എന്നോട് അവർ പിണങ്ങി ഇല്ലായിരുന്നെങ്കിൽ ഒരു 25 സൂപ്പർഹിറ്റ് സിനിമകളെങ്കിലും ഉണ്ടായേനെ: മമ്മൂട്ടിയോടും ജോഷിയോടും ഉള്ള പ്രശ്‌നത്തെക്കുറിച്ച് കലൂർ ഡെന്നീസ്

2930

പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ കലൂർ ഡെന്നീസ് മലയാളികൾക്ക് സുപരിചിതനാണ്. നിരവധി സൂപ്പർഹിറ്റ് മലയാളം സിനിമകൾക്ക് രചന നിർവ്വഹിച്ചിട്ടുള്ളയാളാണ് കലൂർ ഡെന്നീസ്. ചില ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് വേണ്ടിയും രണ്ടാം നിരക്കാർക്ക് വേണ്ടിയും അദ്ദേഹം തുടരെ രചനകൾ നിർവ്വഹിച്ചിരുന്നു. തൊണ്ണൂറുകളിൽ മലയാള സിനിമയിൽ സൂപ്പർ താരങ്ങൾക്ക് ഒപ്പം തന്നെ വിജയം നേടിയെടുക്കുന്ന ചിത്രങ്ങൾ ആയിരുന്നു രണ്ടാം നിരനായകമാരെ വെച്ച് ചെയ്ത ലോ ബഡ്ജറ്റ് ചിത്രങ്ങൾ.

Advertisements

ഒന്നിലധികം നായകൻമാരുമായി എത്തുന്ന ഇത്തരം ചിത്രങ്ങൾ എല്ലാം തകർപ്പൻ വിജയം ആയിരുന്നു നേടിയെടുത്തത് മിക്ക ചിത്രങ്ങളിലും നാൽവർസംഘം നായകൻമാരായി എത്തുമെന്നത് ആയിരുന്നു ഇത്തരം ചിത്രങ്ങളുടെ പ്രത്യേകത. മുകേഷും ജഗദീഷും സിദ്ധിഖും അശോകനും ഒക്കെയായിരുന്നു ഈ ചിത്രങ്ങളിൽ കൂടുതലും നായകൻമാരായിരുന്നത്.

Also Read
ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം മക്കള്‍ക്ക്, അവര്‍ക്ക് വേണ്ടി കരിയര്‍ വരെ മാറ്റിവെച്ചു, നടി മീര നായര്‍ പറയുന്നു

അവയിൽ തന്നെ ജഗദീഷും സിദ്ദിഖും നായകന്മാരായി ഒരുമിച്ചഭിനയിച്ച നിരവധി ചിത്രങ്ങളുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ച് നിൽക്കുന്നവയുമാണ്. ഈ ചിത്രങ്ങളിൽ മിക്കതിന്റെയും രചയിതാവ് കലൂർ ഡെന്നീസ് ആയിരുന്നു. അതേ സമയം
മെഗാസ്റ്റാർ മമ്മൂട്ടിയോടും സംവിധായകൻ ജോഷിയോടും കലൂർ ഡെന്നിസിനുണ്ടായ പിണക്കം സിനിമാ മേഖലയിലെ എല്ലാവർക്കും അറിയാവുന്നതാണ്.

ഇതേക്കുറിച്ച് സിനിമയിലുള്ളവർ തന്നെ വ്യക്തമാക്കിയതാണ്. 12 വർഷത്തോളം ആണ് കലൂർ ഡെന്നീസ് മമ്മൂട്ടിയുമായി പിണങ്ങിയിരുന്നത്. ആ പിണക്കത്തെക്കുറിച്ച് അടുത്തിടെ അദ്ദേഹം മനസ്സു തുറന്നിരുന്നു. 1987ലാണ് മമ്മൂട്ടിയോ
ടും ജോഷിയോടും പിണങ്ങുന്നത്. അന്ന് പിണങ്ങിയില്ലായിരുന്നെങ്കിൽ ഇരുപത്തിയഞ്ച് സിനിമകൾ ചെയ്യുമായിരുന്നു.

32 വർഷത്തിൽ അധികമായി ഞാനും ജോഷിയും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട്. ജനുവരി ഒരു ഓർമ്മയ്ക്ക് മുമ്പേ പിണങ്ങി. എന്നാൽ മമ്മൂട്ടിക്ക് ഒരാളുമായി അധികനാൾ പിണങ്ങി നിൽക്കാൻ കഴിയില്ല. മനസ്സിൽ ഒന്നും വെക്കുന്ന സ്വഭാവവുമില്ല. ഒടുവിൽ മമ്മൂട്ടി തന്നെ പിണക്കം മാറ്റി.

അതാണ് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം വന്ന എഴുപുന്ന തരകൻ എന്നും കലൂർ ഡെന്നിസ് പറഞ്ഞു. അതേ സമയം പിണങ്ങി ഇല്ലായിരുന്നെങ്കിൽ 25 ഓളം സിനിമകൾ വെള്ളിത്തിരയിൽ വരുമായിരുന്നെന്ന ഡെന്നിസിന്റെ വെളിപ്പെടുത്തൽ ആരാധകർക്ക് നിരാശ സമ്മാനിച്ചിരുന്നു.

Also Read
അന്ന് ക്ലാസ് കട്ട് ചെയ്ത് കാമസൂത്ര കാണാൻ പോയി; സ്‌കൂൾ പഠനകാലത്ത് കാണിച്ച തല്ലു കൊള്ളിത്തരത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്

Advertisement