വിൻസിമോൾ നിങ്ങൾ പാപ്പനെ അഭിമാനം കൊള്ളിച്ചു; നീത പിള്ളയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ഗോകുൽ സുരേഷ്, ആരാധകർ പറയുന്നത് കേട്ടോ

126

മലയാളികളുട പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപിയുടെ കരുത്തനായ നേതാവുമായ സുരേഷ് ഗോപിയ നായകനാക്കി ഹിറ്റ് മേക്കർ ജോഷി ഒരുക്കിയ ചിത്രമാണ് പാപ്പൻ. മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാപ്പൻ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തിയറ്ററുകളിൽ എത്തിയത്.

നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപി ജോഷി കൂട്ടുകെട്ട് തിരിച്ചെത്തിയപ്പോൾ അത് മലയാള സിനിമക്ക് തന്നെ മുതൽ കൂട്ടായി മാറുക ആയിരുന്നു. മികച്ച കളക്ഷൻ നേടി മുന്നേറുന്ന പാപ്പൻ സുരേഷ് ഗോപിയുട കരിയറിലെ തന്നെ വമ്പൻ വിജയമായി മാറുകയാണ് ഇപ്പോൾ.

Advertisements

അതേ സമയം ഈ ചിത്രത്തിൽ എസ്പി വിൻസി എബ്രഹാം ഐപിഎസ് ആയി എത്തി പ്രേക്ഷകരെ ത്രസിപ്പിച്ച താരമാണ് നീത പിള്ള. നീതയുടെ ചിത്രത്തിലെ അഭിനയത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ നടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ്. ഗോകുലും ഈ സിനിമയിൽ ഒരു ശക്തമായി കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അഭിനന്ദനങ്ങൾ വിൻസിമോൾ നിങ്ങൾ പാപ്പനെ അഭിമാനം കൊള്ളിച്ചു എന്ന കുറിപ്പോടെയാണ് ഗോകുൽ സുരേഷ് ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഷെയർ ചെയ്തിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി കഴിഞ്ഞിരിക്കുകയാണ്.

വിൻസി മോൾ യഥാർത്ഥ ഐപിഎസ് ഓഫീസറെ പോലെ തോന്നുന്നു. ഗുഡ് ജോബ് വിൻസി. പപ്പൻ സിനിമ വളരെ ഇഷ്ടമായി. ഗോകുൽ ഭാവിയിൽ അച്ഛനെ പോലെ നല്ല നടനാകും. പാപ്പൻ സൂപ്പർ ജോഷി സർ താങ്കൾ ഒരു മികച്ച ടെക്‌നീഷ്യൻ ആണ്, രണ്ട് പേരും മികച്ച പ്രകടനമായിരുന്നു, ഭാവിയിലെ സൂപ്പർ താരങ്ങൾ എന്നിങ്ങനെയാണ് കമന്റുകൾ വരുന്നത്.

അതേസമയം സുരേഷ് ഗോപിയുടെ പാപ്പനെ കുടുംബ പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഒട്ടുമിക്ക എല്ലാ തിയറ്ററുകളിലും ഹൗസ് ഫുൾ ഷോയുമായാണ് പാപ്പൻ മുന്നേറുന്നത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തൻ എന്നാണ് കഥാപാത്രത്തിൻറെ പേര്.

പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രവുമാണിത്. ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുരേഷ് ഗാപിയും മകനും ആദ്യമായി ഒന്നിച്ചെത്തിയ സിനിമ കൂടിയാണിത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 252ാം സിനിമയാണ്. ക്രൈം ത്രില്ലർ ചിത്രത്തിൽ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, സണ്ണി വെയ്ൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

അതേ സമയം രാഷ്ട്രീയ പ്രവേശനത്തോടെ സിനിയിൽ നിന്നും ഇടവേള എടുത്ത സുരേഷ് ഗോപി 2020ന്റെ തുടക്കത്തിൽ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. പിന്നീട് വന്ന കാവലും മികച്ച വിജയം നേടിയിരുന്നു. മേ ഹൂം മൂസ എന്ന സിനിമയാണ് സുരേഷ് ഗോപിയുടേതായി റിലീസിന് തയ്യാറാകുന്ന പുതിയ സിനിമ.

Advertisement