Home Entertainment Celebrities

തനിക്ക് ഒരിക്കലും ജിമ്മിൽ പോകാനോ പട്ടണി കിടക്കാനോ കഴിയില്ല: തന്റെ തടി കൂടുന്നതിനെ കുറിച്ച് നിത്യാ മേനോൻ

494

ഹനുമാൻ എന്ന ഇംഗ്ലീഷ് സിനിമയിലൂടെയെത്തി മലയാളത്തിൽ അടക്കം നിരവധി ഭാഷകളിൽ നായികയായി തിളങ്ങുന്ന നടിയാണ് നിത്യ മേനോൻ. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും നിത്യ അഭിനയിച്ചിട്ടുണ്ട്.

മോഹൻലാൽ ചിത്രമായ ആകാശ ഗോപുരത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ നിത്യ മേനോനൻ പിന്നീട് ഉറുമി, അപൂർവ രാഗം, 100 ഡേയ്സ് ഓഫ് ലവ്, ബാംഗ്ലൂർ ഡേയ്സ്, ഉസ്താദ് ഹോട്ടൽ തുടങ്ങിയ സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്.

Advertisements

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തിളങ്ങിയിരുന്നു താരം അടുത്തിടെയാണ് ബോളിവുഡിലേക്ക് ചുവടുറപ്പിച്ചത്. മിഷൻ മംഗൾ എന്ന അക്ഷയ് കുമാർ ചിത്രത്തിലായിരുന്നു താരം അഭിനയിച്ചിരുന്നത്. ചിത്രം തിയ്യേറ്ററുകളിൽ വലിയ വിജയമായിരുന്നു.ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി നിത്യ മേനോൻ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലും മറ്റും തനിക്ക് എതിരെ ഉയർന്നു വരുന്ന ഒരു നെഗറ്റീവ് കമന്റ്കളും തന്നെ ബാധിക്കാറില്ലന്ന് തുറന്ന് പറയുകാണ് നിത്യ മേനോൻ. പൊക്കവും തടിയുടെ പേരിൽ ഏറെ വിമർശനങ്ങൾ കേൾക്കാറുണ്ടെങ്കിലും അതൊന്നും കാര്യമാക്കുന്നില്ലന്നും പെർഫോമൻസ് കഴിഞ്ഞ ശേഷമേ ശരീരത്തെ പറ്റി ചിന്തിക്കാറുള്ളെന്നും താരം പറയുന്നു.

ഇത്തരക്കാർ പറയുന്നത് കേട്ട് തനിക്ക് ഒരിക്കലും ജിമ്മിൽ പോകാനോ പട്ടണി കിടക്കാനോ കഴിയില്ലെന്നും താരം പറയുന്നു. പുതിയ ഭാഷകളിൽ അഭിനയിക്കാനും സംസാരിക്കാനും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും എല്ലാ സിനിമകളിലും താൻ സ്വന്തമായിയാണ് ശബ്ദം കൊടുക്കാറുള്ളതെന്നും ഷൂട്ടിംഗ് സൈറ്റിലും മറ്റും അവരുടെ തന്നെ ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കാറുണ്ടെന്നും നിത്യ മേനോൻ വ്യക്തമാക്കുന്നു.

Advertisement