Home Entertainment Celebrities

കിടിലൻ ഫോട്ടോഷൂട്ടുമായി രമ്യ നമ്പീശൻ: വീഡിയോ വൈറൽ

72

ടെലിവിഷൻ അവതാരകയായി തുടങ്ങി മലയാളസിനിമയിൽ എത്തുകയും പിന്നീട് തമിഴിലേക്ക് ചേക്കേറി സജീവമാകുകയും ചെയ്ത താരമാണ് രമ്യ നമ്പീശൻ. അടുത്തിടെ വൈറസ് എന്ന ആഷിഖ് അബു ചിത്രത്തിലൂടെ മലയാളത്തിലേക്ക് താരം തിരിച്ചുവരവ് നടത്തിയിരുന്നു.

ചെറിയൊരു വേഷമാണ് വൈറസിൽ രമ്യക്ക് ഉണ്ടായിരുന്നത്. ഇനി കൂടുതലായി മലയാളത്തിലും ചിത്രങ്ങൾ ഏറ്റെടുക്കുന്നതിനാണ് താരം ശ്രമിക്കുന്നത്. വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കളക്റ്റിവിന്റെ പ്രവർത്തനങ്ങളിലും രമ്യ സജീവമാണ്.

Advertisements

‘നാട്ടുപുറ എന്നന്ന് തെരിയുമാ’ ആണ് തമിഴിൽ താരത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ള ചിത്രം. മലയാളത്തിൽ ആഞ്ചാം പാതിരയിലും രമ്യ പ്രധാനപ്പെട്ടൊരു വേഷത്തിൽ എത്തുന്നുണ്ട്.

തമിഴിൽ 3 ചിത്രങ്ങളാണ് ഈ വർഷം രമ്യയുടേതായി പുറത്തിറങ്ങാനുള്ളത്. അടുത്തിടെ രമ്യ നടത്തിയ ഫോട്ടോഷൂട്ടിന്റെ വിഡിയോ കാണാം.

Advertisement