അമ്മ പ്രിയക്ക് ഒപ്പമുള്ള ചിത്രവുമായി മാധവ് സുന്ദർ, ഗോപി സുന്ദറിന്റെ മുൻ ഭാര്യയുടെ ഫോട്ടോയ്ക്ക് ലൈക്ക് അടിച്ച് അമൃത സുരേഷ്, അന്തംവിട്ട് ആരാധകർ, പ്രിയയെ കാണാൻ എന്ത് ക്യൂട്ട് ആണെന്ന് സോഷ്യൽ മീഡിയ

8818

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ഐഡിയ സ്റ്റാർ സിംഗർ മുൻ മൽസരാർത്ഥിയായ അമൃതാ സുരേഷ്. അടുത്തിടെ ആണ് മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലാണ് എന്ന വാർത്ത പുറത്ത് വന്നത്.

ഇതോടെയാണ് പ്രിയ എന്ന പേര് കൂടുതൽ ആളുകളും കേട്ടത്. ഗോപി സുന്ദറിന്റെ മുൻ ഭാര്യ പ്രിയയെ കുറിച്ചുള്ള വിവരങ്ങളും അപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന ്‌നു. ഇപ്പോഴിതാ പ്രിയയുടെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

Advertisements

അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത് മകൻ മാധവ് സുന്ദർ തന്നെയാണ്. അതിന് വന്ന ലൈക്കുകളുടെയും കമന്റുകളുടെയും വിശേഷമാണ് ഏറ്റവും ശ്രദ്ധേയം അമ്മയുടെ തോളിൽ കൈയ്യിട്ട് ചേർത്ത് നിർത്തിയിരിക്കുന്ന ഏതാനും ഫോട്ടോകളാണ് മാധവ് പങ്കുവച്ചിരിക്കുന്നത്.

Also Read
ബാസ്റ്റഡ് എന്ന് വിളിച്ചു, പട്ടിയുടെ ബോധം പോലും നിനക്കില്ലേയെന്ന് ചോദിച്ചു, ഞാൻ ഒരുപാട് കരഞ്ഞു; ആ പ്രമുഖ നടൻ തന്നോട് ചെയ്തത് വെളിപ്പെടുത്തി മണിയൻപിള്ള രാജു

അമ്മ എന്ന് മാത്രമാണ് ഫോട്ടോയ്ക്ക് നൽകിയിരിയ്ക്കുന്ന അടി കുറിപ്പ്. മെറൂൺ നിറത്തിലുള്ള ജാക്കറ്റും, സിൽവർ ബോർഡൻ സെറ്റ് സാരിയുമാണ് പ്രിയയുടെ വേഷം. ഒറ്റ നോട്ടത്തിൽ സുന്ദരി എന്നല്ലാതെ ഒന്നും പറയാനില്ല. പ്രിയയുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകൾ തന്നെയാണ് ഫോട്ടോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

സന്തൂർ മമ്മി എന്നാണ് ചിലർ വിശേഷിപ്പിക്കുന്നത്. എന്ത് ക്യൂട്ട് ആണ് പ്രിയയുടെ ചിരി, എന്ത് സുന്ദരിയാണ് പ്രിയ എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേ സമയം കമന്റ് ഇട്ടവരേക്കാൾ ഈ ചിത്രത്തിന് ലൈക്ക് അടിച്ചവരെയാണ് സോഷ്യൽ മീഡിയ നോട്ട് ചെയ്തിരിക്കുന്നത്.

അക്കൂട്ടത്തിൽ ഗോപി സുന്ദറിന്റെ നിലവിലെ ജീവിത പങ്കാളി അമൃത സുരേഷും ഉണ്ട്. മാധവ് സുന്ദറിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന അമൃത നേരത്തെ മാധവ് സുന്ദർ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി കോപ്പി അടിച്ച് പങ്കുവച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേ സമയം പ്രിയയും ആയുള്ള ദാമ്പത്യ ജീവിതം മുന്നോട്ട് പോകുമ്പോൾ തന്നെയായിരുന്നു ഗോപി സുന്ദർ ഗായിക അഭയ ഹിരൺമയിക്ക് ഒപ്പം ലിവിങ് ടുഗെതർ റിലേഷൻ ആരംഭിച്ചത്. പിന്നീട് അഭയ ഹിരൺമയിയുമായി തെറ്റിപ്പിരിഞ്ഞ ഗോപി സുന്ദർ അമൃത സുരേഷിനൊപ്പം പ്രണയ ജീവിതം ആരംഭിക്കുക ആയിരുന്നു.

Also Read
എന്തൊരു മാറ്റമാണ്; ചാക്കോച്ചന്റെ നായികയെ കണ്ട് അമ്പരന്ന് ആരാധകർ, വീണ്ടും നിറഞ്ഞ് പ്രിയത്തിലെ നായിക

Advertisement