ഹോട്ട്‌ലുക്കിൽ സുന്ദരിയായി കിണ്ണംകാച്ചി ചിത്രങ്ങളുമായി സ്വാസിക, അഡാർ ഐറ്റമെന്ന് ആരാധകർ, വൈറൽ

4223

സിനിമയിലൂടെ അഭിനയരംഗത്ത് എത്തി പിന്നീട് സീരിയൽ രംഗത്തേക്കും ചേക്കേറി ഇപ്പോൾ രണ്ട് മേഘലകളിലും ഒരേ പോലെ കൈയ്യടി നേടുന്ന താരസുന്ദരിയാണ് സ്വാസിക വിജയ്. ഒരുപിടി ചിത്രങ്ങളിൽ നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ സ്വാസിക മലയാളികളുടെ പ്രിയങ്കരിയായി മാറിയത് സീത സീരിയലിൽ കൂടിയാണ്.

സീരിയലിന് ഒപ്പം തന്നെ സിനിമാ രംഗത്തും തിളങ്ങളുന്ന താരം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിലെ ഹോട്ട് വേഷത്തിലൂടെ നിരന്തരംം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇറോട്ടിക്ക് ഗണത്തിൽ പെടുന്ന ചതുരം ചിത്രത്തിൽ ഗ്ലാമർ ആയ വേഷത്തിലാണ് സ്വാസിക പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഉൾപ്പെടെ വലിയ രീതിയിൽ ചർച്ച വൈറലായി മാറിയരുന്നു.

Advertisements

Also Read
ഒരു ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്താനൊരുങ്ങി ബാഹുബലിയിലെ കട്ടപ്പ; സത്യരാജ് ഇനി എത്തുക ടൊവിനോയെ നേരിടാൻ

സ്വാസിക പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിൽ റോഷൻ മാത്യു, അലൻസിയർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ 10 വർഷമായി മലയാള സിനിമയിലുള്ള താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വേഷങ്ങളിൽ ഒന്നാണ് ചതുരത്തിലെ സെലേന എന്ന് താരം വ്യക്തമാക്കിയിരുന്നു.

ടെലിവിഷൻ പരമ്പരകളിലൂടെയാണ് സ്വാസിക മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. സീത എന്ന സൂപ്പർ ഹിറ്റ് സീരിയലിലെ കേന്ദ്ര കഥാപാത്രമായി തിളങ്ങുവാൻ സ്വാസികയ്ക്ക് കഴിഞ്ഞിരുന്നു. മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറെയും സ്വാസികയെ തിരിച്ചറിഞ്ഞതും സീത എന്ന പേരിലാണ്. അഭിനയത്രി എന്നതിന് ഉപരി നല്ലൊരു നർത്തകിയും അവതാരികയും കൂടിയാണ് താരം.

അതേസമയം നിരവധി ഗോസിപ്പുകളും താരത്തിന്റെ പേരിൽ വന്നിട്ടുണ്ട്. നടൻ ഉണ്ണിമുകുന്ദനും ആയുള്ള ഗോസിപ്പ് ആയിരുന്നു അതിൽ മുൻപന്തിയിൽ നിന്നിട്ടുള്ളത്. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് നല്ല കാര്യമാണെന്നും ഗോസിപ്പുകൾ മാർക്കറ്റിംഗ് ഐഡിയ ആയിട്ടാണ് ഉപയോഗിക്കുന്നത് എന്നും സ്വാസിക നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗോസിപ്പുകൾ ഒക്കെ ഇങ്ങനെ മാറിമാറി വരും. ഓരോ സീരിയൽ കഴിയുമ്പോഴും ഓരോരുത്തർ ആയിരുന്നു. എല്ലാ ഗോസിപ്പുകളും ഞാൻ ആസ്വദിക്കാറുണ്ട്. ആർട്ടിസ്റ്റുകൾ ആയാൽ കുറച്ച് ഗോസിപ്പുകൾ ഒക്കെ വേണ്ടേ ബോളിവുഡ് സിനിമക റിപ്പോർട്ടുമാരെ വിളിച്ചിട്ട് എന്നെക്കുറിച്ച് കുറച്ച് ഗോസിപ്പുകൾ ഒക്കെ എഴുതൂ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഗോസിപ്പിനെ ഒരു മാർക്കറ്റിംഗ് ഐഡിയ ആയി ഉപയോഗിക്കാം.

Also Read
സിനിമയിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹം തടസ്സം നിന്നിട്ടില്ല, പക്ഷ ഞങ്ങള്‍ അടിയാവുന്നത് ഈ ഒരൊറ്റ കാര്യത്തിനാണ്, ഭര്‍ത്താവിനെ കുറിച്ച് ശരണ്യ മോഹന്‍ പറയുന്നു

വാർത്തകളിൽ നമ്മൾ നിറഞ്ഞു നിൽക്കുന്നതും അങ്ങനെ ഒരാൾ ഉണ്ടെന്നു തോന്നുന്നത് നല്ല കാര്യമല്ലേ. അതുകൊണ്ട് ഗോസിപ്പുകൾ ഉണ്ടാകുന്നത് ഞാൻ ആസ്വദിക്കാറുണ്ട് എന്നാണ് താരം മുൻപ് വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങളും പുത്തൻ ഫോട്ടോകളും എല്ലാം വേഗം വൈറൽ ആയി മാറാറുണ്ട്.

സ്വാസികയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. മൂന്നാറിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാന്തല്ലൂരിലെ സ്‌ട്രോബറി ഫാമിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ജിഷ്ണു മുരളീധരൻ പകർത്തിയിരിക്കുന്ന ചിത്രങ്ങളിൽ കൂട്ടനിലയിൽ സ്‌ട്രോബറിയുമായി നിൽക്കുന്ന സ്വാസികയെ കാണാം. ആന്റിക് ആഭരണങ്ങളാണ് ഫോട്ടോഷൂട്ടിൽ താരം ഉപയോഗിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ സ്‌ട്രോബറി ഫാമുകളിൽ ഒന്നായ ഉർവര ഫാം ആണ് താരം ലൊക്കേഷനായി തിരഞ്ഞെടുത്തിരിക്കുന്നത്.

അവൾ സൂര്യനെ പോലെയായിരുന്നു.. ലോകത്തിലെ അവളുടെ സ്ഥാനം അവൾക്ക് അറിയാമായിരുന്നു. അതൊന്നും വകവയ്ക്കാതെ അവൾ വീണ്ടും തിളങ്ങി എന്നാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് താഴെ ലൈക്കുകളും കമന്റുകളും ആയി എത്തുന്നത്.

Also Read
നല്ല ഒരു ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ: വിവാഹ മോചന അഭ്യൂഹങ്ങൾക്കിടെ തുറന്നടിച്ച് നടി ഭാമ, സംശയത്തോടെ ആരാധകർ

Advertisement