ഉളുപ്പില്ലാതെ പുറകെ പോയി അന്തസ്സായി എരന്ന് എടുത്ത ഫോട്ടോയുമായി ജിഷിൻ മോഹൻ: സംഗതി വൈറൽ

53

മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയ നടിയാണ് അമല നായിക വരദ. സീരിയലിലെ വില്ലനെ ജീവിത നായകനാക്കിയ താരം കൂടിയാണ് വരദ. സീരിയൽ സെറ്റിൽ നിന്നും മൊട്ടിട്ട ഇരുവരുടെയും പ്രണയം വിവാഹത്തിലേക്ക് എത്തിയത് 2014 ൽ ആണ്.

അന്ന് മുതൽ തുടങ്ങിയ അവരുടെ പ്രണയ യാത്രയ്ക്ക് പ്രേക്ഷകർ സാക്ഷികൾ ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും കുടുംബ വിശേഷങ്ങളും ആരാധകർക്കായി പങ്ക് വയ്ക്കുക പതിവാണ്.

Advertisements

ഇപ്പോൾ സീരിയൽ ലോകത്തെ ക്യുട്ട് കപ്പിൾസ് ആണ് വരദയും ജിഷിൻ മോഹനും. ഇരുവരും പ്രണയിച്ചു വിവാഹിതരായവരാണ്. ഇവരുടെ പ്രണയകഥയിലും ഒരു വ്യത്യസ്തയുണ്ട്. അമല എന്ന സീരിയലിൽ അഭിനയിക്കുമ്പോഴാണ് ഇവർ പരസ്പരം കാണുന്നതും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

ആ സീരിയലിൽ വില്ലന്റെ വേഷത്തിലായിരുന്നു ജിഷിൻ അമല നായികയും. അങ്ങനെ റിയൽ ലൈഫിൽ നായിക വില്ലന് സ്വന്തമായി. ജിയാൻ എന്നൊരു മകനുണ്ട് ഇവർക്ക്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജിഷിനും വരദയും.

രസകരമായ പോസ്റ്റുകളും ട്രോളുകളും കമെന്റുകളും ഒക്കെ കൊണ്ട് ജിഷിൻ തന്റെ ഇൻസ്റ്റ പേജ് എപ്പോഴും പൊലിപ്പിക്കാറുണ്ട്. ഇപ്പോളിതാ ജിഷിൻ പങ്കു വച്ച ഒരു ചിത്രം വൈറലാണ്. ആ ചിത്രത്തിന് ജിഷിൻ നൽകിയ ക്യാപ്ഷൻ ആണ് ഏറെ രസകരം. വരദ ഓണത്തിന്റെ ഭാഗമായി ഉള്ളൊരു ഫോട്ടോ ഷൂട്ടിന് തയാറാകവേ അതിനു ഇടയിൽ കൂടി എടുത്ത ഒരു ഫോട്ടോയാണ് താൻ പോസ്റ്റ് ചെയ്യുന്നത് എന്നാണ് ജിഷിൻ പറയുന്നത്.

ഒരേ കളർ വസ്ത്രം ധരിച്ചു കെട്ടിപിടിച്ചു നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം ജിഷിൻ കുറിച്ചത് ഇങ്ങനെ. അവള് ഫോട്ടോ സെഷന് പോയപ്പോൾ ഉളുപ്പില്ലാതെ പുറകെ പോയി അന്തസ്സായി എരന്ന് എടുത്ത ഫോട്ടോ. കൊള്ളാമോ. ജിഷിന്റെ ക്യാപ്ഷൻ കിടിലൻ തന്നെയാണ് എന്നാണ് കമെന്റ് ബോക്‌സിൽ ആരാധകർ പറയുന്നത്.

Advertisement