ആൾ കൂടെ തന്നെ ഇല്ലേ, ആരെയാണ് കാത്തിരിക്കുന്നത്, ജിഷിൻ മോഹന്റെ പുതിയ വീഡിയോ കണ്ട് ആരാധകർ ചോദിച്ചത് കേട്ടോ

342

മലയാളം സീരിയൽ രംഗത്ത് വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ ജിഷിൻ മോഹൻ. നിലവിൽ കന്യധാനം, അമ്മ മകൾ എന്നീ സീരിയലുകളിൽ അഭിനയിച്ചു വരികയാണ് നടൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുള്ള ജിഷിൻ പ്രമുഖ സിനിമാ സീരിയൽ നടിയായ വരദയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്.

ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. അമല എന്ന സീരിയലിൽ ഒന്നിച്ച് അഭിനയിക്കുമ്പോൾ ആണ് ഇവർ പ്രണയത്തിൽ ആയത്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ജിഷിൻ മോഹൻ. രസകരമായ പോസ്റ്റുകൾക്കും അതിലും രസകരമായ ക്യാപ്ഷൻ നൽകുന്നതാണ് ജിഷിന്റെ പ്രത്യേകത.

Advertisements

Also Read
അതിനോട് ഒക്കെയണ് എനിക്കിഷ്ടം, അഭിനയത്തോട് ഇഷ്ടം തോന്നാൻ കാരണവും അതാണ്: തുറന്നു പറഞ്ഞ് ഉപ്പും മുളകും താരം ശിവാനി

അത് മാത്രമല്ല, സോഷ്യൽ മീഡിയയിൽ കമന്റ് ഇടുന്ന ആൾക്ക് മറുപടി നൽകാനും ജിഷിൻ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് ഞാന വെറുതേ മോഹിക്കുമെന്നും എന്ന് തുടങ്ങുന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ ആണ് വീഡിയോ.

വീഡിയോയിൽ ഒരു പടിക്കെട്ടിൽ ജിഷിൻ ആരെയോ പ്രതീക്ഷിച്ച് ഇരിയ്ക്കുന്നതും കാണാം. പ്രിയമുള്ളൊരാളാരോ വരുമെന്ന് നമുക്ക് വെറുതേ മോഹിക്കാമല്ലോ. കാശ് ചെലവുള്ള കേസൊന്നും അല്ലല്ലോ, അല്ലേ എന്നാണ് വീഡിയോക്ക് നൽകിയിരിയ്ക്കുന്ന ക്യാപ്ഷൻ. ആ ഇരിപ്പ് കാണുമ്പോൾ ചിരിവരുന്നു മോഹിച്ചോ മോഹിച്ചോ ഇപ്പോ വരും എന്നൊക്കെയാണ് വീഡിയോയ്ക്ക് കമന്റുകൾ വരുന്നത്.

കാലൻ വരും ഇറങ്ങി പോടോ എന്ന് കമന്റ് ഇട്ട നടൻ രഞ്ജിത്തിനോട് എന്നാൽ വേഗം വാടോ എന്നായിരുന്നു ജിഷിന്റെ മറുപടി. പ്രിയമുള്ളൊരാൾ കൂടെ തന്നെയുണ്ടല്ലോ, പിന്നെ ആരെയാണ് കാത്തിരിക്കുന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്.

Also Read
ബാസ്റ്റഡ് എന്ന് വിളിച്ചു, പട്ടിയുടെ ബോധം പോലും നിനക്കില്ലേയെന്ന് ചോദിച്ചു, ഞാൻ ഒരുപാട് കരഞ്ഞു; ആ പ്രമുഖ നടൻ തന്നോട് ചെയ്തത് വെളിപ്പെടുത്തി മണിയൻപിള്ള രാജു

വില്ലനായി ഇന്റസ്ട്രിയിൽ എത്തിയ നടനാണ് ജിഷിൻ മോഹൻ. എന്നാൽ ചെയ്യുന്ന കഥാപാത്രവുമായി ജിഷിന് യാതൊരു ബന്ധവും ഇല്ല നേരെ വിപരീതമാണ് താരം എന്ന് പ്രേക്ഷകർക്ക് ബോധ്യമായത് സോഷ്യൽ മീഡിയയിൽ താരം സജീവം ആയപ്പോഴണ്. കൗണ്ടറുകൾ അടിച്ച് ആൾക്കാരെ ചിരിപ്പിയ്ക്കുന്ന ജിഷിന്റെ ഇന്റർവ്യു വീഡിയോകളും വൈറലാണ്.

Advertisement