സിനിമയിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹം തടസ്സം നിന്നിട്ടില്ല, പക്ഷ ഞങ്ങള്‍ അടിയാവുന്നത് ഈ ഒരൊറ്റ കാര്യത്തിനാണ്, ഭര്‍ത്താവിനെ കുറിച്ച് ശരണ്യ മോഹന്‍ പറയുന്നു

134

ഒരുകാലത്ത് മലയാള സിനിമയില്‍ ശ്രദ്ധേയയായ നടിയായിരുന്നു ശരണ്യ മോഹന്‍. ആലപ്പുഴക്കാരിയായ ശരണ്യ തമിഴിലും ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു. ബാലതാരമായി എത്തി പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം തിളങ്ങിയ നടിയാണ് ശരണ്യ മോഹന്‍. മികച്ച നര്‍ത്തകി കൂടിയായ താരം കലോല്‍സവ വേദിയില്‍ നിന്നു മായിരുന്നു സിനിമയില്‍ എത്തയത്.

Advertisements

വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത് കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ് താരം. അതേ സമയം താരം ഇപ്പോള്‍ ആലപ്പുഴയില്‍ സ്വന്തമായി ഒരു നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശരണ്യ സമൂഹമാധ്യമങ്ങളിലുടെ തന്റെ വിശേഷങ്ങളും ടിക്ടോക് വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Also Read: ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം മക്കള്‍ക്ക്, അവര്‍ക്ക് വേണ്ടി കരിയര്‍ വരെ മാറ്റിവെച്ചു, നടി മീര നായര്‍ പറയുന്നു

ഫാസിലിന്റെ അനിയത്തിപ്രാവിലൂടെയായിരുന്നു ശരണ്യയുടെ സിനിമ അരങ്ങേറ്റം. നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളായ ശരണ്യ അച്ഛനമ്മമാരെ പോലെ പ്രാവിണ്യം നേടിയൊരു നര്‍ത്തകി കൂടിയാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ധനുഷിനൊപ്പമുള്ള യാരെടീ നീ മോഹിനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടിവി അവാര്‍ഡും ശരണ്യയ്ക്ക് ലഭിച്ചിരുന്നു.

2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍. അഭിനയ ജീവിതത്തോട് വിടപറഞ്ഞെങ്കിലും ശരണ്യ നൃത്തരംഗത്ത് സജീവമാണ്. വിവാഹശേഷം ശരണ്യ ഒരു നൃത്തവിദ്യാലയം തുടങ്ങുകയും അവിടെ പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു.

Also Read: സന്തോഷത്തില്‍ മതിമറന്ന് ആതിര മുരളി, വിവാഹശേഷമുള്ള ആദ്യ സന്തോഷവാര്‍ത്ത പങ്കുവെച്ച് ഗായിക

ഇപ്പോഴിതാ തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് ശരണ്യയും അരവിന്ദും. താരപരിവേഷമില്ലാത്തതിനാല്‍ ഒരു നടിയെ വിവാഹം ചെയ്തുവെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും തനിക്ക് സാധാരണ പെണ്‍കുട്ടിയെ പോലെ തന്നെയാണ് ശരണ്യയെന്നും അരവിന്ദ് പറയുന്നു.

വീട്ടില്‍ മറ്റ് വീട്ടുജോലിക്കാരൊന്നുമില്ലെന്നും ശരണ്യയും അമ്മയും തന്നെയാണ് വീട്ടുജോലിയെല്ലാം ചെയ്യുന്നതെന്നും താനും അവരെ സഹായിക്കാറുണ്ടെന്നും അരവിന്ദ് കൂട്ടിച്ചേര്‍ത്തു. ഓവര്‍ ക്ലീനിങ് രോഗമുള്ളയാളാണ് ശരണ്യയെന്നും എല്ലാം എടുത്തിടത്ത് തന്നെ വെക്കണമെന്നും പലപ്പോഴും ഈ കാര്യത്തില്‍ തങ്ങള്‍ അടിയായിട്ടുണ്ടെന്നും അരവിന്ദ് തുറന്നുപറഞ്ഞു.

അരവിന്ദ് തനിക്ക് എല്ലാ കാര്യങ്ങള്‍ക്കും സപ്പോര്‍ട്ട് ആണെന്നും സിനിമയില്‍ അഭിനയിക്കാതിരിക്കുന്നത് അദ്ദേഹം കാരണമല്ലെന്നും നല്ല അവസരം വരുമ്പോള്‍ പോയിക്കോ എന്നാണ് അദ്ദേഹം പറയുന്നതെന്നും എന്നാല്‍ മറ്റ് പല കാര്യങ്ങളിലും താന്‍ ഇപ്പോള്‍ തിരക്കിലാണെന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു.

Advertisement