നല്ല ഒരു ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ: വിവാഹ മോചന അഭ്യൂഹങ്ങൾക്കിടെ തുറന്നടിച്ച് നടി ഭാമ, സംശയത്തോടെ ആരാധകർ

3702

ലോഹിതദാസ് സംവിധാനം ചെയ്ച് വിനു മോഹൻ നായകനായി എത്തിയ നിവേദ്യം എന്ന സിനിമയുലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ സൂപ്പർ നടിയാണ് ഭാമ. നിവേദ്യത്തിന് പിന്നാലെ ഒരു പിടി മികച്ച സിനിമകളിൽ കൂടി നായികയായ നടെ തെലുങ്കിലും തമിഴിലും എല്ലാം തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു.

അതേ സമയം വിവാഹത്തെ തുടർന്ന് നടി അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. 2020ൽ ആയിരുന്നു ഇവരുടെ വിവാഹം. അടുത്തിടെ ഇവർക്ക് ഒരു കുട്ടിയും പിറന്നിരുന്നു. അതേ സമയം ഏതാനം ദിവസങ്ങളായി ഭാമ വിവാഹ മോചിതയാകുന്നു എന്ന അഭ്യൂഹം ശക്തമാവുകയാണ്.

Advertisements

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും അടക്കമുള്ള തന്റെ സോഷ്യൽ മീഡിയ പേജിുകളിൽ നിന്നും ഭാമ ഭർത്താവ് അരുണിന് ഒപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തതോടെയാണ് ഇത്തരത്തിൽ ഒരു വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. നടി തന്റം സോഷ്യൽ മീഡിയ പേജുകളുടെ പ്രൊഫൈൽ നെയിം ഭാമ എന്ന് മാത്രമാക്കി മാറ്റുകയും ചെയ്തു.

Also Read
സന്തോഷത്തില്‍ മതിമറന്ന് ആതിര മുരളി, വിവാഹശേഷമുള്ള ആദ്യ സന്തോഷവാര്‍ത്ത പങ്കുവെച്ച് ഗായിക

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ഡയാന രാജകുമാരിയുടെ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ എഡിറ്റ് ചെയ്ത് ഭാമ കുറിച്ച വാക്കുകളാണ്. ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം എന്നാണ് ഭാമ കുറിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ഭർത്താവ് അരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നില്ല.

ഇതോടെ ആരാധകരിൽ സംശയമുണ്ടായി. ഇരുവരും വേർപിരിഞ്ഞോ എന്ന് ആരാധകർ കമന്റ് ബോക്സിലൂടെ അന്വേഷിച്ചിരുന്നു. എന്നാൽ, ഇത്തരം ചോദ്യങ്ങളോട് ഭാമ പ്രതികരിച്ചിരുന്നില്ല. മലയാളത്തിലെ മുൻനിര നായികയായി ഉയർന്നുവന്ന ഭാമ 2020ൽ ബിസിനസുകാരനായ അരുൺ ജഗദീഷിനെ വിവാഹം കഴിക്കുകയായിരുന്നു.

തുടർന്ന് 2020 ഡിസംബറിലാണ് ദമ്പതികൾക്ക് ഒരുമകൾ ജനിക്കുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തിയത്.

Also Read
അന്ന് ക്ലാസ് കട്ട് ചെയ്ത് കാമസൂത്ര കാണാൻ പോയി; സ്‌കൂൾ പഠനകാലത്ത് കാണിച്ച തല്ലു കൊള്ളിത്തരത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്

Advertisement