Home Entertainment Celebrities

കുട്ടിയുള്ളതുകൊണ്ടാണ് മടി, ഒരു വിവാഹം കഴിക്കണം കൂട്ട് വേണമെന്നൊക്കെയുണ്ട്, മനസ്സുതുറന്ന് ലക്ഷ്മി ജയന്‍

88

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് ലക്ഷ്മി ജയന്‍. ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഏഴില്‍ മല്‍സരാര്‍ത്ഥിയായി എത്തിയാണ് ലക്ഷ്മി ജയന്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ സുപരിചിത ആയി മാറിയത്.

Advertisements

മികച്ച ഗായിക എന്നതില്‍ ഇപരി വയലിനിസ്റ്റ് റേഡിയോ ജോക്കി ടെലിവിഷന്‍ അവതാരക എന്നീ നിലകളിലും ലക്ഷ്മി ജയന്‍ പ്രശസ്തയാണ്. ചെറിയ പ്രായത്തില്‍ തന്നെ തന്റെ കരിയര്‍ ജീവിതം ആരംഭിച്ച താരം ഏഷ്യാനെറ്റിലെ ബിഗ് ബോസില്‍ മത്സരത്തിയായി എത്തിയപ്പോള്‍ നടത്തിയ ചില തുറന്നു പറച്ചിലുകളിലൂടെ ശ്രദ്ധ നേടിയിരുന്നു.

Also Read:മോഡിയെയും സുരേഷേട്ടനെയും ഭയങ്കര ഇഷ്ടമാണ്, പക്ഷേ ഞാന്‍ സംഘിയല്ല, തുറന്നുപറഞ്ഞ് വിജയ് മാധവ്

വ്യത്യസ്തമായ ശബ്ദങ്ങളിലൂടെ ഗാനം ആലപിക്കാനുള്ള കഴിവും ലക്ഷ്മി ജയന് ഉണ്ട്. ചെറിയ പ്രായത്തില്‍ വിവാഹിത ആയ താരത്തിന്റെ വിവാഹ ജീവിതം പരാജയം ആയിരുന്നു. ഇനിയുമൊരു വിവാഹം കഴിക്കണമെന്ന് പറയുകയാണ് ലക്ഷ്മി.

എംജി ശ്രീകുമാറിനൊപ്പമുള്ള പറയാം നേടാം എന്ന ഷോയില്‍ എത്തിയപ്പോഴാണ് ലക്ഷ്മി ഇക്കാര്യം പറഞ്ഞത്. തനിക്ക് ഇനിയുമൊരു വിവാഹം കഴിക്കണമെന്നുണ്ടെന്നും എന്നാല്‍ കുട്ടിയുള്ളതുകൊണ്ട് അവനെയും കൂടെ അക്‌സപ്റ്റ് ചെയ്യുന്ന ഒരാളായിരിക്കണമെന്നുണ്ടെന്നും ലക്ഷ്മി പറയുന്നു.

Also Read:അന്ന് രാജുവേട്ടന്‍ ചെയ്ത ആ വേഷം ഇന്നൊരു യൂത്ത് സ്റ്റാറിനും ചെയ്യാനാവില്ല, 24കാരന് ഇങ്ങനെയൊക്കെ ചെയ്യാനാവുമോ എന്ന് ചിന്തിച്ചുപോയിട്ടുണ്ട്, ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു

അതിനാല്‍ തനിക്ക് അമ്പത് വയസ്സൊക്കെ ആയിട്ട് മതി ഒരു കൂട്ടെന്നാണ് താന്‍ വിചാരിക്കുന്നത്. താന്‍ വീണ്ടും വിവാഹം കഴിക്കുന്നതിനോട് മകന് അത്ര യോജിപ്പില്ലെന്നും അമ്മ വിവാഹം കഴിക്കരുതെന്നാണ് അവന്‍ പറയുന്നതെന്നും അപ്പോള്‍ നീയും വിവാഹം കഴിക്കരുതെന്നാണ് താന്‍ അവനോട് പറയുന്നതെന്നും ലക്ഷ്മി പറഞ്ഞു.

Advertisement