ബാസ്റ്റഡ് എന്ന് വിളിച്ചു, പട്ടിയുടെ ബോധം പോലും നിനക്കില്ലേയെന്ന് ചോദിച്ചു, ഞാൻ ഒരുപാട് കരഞ്ഞു; ആ പ്രമുഖ നടൻ തന്നോട് ചെയ്തത് വെളിപ്പെടുത്തി മണിയൻപിള്ള രാജു

1828

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മണിയൻപിള്ള രാജു. നായകനായും സഹ നടനായും കോമേഡിയനായും നിർമ്മാതാവായും എല്ലാം തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം. കോമഡിയും ഗൗരവ്വമുള്ള വേഷവുമൊക്കെ ഒരുപോലെ വഴങ്ങുന്ന താരം കൂടിയാണ് മണിയൻപിള്ള രാജു.

സുധീർ കുമാർ എന്നാണ് മണിയൻപിള്ള രാജുവിന്റെ യഥാർത്ഥ പേര്. രേഖകളിലൊക്കെയും താൻ സുധീർ കുമാർ ആണെങ്കിലും തന്നെ ആളുകൾക്ക് അറിയുക മണിയൻപിള്ള രാജു എന്ന പേരിലാണെന്നും അദ്ദേഹം പറയുന്നു. 1976 ൽ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.

Advertisements

പിന്നീട് അഭിനയിച്ച മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിലൂടെയാണ് അദ്ദേഹം താരമായി മാറുന്നത്. ഇതോടെയാണ് സുധീർ കുമാർ മണിയൻപിള്ള രാജുവായി മാറുന്നത്. ഇതിനോടകം മുന്നോറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് മണിയൻപിള്ള രാജു. കോമഡിയും വില്ലത്തരവുമൊക്കെ ചെയ്ത് ഫലിപ്പിക്കുകയും കയ്യടി നേടുകയും ചെയ്തു.

Also Read
അങ്ങോട്ടും ഇങ്ങോട്ടും അടിയായി കഴിഞ്ഞാൽ ഇവളെന്ന് ഇടിക്കും, ഇടികൊണ്ടതും മാന്തിയതുമായ പാടുകൾ അമ്മായിയമ്മയ്ക്ക് അയച്ചു കൊടുക്കും; ശ്രീജിത്ത് വിജയിന്റെ വിവാഹജീവിതം ഇങ്ങനെ

കോമഡി വേഷങ്ങളാണ് മണിയൻപിള്ള രാജുവിനെ ജനപ്രീയനാക്കുന്നത്. മലയാളത്തിലെ മുൻനിര നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ് ഇന്ന് മണിയൻപിള്ള രാജു. സിജു വിൽസൺ നായകനായി എത്തിയ വരയൻ ആണ് മണിയൻപിള്ള രാജു ഒടുവിൽ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ.

അഭിനയത്തിനിടെ നിർമ്മാണത്തിലേക്കും ചുവടുവെക്കുകയായിരുന്നു മണിയൻപിള്ള രാജു. 1985ൽ പുറത്തിറങ്ങിയ ഹലോ മൈ ഡിയർ റോങ് നമ്പർ ആയിരുന്നു ആദ്യത്തെ സിനിമ. പിന്നീട് വെളളാനകളുടെ നാട്, ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, അനന്തഭദ്രം, ഛോട്ടാ മുംബൈ, ഒരുനാൾ വരും, പാവാട, പഞ്ചവർണ്ണ തത്ത, ഫൈനൽസ് തുടങ്ങിയ സിനിമകൾ നിർമ്മിച്ചു. മഹേഷും മാരുതിയും ആണ് നിർമ്മിക്കുന്ന ഏറ്റവും പുതിയ സിനിമ.

അഭിനയത്തിനും നിർമ്മാണത്തിനും പുറമെ ടെലിവിഷൻ ഷോ അവതാരകനായും വിധി കർത്താവായും കയ്യടി നേടിയിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളലും അഭിനയിച്ചിട്ടുണ്ട് മണിയൻപിള്ള രാജു. എന്നാൽ പലരേയും പോലെ തന്നെ അത്ര സുഖകരമായൊരു തുടക്കമായിരുന്നില്ല മണിയൻ പിള്ള രാജുവിന്റേത്. സിനിമയിലെ ആദ്യ കാലങ്ങളിൽ താൻ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ട് ഉണ്ടെന്നാണ് താരം പറയുന്നത്.

