മോഹൻലാലും മമ്മൂട്ടിയും ദിലീപിനെ കണ്ട് പഠിച്ചു, പക്ഷേ ജയറാമിന് വൻ അബദ്ധം പറ്റി, വെളിപ്പെടുത്തൽ

1141

മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോൻലാലും. അതേ പോലെ തന്നെ മലയാളത്തിലെ മറ്റ് സൂപ്പർതാരങ്ങളാണ് ജയറാമും സുരേഷ്ഗോപിയും ദിലീപും. മിമിക്രി രംഗത്ത് നിന്നും സഹ സംവിധായകാനായി എത്തി പിന്നീട് സൂപ്പർതാരമായി മാറിയ ആളാണ് ദിലീപ്.

അതേ സമയം മറ്റ് നടന്മാർക്കില്ലാത്ത ഒരു പ്രത്യേകത ചലച്ചിത്ര താരം ദിലീപിന് ഉണ്ടെന്ന് സംവിധായകൻ രാജസേനൻ അടുത്തിടെ വെളിപ്പെടുത്തിയിരിന്നു. ആ പ്രത്യേകത മറ്റൊന്നുമല്ല മാർക്കറ്റിംഗ് ആണെന്നും രാജസേനൻ വ്യക്തമാക്കി.എന്നാൽ ജയറാമിനോ സുരേഷ് ഗോപിക്കോ ഇല്ലാത്ത ഒരു കാര്യമാണ് ഇതെന്നും രാജസേനൻ പറഞ്ഞു.

Advertisements

മോഹൻലാലും മമ്മൂട്ടിയും പോലും മാർക്കറ്റിംഗ് പഠിച്ചത് ദിലീപിൽ നിന്നാണെന്നും രാജസേനൻ പറഞ്ഞു. രാജ സേനന്റെ വാക്കുകൾ ഇങ്ങനെ:

Also Read
എന്നോട് അവർ പിണങ്ങി ഇല്ലായിരുന്നെങ്കിൽ ഒരു 25 സൂപ്പർഹിറ്റ് സിനിമകളെങ്കിലും ഉണ്ടായേനെ: മമ്മൂട്ടിയോടും ജോഷിയോടും ഉള്ള പ്രശ്‌നത്തെക്കുറിച്ച് കലൂർ ഡെന്നീസ്

ദിലീപിന് ജയറാമിനോ സുരേഷ് ഗോപിക്കോ ഇല്ലാത്ത ഒരു കാര്യമുണ്ട് മാർക്കറ്റിംഗ്. അത് ദിലീപിനോളം ലാലിനോ മമ്മൂട്ടിക്കോ പോലുമില്ല. എനിക്ക് തോന്നുന്നു ദിലീപിനെക്കണ്ടാണ് പിൽക്കാലത്ത് ലാലും മമ്മൂട്ടിയുമൊക്കെ സെൽഫ് മാർക്കറ്റിംഗ് പഠിച്ചത്.

അവർ മാത്രമല്ല പലരും. പക്ഷേ അതിൽ ജയറാമിന് മാത്രം ഒരു അബദ്ധം പറ്റി. ദിലീപ് കാണിക്കുന്ന കാര്യങ്ങളൊക്കെ ജയറാം കാണിക്കാൻ തുടങ്ങിയപ്പോഴാണ് പ്രശ്നം വന്നത്. ദിലീപിന് സിനിമയുടെ മാർക്കറ്റിംഗിനെപ്പറ്റി ശക്തമായൊരു അറിവുണ്ട്.

ആ അറിവിലാണ് ദിലീപ് പിടിച്ച് നിൽക്കുന്നത്. ദിലീപിന്റെ ചില സിനിമകളൊക്കെ വളരെ മോശമാണെങ്കിൽപ്പോലും ദിലീപ് അത് മാർക്കറ്റ് ചെയ്ത് എടുക്കും എന്ന് കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു രാജസേനൻ വ്യക്തം ആക്കിയത്.

മലയാള സിനിമാരംഗത്ത് നിരവധി കുടുംബ ചിത്രങ്ങൾ ഒരുക്കിയ സംവിധാകൻ ആയിരുന്നു രാജസേനൻ. തമാശയിൽ പൊതിഞ്ഞ അദ്ദേഹത്തിന്റെ കുടുംബ ചിത്രങ്ങൾ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നുത്. ഒരു കാലത്ത് മലയാളത്തലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു രജസേനൻ ജയറാം കൂട്ടുകെട്ട്.

Also Read
നല്ല ഒരു ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ: വിവാഹ മോചന അഭ്യൂഹങ്ങൾക്കിടെ തുറന്നടിച്ച് നടി ഭാമ, സംശയത്തോടെ ആരാധകർ

Advertisement