ചിത്രങ്ങൾ മുൻ കാമുകൻ ദുരുപയോഗം ചെയ്തു, നിയമനടപടിയുമായി അമല പോൾ, അന്തംവിട്ട് ആരാധകർ

290

മലയാളിയായ തെന്നിന്ത്യൻ താര സുന്ദരിയാണ് അമലപോൾ. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി സൂപ്പർഹിറ്റുകളിൽ നായകയായ അമല പോൾ ഒട്ടേരെ വിവാദങ്ങളിലും പെട്ടിരുന്നു. തമിഴിൽ വജയ് അടക്കമുള്ള യുവ സുപ്പർ താരങ്ങളുടെ നായികയായ അമല പോൾ മലയാളത്തിൽ മോഹൻലാൽ അടക്കമുള്ളവർക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്.

തമിഴ് സംവിധായകൻ എഎൽ വിജയുമായുള്ള താരത്തിന്റെ പ്രണയ വിവാവും വിവാഹമോചനവും എല്ലാം വലിയ വിവാദങ്ങൾ ആയിരുന്നു. അടുത്തിടെ ഭവീന്ദർ സിങ് എന്ന ബോളീവുഡ് ഗായകനുമായി അമല പോൾ പ്രണയിത്തിലാണെന്നും വിവാഹിതയായെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

Advertisements

സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്. വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്. ലോക്ക് ഡൗണിൽ വീട്ടിൽകഴിഞ്ഞ താരം സോഷ്യൽ മീഡിയയിലുംസജീവമായിരുന്നു.

ഇപ്പോഴിതാ തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തെന്നാരോപിച്ച് മുൻ കാമുകന് എതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് അമലാ പോൾ. മാർച്ചിൽ അമലാ പോളുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ ഭവീന്ദർ സിങ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങൾ ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി എടുത്തതാണെന്നും സുഹൃത്ത് ചിത്രങ്ങൾ ദുരുപയോഗം ചെയ്തതാണെന്നും അമല പിന്നീട് വ്യക്തമാക്കി.

എന്നാൽ താരം പറയുന്നത് തന്റെ അനുമതി ഇല്ലാതെയാണ് മുൻകാമുകൻ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതെന്നാണ്. പങ്കുവച്ച് അൽപസമയത്തിനകം തന്നെ ഭവീന്ദർ ചിത്രങ്ങൾ പിൻവലിച്ചിരുന്നു. എന്നാലും അമലയുടെ വിവാഹം കഴിഞ്ഞെന്ന രീതിയിൽ പലരും ചിത്രങ്ങൾ പങ്കുവച്ചു. ആടൈ എന്ന സിനിമയുടെ പ്രമോഷൻ സമയത്താണ് തന്റെ കാമുകനെ കുറിച്ച് അമല വെളിപ്പെടുത്തിയത്.

ചിത്രങ്ങൾ പ്രചരിച്ചതോടെ ഇരുവരും വിവാഹം കഴിഞ്ഞെന്നുള്ള വാർത്തകൾവരെ പുറത്തുവന്നിരുന്നു
ഇതേ തുടർന്ന് അമല പോൾ നിയമ നടപടിക്കായി കോടതിയെ സമീപിക്കുകയായിരുന്നു. നടിയുടെ അനുവാദമില്ലാതെ ചിത്രങ്ങൾ ഉപയോഗിച്ചതിനും വിവാഹത്തെ പറ്റി തെറ്റിദ്ധാരണ പരത്തിയതിനുമാണ് ഭവീന്ദർ സിങിനെതിരെ കേസെടുത്തിരിക്കുന്നത്.

താരത്തിന്റെ ആടൈ എന്ന ചിത്രം പുറത്തിറങ്ങിയ സമയത്താണ് ഭവീന്ദർ സിങുമായുള്ള സൗഹൃദത്തെ കുറിച്ച് അമല പ്രേക്ഷകരോട് പറഞ്ഞത്. 2014 ജൂൺ 12നായിരുന്നു അമലാ പോളും സംവിധായകൻ എഎൽ വിജയ്‌യുടെ വിവാഹം. 2017 ഫെബ്രുവരിയിൽ നിയമപരമായി വിവാഹ മോചിതരായി.

എഎൽ വിജയ് വീണ്ടും വിവാഹിതനായിരുന്നു.ചെന്നൈ സ്വദേശിയായ ഡോക്ടർ ആർ ഐശ്വര്യയായിരുന്നു വധു. ഇവർക്ക് ആശംസ നേർന്ന് അമല പോൾ രംഗത്തെത്തിയിരുന്നു.

Advertisement