കാൻ മീഡിയ ചാനലിന് നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ആദ്യ കാല അനുഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു.
സിനിമയിലെ തന്റെ ആദ്യകാലം അത്ര സുഖകരം ആയിരുന്നില്ല. താൻ സിനിമയിൽ വന്ന സമയത്ത് സെറ്റിൽ നിന്ന് കരയേണ്ടി വന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട്. ഒരിക്കൽ എബി രാജിന്റെ രാജു റഹിം എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.

ചിത്രത്തിന്റ ഒരു സീനിൽ താനും ബഹദൂർ ഇക്കയും നടന്ന് വരുമ്പോൾ ഒരു പട്ടി നെക്ലൈസുമായി ഓടി വരുന്നു. പട്ടീടെ വായിൽ നിന്ന് നെക്ലൈസ് വാങ്ങി നിനക്ക് ഇത് എവിടുന്ന് കിട്ടി എന്ന് ചോദിക്കുന്നതാണ് സീൻ എന്നാണ് മണിയൻപിള്ള രാജു ഓർക്കുന്നത്. ചെല്ലപ്പൻ കുട്ടപ്പൻ എന്ന രണ്ട് കഥാപാത്രമായാണ് ഞങ്ങൾ എത്തിയത എന്നും അദ്ദേഹം പറയുന്നു.
അങ്ങനെ ചിത്രീകരണം ആരംഭിച്ചു.

Also Read
എന്തൊരു മാറ്റമാണ്; ചാക്കോച്ചന്റെ നായികയെ കണ്ട് അമ്പരന്ന് ആരാധകർ, വീണ്ടും നിറഞ്ഞ് പ്രിയത്തിലെ നായിക

ഡയറക്ടർ ആക്ഷൻ പറഞ്ഞു കുറെ നേരം നിന്നിട്ടും പട്ടി വരാത്തത് കൊണ്ട് താൻ ആ നെക്ലൈസ് എടുത്ത് ഡയലോഗ് പറയാൻ വന്നപ്പോൾ ഡയറക്ടർ കട്ട് പറഞ്ഞു. ഇത് കണ്ട ബഹദൂർ ഇക്ക ബാസ്റ്റാർഡ് എന്ന് വിളിച്ച് തന്നെ വഴക്ക് പറഞ്ഞു എന്നാണ് മണിയൻപിള്ള രാജു പറയുന്നത്.

പട്ടിയുടെ ബോധം പോലും നിനക്കില്ലേയെന്ന് അദ്ദേഹം ചോദിച്ചുവെന്നും മണിയൻപിള്ള രാജു പറയുന്നു. തന്റേതല്ലാത്ത പിഴവിനായിരുന്നു അന്ന് മണിയൻപിള്ള രാജുവിന് വഴക്ക് കേട്ടത്. പിന്നീട് ഡയറക്ടർ വന്ന് അദ്ദേഹത്തോട് തന്റെ ഭാഗത്തല്ല തെറ്റ് എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം വഴക്ക് നിർത്തിയത് എന്നും മണിയൻപിള്ള രാജു പറയുന്നു.

എന്നാൽ ആ സംഭവം തനിക്ക് ഒരുപാട് വിഷമമുണ്ടാക്കി എന്നും തന്റെ ജീവിതത്തിലെ ആദ്യ അനുഭവം ആയിരുന്നു അത് എന്നും മണിയൻപിള്ള രാജു പറയുന്നു. ആ സംഭവത്തിന്റെ പേരിൽ താൻ ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും മണിയൻപിള്ള രാജു മനസ് തുറക്കുന്നു. എന്നാൽ പിന്നീട് ബഹദൂർ ഇക്ക അടുത്ത് വന്ന് തന്നെ ആശ്വസിപ്പിക്കുകയും തന്റെ പേര് മാറ്റണമെന്ന് അന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നുവെന്നും മണിയൻപിള്ള രാജു വെളിപ്പെടുത്തുന്നു.

Advertisement