയ ചെറിയ വേഷങ്ങൾ സിനിമയിൽ കിട്ടിയെങ്കിലും പ്രതിഫലം കൃത്യമായി കിട്ടിയില്ല. അതോടെ ഞാൻ സീരിയലുകളിൽ കൂടുതൽ ശ്രദ്ധ കൊടുത്തു. അതിനിടയിൽ ഒരു സിനിമയിൽ അവസരം ഉണ്ട് എന്ന് പറഞ്ഞ് വിളിച്ച് പറ്റിച്ചു. അതോടെ സിനിമയും സീരിയലും ഇല്ലാതെയായി. പിന്നീട് ഒരു ബിക്കിനി ഫോട്ടോ ഷൂട്ട് ചെയ്തപ്പോൾ ഞാൻ വൈറലായി.

ഫിസിക്കലി ഞാൻ ഫിറ്റ് ആണ് എന്ന് തോന്നിയപ്പോൾ, കണ്ടാൽ അയ്യേ എന്ന് തോന്നില്ല എന്ന് എനിക്ക് ഉറപ്പ് ആയപ്പോഴാണ് ഞാൻ ബിക്കിനി ചെയ്തത്. അതിന് ശേഷം രണം എന്നൊരു മ്യൂസിക് ആൽബം ചെയ്തു. അതിന് ശേഷം ചെയ്ത ഒരു ഷോർട്ട് ഫിലിമിലെ അഭിനയം കണ്ട് ഹോളിവുണ്ട് എന്ന സിനിമയിൽ അവസരം ലഭിച്ചു. ഞാൻ നായികയായി അഭിനയിച്ച ആദ്യത്തെ സിനിമ. ഞാൻ എവിടെയും എത്തില്ല, ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടിയണ് ഇതെന്നും താരം വ്യക്തമാക്കുന്നു.

Advertisement