ലാലേട്ടന്റെ മാന്ത്രികത്തിലെ ഈ സുന്ദരിയെ ഓർമ്മയില്ലേ, ആന്ധ്രാക്കാരിയായ നടി വിനീതയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ

1731

മലയാള സിനിമയിൽ ഒരു പിടി മികച്ച സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ ആയിരുന്നു തമ്പി കണ്ണന്താനം. കഴിഞ്ഞ വർഷം ആയിരുന്നു അദ്ദേഹം അന്തരിച്ചത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ സൂപ്പർതാരമായി മാറിയ രാജാവിന്റെ മകൻ ഉളപ്പടെ ലാലിന്റെ വളർച്ചിയിൽ പ്രധാന പങ്കു വഹിച്ച ഒരു പിടി സൂപ്പർഹിറ്റുകൾ അദ്ദേഹം ഒരുക്കിയിരുന്നു.

1995ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാഹൻലാൽ നായകനായ മാന്ത്രികം എന്ന ഹിറ്റ് സിനിമയിലൂടെ മേനക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് മലയാളത്തിൽ തുടക്കം കുറിച്ച നടിയായരുന്നു വിനീത. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ ശാന്തിയ സിനിമയിൽ എത്തിയപ്പോൾ വിനീത എന്ന പേര് സ്വീകരിക്കുകയായിരുന്നു.

Advertisements

മലയാളത്തിൽ വിനീത അവതരിപ്പിച്ച ആദ്യ കഥാപാത്രം തന്നെ ശ്രദ്ധിക്കപ്പെട്ടു. നായിക അല്ലായിരുന്നെങ്കിലും മോഹൻലാലിന് ഒപ്പം നിരവധി രംഗങ്ങളിൽ വിനീതയുടെ മേനക എന്ന കഥാപാത്രം കടന്നുവരുന്നുണ്ട്. അന്യഭാഷയിൽ നിന്നെത്തിയിട്ടും മികച്ച രീതിയിൽ നടി ആ കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുകയും ചെയ്തു.

Also Read
മോഹൻലാലും മമ്മൂട്ടിയും ദിലീപിനെ കണ്ട് പഠിച്ചു, പക്ഷേ ജയറാമിന് വൻ അബദ്ധം പറ്റി, വെളിപ്പെടുത്തൽ

മാന്ത്രികം സിനിമയും അതിലെ കേളീവിപിനം പാട്ടും മാത്രം മതി വിനീത എന്ന ആന്ധ്രാക്കാരി സുന്ദരിയെ എക്കാലവും മലയാള സിനിമ പ്രേക്ഷകർ ഓർത്തിരിക്കുവാൻ. മാന്ത്രികം ആണ് ആദ്യ മലയാള സിനിമയെങ്കിലും അതിന് മുൻപ് നിരവധി തമിഴ് സിനിമകളിൽ വിനീത അഭിനയിച്ചിട്ടുണ്ട്. കാർത്തിക്, സുകന്യ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് കപൂർ സംവിധാനം ചെയ്ത ചിന്ന ജമീൻ എന്ന സിനിമയിലൂടെയാണ് വിനീത ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.

നായിക പ്രാധാന്യമുള്ള ജ്യോതി എന്ന ആദ്യ കഥാപാത്രം തന്നെ നടിക്ക് ശ്രദ്ധ നേടികൊടുത്തു. കാർത്തികിനൊപ്പം അഭിനയിച്ച ഇളയരാജ സംഗീതം നൽകിയ ഒരു മന്ദാരപ്പൂ എന്ന ഗാനവും വലിയ ഹിറ്റായി മാറി. 1993ൽ പുറത്തിറങ്ങിയ ആ സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങൾ വിനീതയെ തേടിയെത്തി. ശരത്കുമാറിന്റെ നായികയായി കട്ടബൊമ്മൻ എന്ന സിനിമയിലാണ് വിനീത പിന്നീട് അഭിനയിക്കുന്നത്.

പ്രിയ എന്ന നായിക കഥാപാത്രമായി നടി മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. രാംകിയുടെ നായികയായി ചിന്ന മാഡം, ജയറാമിന്റെ നായികയായി നില, വിജയകാന്തിന്റെ നായികായി പദവി പ്രമാണം തുടങ്ങിയ സിനിമകളിലും വിനീത പിന്നീട് അഭിനയിച്ചു. മലയാളത്തിൽ സൂപ്പർഹിറ്റായ മോഹൻലാൽ നായകനായ സിദ്ധിഖ്‌ലാൽ ചിത്രം വിയറ്റ്നാം കോളനി അതേപേരിൽ തന്നെ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ നായികയായി എത്തിയതും വിനീത ആയിരുന്നു.

മോഹൻലാൽ അവതരിപ്പിച്ച നായക കഥാപാത്രമായി പ്രഭു എത്തിയപ്പോൾ കനക അവതരിപ്പിച്ച കഥാപാത്രത്തെയാണ് വിനീത തമിഴിൽ മികച്ചതാക്കിയത്. ഗായത്രി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. വേലുചാമി, രാജമുതിരൈ, പെരിയം കുടുംബം, കർണ തുടങ്ങിയ തമിഴ് സിനിമകളിലും നടി അഭിനയിച്ചു. അതിന് ശേഷമാണ് മാന്ത്രികത്തിലൂടെ മലയാളത്തിൽ അഭിനയിക്കുന്നത്.

Also Read
നല്ല ഒരു ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ: വിവാഹ മോചന അഭ്യൂഹങ്ങൾക്കിടെ തുറന്നടിച്ച് നടി ഭാമ, സംശയത്തോടെ ആരാധകർ

സുരേഷ് ഗോപി നായകനായ രജപുത്രൻ സിനിമയിലാണ് വിനീത പിന്നീട് മലയാളത്തിൽ അഭിനയിക്കുന്നത്. വിക്രം അവതരിപ്പിച്ച കഥാപാത്രത്തിന്റെ സുഹൃത്തായ മോട്ടി ആയിട്ടാണ് നടി എത്തിയത്. മായാജാലം, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, താണ്ഡവം, ഈ ഭാർഗ്ഗവി നിലയം, കളിയോടം തുടങ്ങിയ സിനിമകളിലും നടിയെ പ്രേക്ഷകർ കണ്ടു.

രണ്ടായിരത്തി മൂന്നിൽ ഒരു പോലീസ് കേസിൽ നടി അറസ്റ്റിലായതോടെ കരിയറിന് താൽകാലികമായി ഇടവേള വന്നു. എന്നാൽ അടുത്ത വർഷം തന്നെ നടിക്ക് എതിരെ തെളിവുകളില്ല എന്ന് കണ്ടെത്തി. എന്നാൽ മാനസികമായി തളർന്ന നടി സിനിമയിൽ നിന്ന് വലിയൊരു ഇടവേള എടുക്കുക ആയായിരുന്നു.

Advertisement