പെണ്ണു കാണാൻ വന്നപ്പോഴെ ഞാനത് ആവശ്യപ്പെട്ടു, പിന്നെ കല്യാണം കഴിഞ്ഞ ഉടനെ ലോക്ക്ഡൗൺ ആയതിനാൽ പണിയും ഉണ്ടായിരുന്നില്ല, മിയാ ജോർജ് പറയുന്നത് കേട്ടോ

6720

മിനിസ്‌ക്രീനിലൂടെ എത്തി പിന്നീട് സിനിമാരംഗത്തേക്ക് ചേക്കേറി മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറിയ താരസുന്ദരിയാണ് മിയാ ജോർജ്. നായികയായിം സഹനടിയായും നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ മിയ ജോർജ് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടിട്ടുണ്ട്.

ആദ്യത്തെ ലോക്ക് ഡൗൺ സമയത്ത് ആയിരുന്നു മിയയുടെ വിവാഹം. കൊച്ചിയിലെ ബിസിനസ്സ് കാരനായ അശ്വൻ ആണ് മിയയുടെ ഭർത്താവ്. അടുത്തിടെ ആണ് മിയയ്ക്ക് കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചും ഒക്കെ വാചാലയാവുകയാണ് മിയാ ജോർജ്.

Advertisements

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആയിരുന്നു മിയയുടെ തുറന്നു പറച്ചിൽ. എന്നെ പെണ്ണുകാണാൻ വന്നപ്പോൾ തന്നെ ഞാൻ ചോദിച്ചത് അഭിനയം തുടരണമെന്നാണ്. കുറേ കാലങ്ങളായി ചെയ്യുന്നതല്ലേ തുടർന്നോളൂ നോ പ്രോബ്ലം എന്നായിരുന്നു അശ്വിൻ പറഞ്ഞതെന്ന്ം മിയ പറയുന്നു.

Also Read
അതിനോട് ഒക്കെയണ് എനിക്കിഷ്ടം, അഭിനയത്തോട് ഇഷ്ടം തോന്നാൻ കാരണവും അതാണ്: തുറന്നു പറഞ്ഞ് ഉപ്പും മുളകും താരം ശിവാനി

കല്യാണം കഴിഞ്ഞ ഉടനെ ലോക്ക്ഡൗൺ ആയതിനാൽ പണിയൊന്നും ഉണ്ടായിരുന്നില്ലെന്നും മിയ പറയുന്നു. അതേ സമയം വിവാഹത്തിന് മുമ്പ് ഭർത്താവ് അശ്വിൻ മിയയുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ എന്ന് ശ്രീകണ്ഠൻ നായർ ചോദിക്കുന്നുണ്ട്.

സിനിമ കണ്ടിട്ടുണ്ട് പുള്ളി പെണ്ണു കാണാൻ വരുന്നതിന്റെ തലേന്നാണ് മിയ എന്ന നടിയെയാണ് കാണാൻ പോകുന്നതെന്ന് അറിയുന്നത്. അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നു പക്ഷെ പറഞ്ഞിരുന്നില്ല. അശ്വിൻ ഡ്രൈവിംഗ് ലൈസൻസ് ഒക്കെ കണ്ടിരുന്നു. പക്ഷെ കാര്യമാക്കിയിരുന്നില്ല എന്നും മിയ പറയുന്നു. കുടുംബത്തിൽ അഭിനയത്തോട് അങ്ങനെ താൽപര്യം ഉള്ളവരൊന്നും ഉണ്ടായിരുന്നില്ല.

ഡാൻസും പാട്ടുമൊക്കെ ആയിരുന്നു. പഠിക്കുമ്പോൾ യൂത്ത് ഫെസ്റ്റിവലിലൊക്കെ പങ്കെടുക്കുമായിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം, തിരുവാതിര, ഗ്രൂപ്പ് ഡാൻസ് അങ്ങനെ എല്ലാത്തിനും ചേരുമായിരുന്നു. എന്നേക്കാൾ ആവേശത്തോടെ അമ്മ എന്നെ പുഷ് ചെയ്ത് വിടുമായിരുന്നു എന്നും മിയ പറയുന്നു. അതേ സമയം തന്റെ സംസാരത്തെ കുറിച്ചും മിയ പറയുകയുണ്ടായി.

പൊതുവെ പാലായിൽ ഉള്ളവരൊക്കെ നന്നായി സംസാരിക്കുന്നവരാണ്, നല്ല ഒച്ചയുണ്ട്. വായാടിയെന്ന പേര് ചിലയിടുത്തു നിന്നൊക്കെ കിട്ടിയിട്ടിട്ടുണ്ട്. പക്ഷെ തിരിച്ച് നല്ല പ്രതികരണം കിട്ടുന്ന ആള് വേണം. അല്ലാത്തവരുടെ അടുത്ത് സംസാരിച്ച് നിൽക്കാൻ ഒരു വായാടിയ്ക്കും സാധിക്കില്ല.

അശ്വിൻ നല്ല കേൾവിക്കാരനാണ് ഞാൻ പറയുന്നതൊക്കെ കേൾക്കും. അത്ര സംസാര പ്രിയനല്ല പുള്ളിക്കും കൂടിയുള്ളത് ഞാൻ പറയുന്നുണ്ട്. ഉപകാരം എന്താണെന്ന് വച്ചാൽ, മിണ്ടിക്കൊണ്ടിരിക്കെ മതി നിർത്തെന്ന് പറയില്ല. ആകെ പറയുന്നത് ഇച്ചിരി ഒച്ച കുറച്ച് പറയാം എനിക്ക് കേൾക്കാം എന്ന് മാത്രമാണെന്നും മിയ പറയുന്നു.

Also Read
അമ്മ പ്രിയക്ക് ഒപ്പമുള്ള ചിത്രവുമായി മാധവ് സുന്ദർ, ഗോപി സുന്ദറിന്റെ മുൻ ഭാര്യയുടെ ഫോട്ടോയ്ക്ക് ലൈക്ക് അടിച്ച് അമൃത സുരേഷ്, അന്തംവിട്ട് ആരാധകർ, പ്രിയയെ കാണാൻ എന്ത് ക്യൂട്ട് ആണെന്ന് സോഷ്യൽ മീഡിയ

നല്ല ഒച്ചയിൽ പറഞ്ഞില്ലെങ്കിൽ തൃപ്തി വരില്ല. ഒരു ഗുമ്മ് കിട്ടില്ലെന്നാണ് തന്റെ സംസാരശീലത്തെ കുറിച്ച് മിയ പറയുന്നത്.
അതേ സമയം ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ് മിയ. ചാനൽ പ്രോഗ്രാമുകളിൽ എല്ലാം സജീവമാണ് താരം.

Advertisement