റിയാസ് ജയിക്കണം എന്ന് ആഗ്രഹിച്ചു, ആ കൊച്ചിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്: തുറന്നു പറഞ്ഞ് മഞ്ജു പത്രോസ്

62

മലയാളി മിനിസക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായി മാറിയ റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. നാല് സീസണുകൾ ഇതിനകം പൂർത്തിയാക്കിയ ഷോയുടെ രണ്ടാമത്തെ സീസണിൽ സിനിമാ സീരിയൽ നടി മഞ്ജു പത്രോസും പങ്കെടുത്തിരുന്നു.

റിയാലിറ്റി ഷോ യിലൂടെ കരിയർ തുടങ്ങി പിന്നീട് സിനിമയിലും ടെലിവിഷൻ പരമ്പരകളുടെയും ഭാഗമായ മഞ്ജു ബിഗ് ബോസിൽ എത്തിയതോടെ ധാരാളം വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ബിഗ് ബോസിന് അകത്തെ മഞ്ജു പത്രോസിന്റെ പ്രകടനം പുറത്ത് പലതരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഇതിനിടെ മഞ്ജുവിന്റെ ദാമ്പത്യ ജീവിതം തകർന്നതായിട്ടും റിപ്പോർട്ടുകൾ വന്നിരുന്നു.

Advertisements

ഇതൊന്നും സത്യമല്ലെന്നാണ് കാലങ്ങളായി മഞ്ജു പറഞ്ഞ് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇകഴിഞ്ഞ നാലാം സീസണിലെ മത്സരാർഥികളെ കുറിച്ച് സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലൂടെ മഞ്ജു പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്.

Also Read
വിൻസിമോൾ നിങ്ങൾ പാപ്പനെ അഭിമാനം കൊള്ളിച്ചു; നീത പിള്ളയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ഗോകുൽ സുരേഷ്, ആരാധകർ പറയുന്നത് കേട്ടോ

മഞജു പത്രോസിന്റെ വാക്കുകൾ ഇങ്ങനെ:

ബിഗ് ബോസിന്റെ നാലാം സീസൺ കണ്ടിരുന്നു. ഇത്തവണത്തെ ഗെയിം നല്ലതാണ്. നല്ല മത്സരാർഥികളാണ് ഉണ്ടായിരുന്നത്. എന്റെ മനസിനോടും ഹൃദയത്തോടും ചേർന്ന് നിന്നത് റിയാസാണ്. അവനെ മറക്കില്ല, ആ കൊച്ചിനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.

റിയാസ് വിന്നർ ആവണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അതല്ലെങ്കിൽ ബ്ലെസ്ലി വിജയിക്കണമെന്നും ആഗ്രഹിച്ചിരുന്നു. റോബിൻ തരംഗം നേരം പോവുന്നതിന് സഹായിച്ചു. ആ തരംഗത്തിൽ ഞാനില്ല. മാറി നിന്ന് കണ്ടതേയുള്ളു. ദിൽഷയോട് ഇഷ്ടവും ഇഷ്ടക്കേടുമില്ല. അങ്ങനെ തോന്നിയിട്ടില്ലെന്നും നടി പറഞ്ഞു.

ബിഗ് ബോസ് സൂപ്പറായിരുന്നു. കുറേ ഹേറ്റേഴ്സ് എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ കുഴപ്പമില്ല. ഇനിയും ബിഗ് ബോസിൽ നിന്ന് വിളിച്ചാലും ഞാൻ പോവും. കാരണം വീട് പണിയൊക്കെ കഴിഞ്ഞ് കുറച്ച് സാമ്പത്തികമായിട്ടുള്ള പ്രശ്നത്തിലാണ്. ബിഗ് ബോസിൽ പോയത് കൊണ്ട് രണ്ട് കാര്യങ്ങളുണ്ട്.

Also Read
‘മാഡം വിക്കിയെ കാണുമ്പോൾ പ്രഭുദേവയെ തോന്നുന്നുണ്ടല്ലോ’; നയൻതാര-വിഘ്‌നേശ് പ്രണയം തുടങ്ങിയത് തന്റെ ഈ വാക്കുകൾക്ക് ശേഷമെന്ന് നടൻ

സാമ്പത്തികമായി സെറ്റ് ആയി. എന്ന് കരുതി വലിയ സമ്പത്ത് ഉണ്ടാക്കിയെന്നല്ല. എന്റെ വലിയ ബാധ്യതകളൊക്കെ തീർന്ന് വീട് വച്ചു. രണ്ടാമത്തെ കാര്യം ഇപ്പോൾ ഞാൻ കരയാറില്ലെന്നുള്ളതാണ്. കുറേ കാലമായിട്ട് കരഞ്ഞിട്ടില്ല. മുൻപ് ചെറിയ കാര്യങ്ങൾക്ക് കരഞ്ഞിരുന്ന തന്നെ അതിനെക്കാളും വലിയ സംഭവങ്ങൾക്ക് പോലും കരയിപ്പിക്കാൻ പറ്റാതെയായി.

പിന്നെ നമ്മുടെ അടുത്ത സുഹൃത്തുക്കൾ പിണങ്ങുകയോ മറ്റോ ചെയ്താലാണ് കരയുക. കൂട്ടുകാർ എനിക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് മാത്രമേ പ്രശ്നമായിട്ടുള്ളു. ബാക്കി ആകാശം ഇടിഞ്ഞ് വീഴുന്ന കാര്യമാണെങ്കിലും ഞാനിത് ചെയ്ത് കഴിട്ടെ എന്നിട്ടാവാമെന്ന് പറയാനുള്ള ധൈര്യമുണ്ടാക്കി തന്നത് ബിഗ് ബോസാണെന്ന് മഞ്ജു പറയുന്നു.

Advertisement