അന്ന് ക്ലാസ് കട്ട് ചെയ്ത് കാമസൂത്ര കാണാൻ പോയി; സ്‌കൂൾ പഠനകാലത്ത് കാണിച്ച തല്ലു കൊള്ളിത്തരത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്

316

മികച്ച അഭിനേതാവ് അതിലും മികച്ച സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ താരമാണ് പൃഥ്വിരാജ് സുകുമാരൻ. അന്തരിച്ച മുൻ സൂപ്പർ നടൻ സുകുമാരന്റെ ഇളയ മകൻ കൂടിയായ പൃഥിരാജ് തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമാണ്.

മുമ്പ ഒരിക്കൽ തന്റെ സ്‌കൂൾ പഠന കാലത്തെ രസകരമായ സംഭവങ്ങളെ കുറിച്ച് പൃഥ്വിരാജ് തുറന്നു പറഞ്ഞിരുന്നു. നേരത്തെ ഒരു എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പൃഥ്വിരാജ് തന്റെ സ്‌കൂൾ കാലഘട്ടത്തെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചും ഒക്കെ തുറന്നു പറഞ്ഞത്.

Advertisements

പന്ത്രണ്ടാം ക്ലാസും ഗുസ്തിയുമാണ് യോഗ്യത. സ്‌കൂളിൽ മിടുക്കനായിരുന്നില്ല എന്നാൽ മോശവുമായിരുന്നില്ല. ബോയ്‌സ് സ്‌കൂളിലാണ് പഠിച്ചത്. എല്ലാ പരീക്ഷകളിലും ജയിച്ചിട്ടുണ്ട്. പ്ലസ് ടുവിനു ശേഷം ഡിഗ്രിക്കൊന്നും പോയില്ല. രണ്ട് വർഷം ആസ്‌ട്രേലിയയിൽ പോയി ഇൻഫർമേഷൻ ടെക്‌നോളജി പഠിച്ചു.

Also Read
ബാംഗ്ലൂരില്‍ പഠിക്കുന്നു, അവനാണ് എനിക്ക് എല്ലാം, മകനെ കുറിച്ചുള്ള വിശേഷങ്ങള്‍ ആദ്യമായി പങ്കുവെച്ച് മേതില്‍ ദേവിക

അക്കാദമിക്ക് അറിവിനെക്കാൾ ഞാൻ അറിഞ്ഞതും പഠിച്ചതും കൂടുതൽ പഠിക്കാൻ ശ്രമിച്ചതുമൊക്കെ സിനിമ ആണ്. ആസ്‌ട്രേലിയയിൽ പോയി പഠിച്ച ആ രണ്ട് വർഷം കൂടെ സിനിമയ്ക്ക് വേണ്ടി ചെലവാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

അതേ സമയം സ്‌കൂൾ പഠനകാലത്ത് കാണിച്ച ഏറ്റവും വലിയ തല്ലു കൊള്ളിത്തരം ഏതെന്ന ചോദ്യത്തിന് ക്ലാസ് കട്ട് ചെയ്ത് കാമസൂത്ര കാണാൻ പോയി എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. അതേ സമയം കാപ്പ ആണ് പൃഥിരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം തകർപ്പൻ വിജയം ആയിരുന്നു നേടിയത്.

ലൂസിഫർ, ബ്രോഡാഡി എന്നി രണ്ട് തകർപ്പൻ സിനിമകളാണ് പൃഥ്വിരാജ് സംവിധാനം ചെയ്തവ. രണ്ടിലും മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആയിരുന്നു നായകൻ ആയി എത്തിയത്. ഇപ്പോൾ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാൻ ഒരുക്കുന്ന തിരക്കിലാണ് പൃഥിരാജ്. ബ്ലെസ്സിയുടെ ആടുജിവിതം ആണ് പൃഥ്വിരാജിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം.

Also Read
സിനിമയിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹം തടസ്സം നിന്നിട്ടില്ല, പക്ഷ ഞങ്ങള്‍ അടിയാവുന്നത് ഈ ഒരൊറ്റ കാര്യത്തിനാണ്, ഭര്‍ത്താവിനെ കുറിച്ച് ശരണ്യ മോഹന്‍ പറയുന്നു

Advertisement