കല്യാണം കഴിഞ്ഞ് 2 മാസം ആകുമ്പോഴേക്കും രവീന്ദറിന്റെയും മഹാലക്ഷ്മിയുടെയും ജീവിതത്തിലേക്ക് സന്തോഷവാർത്ത, അതിശയിച്ച് ആരാധകർ

487

തമിഴ് സിനിമയിലെ പ്രമുഖ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് ആയിരുന്നു വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇവരുടെ വിവാഹം. 32 കാരിയായ മഹാ ലക്ഷ്മി 52 കാരനായ രിവന്ദറെ വിവാഹം കഴിച്ചത് വലിയ വാർത്തയായി മാറിയിരുന്നു.

ഇപ്പോഴിതാ ഇവരുടെ ജീവിതത്തിൽ ഒരു സന്തോഷ വാർത്ത സംഭവിച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോഴാണ് ഇരുവർക്കും സന്തോഷമുള്ള വാർത്ത എത്തിയിരിക്കുന്നത്. തന്റെ ഭാര്യക്ക് രവീന്ദർ നൽകിയ ഒരു സമ്മാനം ആണ് അത്.

Advertisements

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാറി മാറുകയാണ് ആ സമ്മാനം. പലരും വാങ്ങാൻ കൊതിക്കുന്ന നല്ല പുതു പുത്തനായ എംജി ഹെക്ടർ കാറാണ് രവീന്ദർ മഹാലക്ഷ്മിക്ക് സമ്മാനമായി നൽകിയത്. ഷോറൂമിൽ നിന്ന് കാറിന്റെ കവർ മാറ്റുന്ന രവീന്ദറും മഹാലക്ഷ്മിയും ചേർന്നാണ്.

Also Read
ചിരിച്ച് കൊണ്ട് ഗ്രീഷ്മ ഇല്ലാതാക്കിയത് തന്നെ ജീവന് തുല്യം സ്‌നേഹിച്ചവനെ, മരണ മൊഴിയിൽ പോലും ഗ്രീഷ്മയെ ഒറ്റുകൊടുക്കാത്ത ഷാരോൺ നോവാകുന്നു

അത് മുതൽ മഹാലക്ഷ്മി വണ്ടി ഓടിച്ച് റോഡിലേക്ക് പോകുന്നതുവരെയുള്ള വീഡിയോ ഇരുവരും ചേർന്നാണ് ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. പുതിയ ഭാര്യ, പുതിയ വണ്ടി, പുതിയ ജീവിതം’ എന്ന അടിക്കുറിപ്പോടെ ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് ആരാധകർ കമന്റ് ബോക്‌സിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ദമ്പതികളുടെ വിവാഹ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രവീന്ദറിന് മുപ്പത്തിയെട്ടും മഹാലക്ഷ്മിക്ക് മുപ്പത്തിയഞ്ചുമാണ് പ്രായം.

ശരീരഭാരത്തിന്റെ പേരിലാണ് രവീന്ദറിനെ കളിയാക്കിയതെങ്കിൽ പണം കണ്ടിട്ടാണ് നിർമ്മാതാവിനെ മഹാലക്ഷ്മി കല്യാണം കഴിച്ചത് എന്നായിരുന്നു നടിക്ക് നേരെയുള്ള വിമർശനം. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമയാണ് രവീന്ദർ.

Also Read
ജനിച്ചത് ബ്രാഹ്‌മണകുടുംബത്തില്‍, മുസ്ലീം യുവാവുമായി പ്രണയ വിവാഹം, ഇന്ന് വീട്ടില്‍ പൂജ മുറിയും, നിസ്‌കാരമുറിയും, നടി ഇന്ദ്രജയുടെ ജീവിതം ഇങ്ങനെ

Advertisement