അനീഷ റെഡ്ഡിയുമായി പിരിഞ്ഞ വിശാൽ പുതിയ വധുവിനെ കണ്ടെത്തിയതായി റിപ്പോർട്ട്, ഇത്തവണ വധുവായി കേൾക്കുന്നത് നടി അഭിനയയുടെ പേര്

225

മലയയാളികൾക്കും ഏറെ പ്രിയങ്കരനായ താരമാണ് തമിഴ് യുവനടനും തമിഴ് നടികർ സംഘം കൗൺസിൽ തലവനുമായ വിശാൽ. തമിഴിൽ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകനായി എത്തിയിട്ടുള്ള വിശാൽ മലയാളത്തിലും തന്നെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വിശാലിന്റെ വിവാഹ വാർത്തയാണ് തമിഴകത്തെ മാധ്യമങ്ങളിൽ ചൂടു പിടിക്കുന്നത്. നേരത്തെ തമിഴ് സൂപ്പര്ഡ താരം ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയുടെ പേരിലും അനീഷാ റെഡ്ഡിയെന്ന കോടീശ്വര പുത്രിയുടെ പേരിലും ഒക്കെ വിശാൽ വിവാഹ കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു.

Advertisements

മൂന്ന് വർഷം മുമ്പ് വിശാലിന്റെയും ഹൈദരാബാദ് വ്യവസായയുടെ മകളും നടിയുമായി അനിഷയുടെയും വിവാഹനിശ്ചയം നടന്നിരുന്നു. ആർഭാടപൂർവ്വം നടന്ന വിവാഹ നിശ്ചയത്തിൽ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു. നിശ്ചയത്തിന് പിന്നാലെ വിവാഹ തീയതി എടുത്തിട്ടില്ലെങ്കിലും വിവാഹം ഓഗസ്റ്റിൽ കാണുമെന്നു വിശാൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Also Read
കല്യാണം കഴിഞ്ഞ് 2 മാസം ആകുമ്പോഴേക്കും രവീന്ദറിന്റെയും മഹാലക്ഷ്മിയുടെയും ജീവിതത്തിലേക്ക് സന്തോഷവാർത്ത, അതിശയിച്ച് ആരാധകർ

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആ സമയത്ത് വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം അനീഷ ഈ ചിത്രങ്ങൾ എല്ലാം നീക്കം ചെയ്തിരുന്നു. ഇതോടെ ഇരുവരും പിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

വിശാലമായി പിരിഞ്ഞ അനീഷ ഹൈദരാബാദിൽ ഉള്ള ഒരു ബിസിനസ്സുകാരനെ ആണ് വിവാഹം കഴിക്കാൻ പോകുന്നതെ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ ബാസ്‌ക്കറ്റ് ബോൾ ടീമംഗമായ അനിഷ, അർജുൻ റെഡ്ഡി അടക്കമുള്ള ചില ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനീഷ. ഒരു സിനിമാ സെറ്റിൽ വെച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടിയത്. ആ പരിചയം പ്രണയമായി മാറുകയായിരുന്നു.

വിശാൽ പ്രണയാഭ്യർത്ഥന നടത്തുകയും അനിഷ സമ്മതം മൂളുകയും ആയിരുന്നു. ഹൈദരാബാദിലെ ബിസിനസ് കുടുംബത്തിലെ അംഗമാണ് അനിഷ. അതേ സമയം വരലക്ഷ്മി ശരത് കുമാറുമായി വിശാൽ ഡേറ്റ് ചെയ്യുകയാണ് എന്ന വാർത്തകൾ മുൻപ് പുറത്തുവന്നിരുന്നു.

ഇപ്പോൾ ഇതാ പ്രമുഖ തമിഴ് നടി അഭിനയെ വിവാഹം കഴിക്കാൻ വിശാൽ ഒരുങ്ങുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.വിശാൽ അഭിനയിക്കുന്ന അടുത്ത ചിത്രമാണ് മാർക്ക് ആന്റണി. ഈ സിനിമയിൽ നായികയായി എത്തുന്നത് അഭിനയ ആണ്.

Also Read
ജനിച്ചത് ബ്രാഹ്‌മണകുടുംബത്തില്‍, മുസ്ലീം യുവാവുമായി പ്രണയ വിവാഹം, ഇന്ന് വീട്ടില്‍ പൂജ മുറിയും, നിസ്‌കാരമുറിയും, നടി ഇന്ദ്രജയുടെ ജീവിതം ഇങ്ങനെ

ആദിക് രവിചന്ദ്രൻ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഈ സിനിമയ്ക്ക് വേണ്ടി ഇരുവരും ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഈ അനാവശ്യമായ റൂമറുകൾ ഉണ്ടായിരിക്കുന്നത് എന്നാണ് കോടമ്പക്കാത്ത് നിന്നും ലഭ്യമാകുന്ന വിവരം.

Advertisement