അതിനോട് ഒക്കെയണ് എനിക്കിഷ്ടം, അഭിനയത്തോട് ഇഷ്ടം തോന്നാൻ കാരണവും അതാണ്: തുറന്നു പറഞ്ഞ് ഉപ്പും മുളകും താരം ശിവാനി

250

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയായിരുന്നു ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പര. ഈ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ ആണ്.

അഞ്ചുവർഷം ഒരു വീട് പോലെ ഒപ്പം തന്നെ ഉണ്ടായിരുന്ന ഈ കോമഡി പരമ്പര അവസാനിപ്പിക്കുന്നു എന്നൊരു സൂചന പോലും തരാതെയാണ് ചാനൽ വൈൻഡപ്പ് ചെയ്തത്. എന്നാൽ അതിന് പിന്നാലെ എരിവും പുളിയും എന്ന പരമ്പരയിലൂടെ ഈ താരങ്ങളെല്ലാം തിരിച്ചെത്തുകയും ചെയ്തു.

Advertisements

ഇപ്പോൾ ഇതാ ഈ പരമ്പരകളിലെ കുട്ടിത്താരം ശിവാനി തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത എത്തിയിരിക്കുക ആണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളാണ് ശിവാനി. പൊതുവെ ആളുകളോട് നന്നായി സംസാരിക്കുന്ന ഒരു മിടുക്കി കുട്ടിയാണ് ശിവാനി. തനിക്ക് ഡാൻസ് ഏറെ ഇഷ്ടമാണെന്ന് ശിവാനി തന്നെ തുറന്ന് പറഞ്ഞിരുന്നു.

Also Read
ലാലേട്ടന്റെ മാന്ത്രികം എന്ന സിനിമയിലുടെ മലയാളത്തിലെത്തിയ ഈ സുന്ദരിയെ ഓർമ്മയില്ലേ, ആന്ധ്രാക്കാരിയായ നടി വിനീതയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ

എന്നാൽ സമയം കിട്ടുമ്പോഴൊക്കെ മുടിയൻ ചേട്ടൻ ഡാൻസ് പഠിപ്പിച്ചു തരുമെന്നാണ് ശിവാനി പറഞ്ഞത്. കുഞ്ഞായിരിക്കിമ്പോൾ തന്നെ ഉപ്പും മുളകിൽ എത്തിയതാണ് ശിവാനി. അന്ന് മുതൽ ഇന്നോളം നിരവധി ആരാധകരാണ് താരത്തിനുള്ളത്.

അതേസമയം താൻ അമ്മയോടും അച്ഛനോടും ഒരു അനിയനോ അനിയത്തിയോ കൂടെ ആയി കൂടായിരുന്നോ എന്ന് പല തവണ ചോദിച്ചിട്ടുണ്ടെന്ന് ശിവാനി തന്നെ പറയുന്നു. എന്നാൽ അയ്യോ ഒരെണ്ണത്തിനെ കൊണ്ട് തന്നെ മടുത്തു ഇനി വേണ്ടെന്നാണ് അച്ഛനും അമ്മയും പറഞ്ഞിരുന്നത്. ഇനി ഇത് പോലെ എന്നാണെങ്കിൽ നോക്കാൻ പറ്റില്ല എന്നായിരുന്നു അവരൊക്കെ പറഞ്ഞിരുന്നത്.

കുട്ടി കലവറയിൽ ജോയിൻ ചെയ്തതിന് പിന്നാലെയാണ് തനിക്ക് ഉപ്പും മുളക് പരമ്പരയിൽ നിന്നും ക്ഷണം വന്നത് എന്നും ശിവാനി വ്യക്തമാക്കി. ആദ്യമൊക്കെ പത്ത് പതിനഞ്ച് ദിവസം എന്നൊക്കെ പറഞ്ഞായിരുന്നു അഭിനയിച്ചു തുടങ്ങിയത്. പിന്നീട് അത് നീണ്ടു അഞ്ച് വർഷമായി തുടർന്ന് പോവുകയായിരുന്നു എന്നും ശിവാനി പറയുന്നു.

തനിക്ക് അധികവും ആങ്കറിംഗ് ആണ് വളരെ ഇഷ്ടമാണെന്നും അഭിനയത്തോട് ഇഷ്ടം തോന്നിയത് ഈ സമയത്താണെന്നും ശിവാനി പറയുന്നു. അതേ സമയം ഉപ്പും മുളക് കുടുംബത്തിലെ ജീവിതം വളരെ നന്നായി തന്നെ ആസ്വദിച്ചിരുന്ന ശിവാനിയുടെ ഓരോ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ വൈറലാകാറുണ്ട്.

Also Read
എന്റെ ഒരു ഫംഗ്ഷന് വന്നിരുന്നിട്ട് നീ വളരെ തടിച്ചിട്ടാണെന്ന് പറഞ്ഞത് എന്നെ വേദനിപ്പിച്ചു; ശരീര വർണ്ണന വേദനിപ്പിച്ചെന്ന് നടി അപർണ ബാലമുരളി

Advertisement