സാന്ത്വനം സീരിയലിലെ അഞ്ജലി ആരെന്നറിയുവോ, ബാലേട്ടനിലെ മോഹൻലാലിന്റെ മകളാണ്, ഇപ്പോൾ ഡോക്ടറുമാണ്: ഗോപിക അനിലിന്റെ വിശേഷങ്ങൾ ഇങ്ങനെ

3166

നിരവധി ജനപ്രിയ സീരിയലുകൾ മലയാളി കുടുംബസദസ്സുകൾക്ക് സമ്മാനിച്ചിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റ്. ഇപ്പോഴിയാ ജനപ്രിയ പരമ്പയായിരുന്നു വാനമ്പാടി സീരിയൽ തീർന്നതിന് പിന്നാലെ പുതിയതായി സാന്ത്വനം എന്ന സീരിയൽ ആരംഭിച്ചിരിക്കുകയാണ്.

മലയാളത്തിലെ മുൻകാല നായിക നടി ചിപ്പി പ്രധാനവേഷത്തിൽ എത്തുന്ന സാന്ത്വനം എന്ന സീരിയിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗോപിക എന്ന താരമാണ്. ഇതിനോടകം തന്നെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നായി മാറിയിരിക്കുകയാണ് സാന്ത്വനം.

Advertisements

സീരീയൽ ഹിറ്റായതോടെ ഇതിൽ അഞ്ജലിയെ അവതരിപ്പിക്കുന്ന ഗോപികയ്ക്കും ആരാധകർ ഏറെയായി. ഗോപികയുടെ ഫോട്ടോസും വിഡിയോസുമെല്ലാം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഗോപികയുടെ അനിയത്തി കീർത്തനയും സീരിയലുകളിൽ അഭിനയിക്കുന്ന ഒരാളാണ്.

സാന്ത്വനം സീരിയലിന്റെ ലൊക്കേഷനിൽ ഗോപികയ്ക്ക് ഒപ്പം കീർത്തന നിൽക്കുന്ന ചിത്രങ്ങളുമുണ്ടായിരുന്നു. അതേ സമയം ഗോപിക ശരിക്കും ആരാണെന്നറിഞ്ഞ ആരാധകർ ഇപ്പോൾ അമ്പരന്നിരിക്കുകയാണ്.

മലയാളത്തിന്റെ താരരാഡാവ് മോഹൻലാലിനെ നായകനാക്കി വിഎം വിനുവിന്റ സംവിധാനത്തിൽ 2003ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു ബാലേട്ടൻ. മലയാളത്തിലെ സർവ്വകാല ഹിറ്റ് സിനിമകളിൽ സിനിമകളിൽ ഒന്നായ ബാലേട്ടനിൽ മോഹൻലാലിനൊപ്പം ദേവയാനിയായിരുന്നു നായികയായി അഭിനയിച്ചത്. ഒരു മികച്ച കുടുംബ കഥ പറഞ്ഞ ഈ ചിത്രത്തിൽ മോഹൻലാലിന്റെയും ദേവയാനിയുടേയും മക്കളായി രണ്ട് കൊച്ചു പെൺകുട്ടികൾ അഭിനയിച്ചിരുന്നു.

ബാലതാരമായി തിളങ്ങിയ ഇരുവരും ഇപ്പോൾ വളർന്ന് സീരിയിലുകളിൽ സജീവമായി അഭിനയിക്കുന്നുണ്ട്, മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ, ഇരുവരും സിനിമയിലെ പോലെ തന്നെ ജീവിതത്തിലും സഹോദരിമാരാണ്. ഗോപികയും കീർത്തനയുമാണ് ബാലേട്ടനിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചിട്ടുള്ളത്. ഗോപിക ഇപ്പോൾ അഭിനയത്തോടൊപ്പം തന്നെ ഒരു ഡോക്ടർ കൂടിയാണ്.

ഇതിൽ ഒരാളാണ് ഇപ്പോൾ സാന്ത്വനത്തിൽ കെയ്യടി നേടുന്ന അഞ്ജലിയെ അവതരിപ്പിക്കുന്ന ഗോപിക. ഗോപികയുടെ അനിയത്തി കീർത്തന തന്നെയായിരുന്നു ബാലേട്ടനിലെ രണ്ടാമത്തെ മകളും. ടെലിവിഷൻ റേറ്റിംഗിൽ ആദ്യ ആഴ്ചയിൽ തന്നെ മുൻപന്തിയിൽ എത്തിയിരിക്കുകയാണ് സാന്ത്വനം.

ഗോപികയ്ക്കും ഒരു മികച്ച തുടക്കമാണ് സീരിയലിലൂടെ ലഭിച്ചിരിക്കുന്നത്. ബാലതാരമായി സിനിമയിൽ തിളങ്ങിയത് പോലെ വൈകാതെ തന്നെ നായികയായി സിനിമയിൽ കാണാൻ സാധിക്കുമെന്നാണ് ആരാധകർ പറയുന്നത്.

Advertisement